നെയ്മര്‍ പരിശീലനത്തിനിറങ്ങി, റയൽ മാഡ്രിഡിനെതിരെ കളിക്കാനുള്ള സാധ്യതകൾ വർധിക്കുന്നു

ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെയുള്ള പോരാട്ടത്തില്‍ നെയ്മര്‍ കളിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കുന്നു. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയുടെ റെന്നസിനെതിരേയുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തില്‍ നെയ്മര്‍ ടീമിനൊപ്പം അല്പ സമയം പരിശീലനം നടത്തി.
ഇത് താരത്തിന്റെ തിരിച്ചുവരവിന്റെ സൂചനകള്‍ നല്കുന്നു. ഫ്രഞ്ച് ലീഗില്‍ നവംബര്‍ 28ന് സെന്റ് എറ്റിനെക്കെതിരേയുള്ള മത്സരത്തില്‍ കാലിന് പരുക്കേറ്റ നെയ്മര്‍ പിന്നീട് കളത്തിലിറങ്ങിയിട്ടില്ല. ഇതുവരെയും വിശ്രമത്തിലായിരുന്ന നെയ്മര്‍ക്ക് പി.എസ്.ജിയുടെ 12 മത്സരങ്ങളാണ്നഷ്ടപ്പെട്ടത്.
എന്നാല്‍ ഫെബ്രുവരി 14ന് റയല്‍ മാഡ്രിഡിനെതിരേ ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ നടക്കുന്ന മത്സരത്തില്‍ നെയ്മര്‍ കളിക്കുമെന്ന കാര്യം പിഎസ്ജി ഇത് വരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, താരം പിഎസ്ജി നിരയിൽ ഉണ്ടാകുമോ ഇല്ലയോ എന്നത് ഉടൻ അറിയാമെന്ന് പൊച്ചറ്റീനോ വ്യക്തമാക്കിയിട്ടുണ്ട്.
"വലിയ മത്സരങ്ങളില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന മികച്ച കളിക്കാരനാണ് അദ്ദേഹം," റെന്നസിനെതിരേയുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ പൊച്ചറ്റീനോ പറഞ്ഞു. "ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുമുള്ള പക്വത അദ്ദേഹത്തിനുണ്ട്. ചൊവ്വാഴ്ച അദ്ദേഹം ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യം ഉടന്‍ തന്നെ അറിയാന്‍ കഴിയും," പൊച്ചറ്റീനോ വ്യക്തമാക്കി.
ഫെബ്രുവരി 14ന് റയല്‍ മാഡ്രിഡിനെതിരേ ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരം കളിക്കുന്ന പി.എസ്.ജി മാര്‍ച്ച് പത്തിന് രണ്ടാം പാദ മത്സരവും കളിക്കും. മെസ്സി, എംബാപ്പെ എന്നിവര്‍ക്കൊപ്പം നെയ്മറിനെയും കളത്തിലിറക്കി റയല്‍ മാഡ്രിഡിനെ നേരിടുന്നതിനുള്ള ഒരുക്കമാണ് പൊച്ചറ്റീനോ നടത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.