റയൽ മാഡ്രിഡ്-പിഎസ്ജി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഫേവറിറ്റുകളില്ലെന്ന് നെയ്മർ

റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫേവറിറ്റുകളില്ലെന്ന് ബ്രസീലിയൻ താരം നെയ്മർ. രണ്ടാം പാദ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച പിഎസ്ജിക്ക് നേരിയ മുൻതൂക്കം ഉണ്ടെങ്കിലും, അത് മനസ്സിൽ സൂക്ഷിക്കുകയാണ് വേണ്ടതെന്നും ആദ്യ പാദത്തിൽ കളിച്ചതിനേക്കാൾ നന്നായി തങ്ങൾ കളിക്കേണ്ടതുണ്ടെന്നും നെയ്മർ വ്യക്തമാക്കി.
"എനിക്ക് [ബെർണബ്യൂവിനെക്കുറിച്ച്] നല്ല ഓർമ്മകളാണുള്ളത്. [അവിടെ] എനിക്ക് ഗോളുകളും അസിസ്റ്റുകളും ലഭിച്ചു, അത്ഭുതകരമായ മത്സരങ്ങളിൽ കളിച്ചു. അവിശ്വസനീയമായ ചരിത്രമുള്ള ഒരു സ്റ്റേഡിയമാണത്," നെയ്മർ പത്രസമ്മേളനത്തിൽ പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്തു.
"പിഎസ്ജിയും റയൽ മാഡ്രിഡും തമ്മിലുള്ള ഒരു കളി എപ്പോഴും 50/50 ആയിരിക്കും, അവിടെ ഒരിക്കലും ഒരു ഫേവറിറ്റ് ഇല്ല. ഞങ്ങൾക്ക് മുൻതൂക്കം ഉണ്ട്. പക്ഷെ, ഞങ്ങൾക്കുള്ള മുൻതൂക്കം ഞങ്ങളുടെ തലയിൽ സൂക്ഷിക്കാം. പാരീസിലേതിനേക്കാൾ [കളിച്ചതിനേക്കാൾ] നന്നായി കളിക്കണം," നെയ്മർ കൂട്ടിച്ചേർത്തു.
അതേ സമയം, ആദ്യ പാദത്തിൽ പകരക്കാരനായി കളത്തിലിറങ്ങി എംബാപ്പെയുടെ ഗോളിന് അസിസ്റ്റ് നൽകിയ നെയ്മർ, രണ്ടാം പാദത്തിൽ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.