Football in Malayalam

ബാഴ്‌സോലണയിലേക്ക് തിരിച്ചുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നെന്ന് നെയ്‌മർ

Haroon Rasheed
Paris Saint-Germain v Real Madrid: Round Of Sixteen Leg One - UEFA Champions League
Paris Saint-Germain v Real Madrid: Round Of Sixteen Leg One - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

പി.എസ്.ജിയില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാന്‍ എല്ലാ ശ്രമങ്ങളും താൻ നടത്തിയിരുന്നെന്ന് ബ്രസീലിയന്‍ സൂപ്പർതാരം നെയ്‌മർ ജൂനിയർ. ഫിനോമെനോസ് പോഡ്കാസ്റ്റിൽ ബ്രസീൽ ഇതിഹാസം റൊണാൾഡോയോട് സംസാരിക്കുന്നതിനിടെയാണ് നെയ്‌മർ ഇക്കാര്യം വെളിപ്പെടുത്തിയത്.

"ഞാന്‍ ബാഴ്‌സയിലേക്ക് മടങ്ങാന്‍ ശ്രമിച്ചു, ഞങ്ങള്‍ അതിന് വേണ്ടി എല്ലാ ശ്രമങ്ങളും നടത്തി, പക്ഷേ അത് സാധ്യമായില്ല," നെയ്മര്‍ പറഞ്ഞു.

അതേ സമയം, താരത്തിന്റെ സുഹൃത്തും മുൻ ബാഴ്‌സലോണ സഹതാരവുമായ ലയണൽ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയിരുന്നു. താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയതിൽ താൻ വളരെ സന്തോഷവാൻ ആണെന്നും നെയ്‌മർ സംസാരത്തിനിടെ പറഞ്ഞു.

"ഞാന്‍ വളരെ സന്തോഷവാനാണ്, ലിയോയ്ക്ക് ഇവിടെ വരാനുള്ള അവസരം ലഭിച്ചു," നെയ്‌മർ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ റയല്‍ മാഡ്രിഡിനെതിരെ ചരിത്രം രചിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നെയ്‌മർ കൂട്ടിച്ചേര്‍ത്തു. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പി.എസ്.ജി ഒരു ഗോളിന് ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ എംബാപ്പെയുടെ ഗോളിലായിരുന്നു പി.എസ്.ജി ജയം സ്വന്തമാക്കിയത്.

മാര്‍ച്ച് രണ്ടാം വാരത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരം നടക്കുന്നത്. ഇതില്‍ ജയം സ്വന്തമാക്കി ചരിത്രം രചിക്കുമെന്നാണ് നെയ്മറിന്റെ അവകാശവാദം. 2013 മുതല്‍ 2017 വരെ ബാഴ്‌സലോണയുടെ താരമായിരുന്ന നെയ്‌മർ റെക്കോര്‍ഡ് തുകക്കായിരുന്നു ഫ്രഞ്ച് കരുത്തന്‍മാരായ പി.എസ്.ജിയിലെത്തിയത്. അതിന് ശേഷം ഫ്രഞ്ച് ക്ലബിലെ സുപ്രധാന താരമാണ് നെയ്‌മർ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit