Football in Malayalam

ടീമിനെ സഹായിക്കാൻ തന്നെക്കൊണ്ടാവുന്നതെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്യുന്നുണ്ടെന്ന് ഒലെ ഗുണ്ണാർ സോൾഷ്യർ

By Gokul Manthara
Ole Gunnar Solskjaer has leapt to Cristiano Ronaldo's defence
Ole Gunnar Solskjaer has leapt to Cristiano Ronaldo's defence / Alex Pantling/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും ഉയർന്ന തലത്തിലുള്ള താരമാണെന്നും, ടീമിനെ സഹായിക്കാൻ തന്നെക്കൊണ്ടാവുന്നതെല്ലാം അദ്ദേഹം ചെയ്യുന്നുണ്ടെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യർ. ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിലെ റൊണാൾഡോയുടെ പ്രകടനത്തിനെതിരെ ഫുട്ബോൾ ലോകത്ത് നിരവധി വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് പരസ്യ പി‌ന്തുണയുമായി സോൾഷ്യർ രംഗത്ത് വന്നിരിക്കുന്നത്.

അറ്റലാന്റയുമായി അടുത്ത ദിവസം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെ റൊണാൾഡോയുടെ സ്വാധീനത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും സോൾഷ്യർ വ്യക്തമാക്കി.

റൊണാൾഡോയുടെ ഓട്ടത്തിന്റേയും പ്രസ്സിംഗിന്റേയും അഭാവം ടീമിലെ‌ ബാക്കി താരങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യവും പത്രസമ്മേളനത്തിനിടെ സോൾഷ്യർക്ക് നേരിടേണ്ടി വന്നു. തങ്ങൾക്ക് 11 കളിക്കാർ മൈതാനത്തുണ്ടെന്നും അവർക്കെല്ലാം വ്യത്യസ്ത ഉത്തരവാദിത്വങ്ങളുണ്ടെന്നുമായിരുന്നു ഇതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസിന്റെ മറുപടി.

"ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച കളിക്കാരനാണ്. ഞങ്ങൾക്ക് വേണ്ടി അവന് എന്ത് ചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം. ടീമിനെ സഹായിക്കാൻ തന്നെക്കൊണ്ടാവുന്നതെല്ലാം അദ്ദേഹം ചെയ്യുന്നു."

ഒലെ ഗുണ്ണാർ സോൾഷ്യർ

അതേ സമയം, ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അടുത്ത ദിവസം അറ്റലാന്റയെ നേരിടാനൊരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ കഠിനമായ പോരാട്ടങ്ങളാണ് മുന്നോട്ടുള്ള വഴിയിൽ കാത്തിരിക്കുന്നത്. പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന അവർക്ക് അതിശക്തരായ ലിവർപൂൾ, ടോട്ടൻഹാം ഹോട്സ്പർ, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കെതിരെയാണ് ലീഗിലെ അടുത്ത മത്സരങ്ങൾ.


facebooktwitterreddit