ഒരു വര്‍ഷത്തെ കരാറില്‍ ജെസ്സെ ലിംഗാര്‍ഡ് നോട്ടിങ്ഹാം ഫോറസ്റ്റില്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരമായിരുന്ന ജെസ്സെ ലിംഗാര്‍ഡ് ഇനി നോട്ടിങ്ഹാം ഫോറസ്റ്റ് താരം. ഒരു വര്‍ഷത്തെ കരാറിലാണ് താരം 27 വര്‍ഷത്തിന് ശേഷം പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന് ലഭിച്ച നോട്ടിങ്ഹാം ഫോറസ്റ്റിനൊപ്പം ചേരുന്നത്.
കഴിഞ്ഞ സീസണോടെ യുണൈറ്റഡുമായി കരാര്‍ അവസാനിച്ച ലിംഗാര്‍ഡ് ഫ്രീ ഏജന്റായിരുന്നു. 29കാരനായ താരത്തിൽ പ്രീമിയര്‍ ലീഗ് ക്ലബുകളായ എവര്ട്ടണ്, വെസ്റ്റ് ഹാം, എം.എല്‍.എസ് ക്ലബുകള്‍, ഒരു സഊദി അറേബ്യന്‍ ക്ലബ് തുടങ്ങിയവക്ക് താത്പര്യം ഉണ്ടായിരുന്നു. എന്നാല്‍ താരം നോട്ടിങ്ഹാം ഫോറസ്റ്റില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
ബോണസും മറ്റും എല്ലാം ഉള്‍പ്പെടെ ആഴ്ചയില്‍ 200,000 പൗണ്ട് ലഭിക്കുന്നതാണ് കരാര്‍. നോട്ടിംഗ്ഹാമിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരമാകും ലിംഗാർഡ്
ബുധനാഴ്ച മെഡിക്കല്‍ പൂര്‍ത്തിയാക്കിയ ലിംഗാര്‍ഡ് ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. പ്രീ സീസണ് മത്സരത്തില്‍ യൂണിയന് ബെര്‍ലിന്‍ ക്ലബിനെ നേരിടുന്നതിന് വേണ്ടി നോട്ടിങ്ഹാം ഇപ്പോള്‍ ജര്‍മനിയിലാണ്. ലിംഗാര്‍ഡ് ജര്മനിയിലെത്തിയായിരിക്കും ടീമിനൊപ്പം ചേരുക. നോട്ടിങ്ഹാം ഇംഗ്ലീഷ് താരവുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയതോടെ ഏതാനും മാസമായി ലിംഗാര്‍ഡിന്റെ ഭാവിയെ കുറിച്ച് നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നോട്ടിങ്ഹാം ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിക്കുന്ന 12മത്തെ താരമാണ് ലിംഗാര്‍ഡ്.