Champions League

ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയവരുടെ പട്ടികയിൽ റൊണാൾഡോക്കൊപ്പമെത്തി 9 റയൽ മാഡ്രിഡ് താരങ്ങൾ

Ali Shibil Roshan
Modric and Benzema are among the nine Real Madrid players who have equaled Cristiano Ronaldo's record
Modric and Benzema are among the nine Real Madrid players who have equaled Cristiano Ronaldo's record / Soccrates Images/GettyImages
facebooktwitterreddit

ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി 9 റയൽ മാഡ്രിഡ് താരങ്ങൾ. 2021/22 സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയെന്ന റൊണാൾഡോയുടെ നേട്ടത്തിനൊപ്പമെത്താൻ 9 റയൽ താരങ്ങൾക്ക് കഴിഞ്ഞത്.

കരിം ബെൻസേമ, ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, കസമീറോ, ഡാനി കർവഹാൾ, മാഴ്‌സെലോ, ഗാരെത് ബെയിൽ, ഇസ്കോ, നാച്ചോ എന്നിവരുടെ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടനേട്ടമായിരുന്നു ഈ സീസണിലേത്.

2007-08 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പവും, 2013-14, 2015-16, 2016-17, 2017-18 സീസണുകളിൽ റയൽ മാഡ്രിഡിനൊപ്പവുമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് കിരീടവിജയങ്ങൾ.

2013-14, 2015-16, 2016-17, 2017-18, 2021-22 സീസണുകളിൽ റയൽ മാഡ്രിഡിന് ഒപ്പമായിരുന്നു ബെയിൽ, മാഴ്‌സലോ, മോഡ്രിച്ച്, കസമീറോ, ഇസ്കോ, നാച്ചോ, ബെൻസേമ, കർവഹാൾ എന്നിവരുടെ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളും. 2015-16, 2016-17, 2017-18, 2021-22 സീസണുകളിൽ റയൽ മാഡ്രിഡിന് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ക്രൂസ്, അതിന് മുൻപ് 2012-13 സീസണിൽ ബയേൺ മ്യൂണിക്കിനൊപ്പവും ചാമ്പ്യൻസ് ലീഗ് കിരീടം കരസ്ഥമാക്കിയിരുന്നു.


facebooktwitterreddit