'അവൻ കാര്യങ്ങളെ അനായാസമാക്കുന്നു' - പിഎസ്ജി ട്രെയിനിങ്ങിലെ ഏറ്റവും മികച്ച താരത്തെ വെളിപ്പെടുത്തി നെയ്മർ


പിഎസ്ജി ട്രെയിനിങ് സെഷനിൽ ഏറ്റവുമധികം വിസ്മയം നൽകുന്ന താരത്തെ വെളിപ്പെടുത്തി നെയ്മർ. തന്റെ അടുത്ത സുഹൃത്തും ബാഴ്സലോണയിലെ മുൻ സഹതാരവുമായിരുന്ന ലയണൽ മെസിയാണ് പരിശീലന സെഷനിലെ ഏറ്റവും മികച്ച താരമെന്നും അദ്ദേഹം കാര്യങ്ങൾ വളരെ അനായാസമാക്കുന്ന കളിക്കാരനാണെന്നും നെയ്മർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യൂറോപ്പിലെ മറ്റു ക്ലബുകളെ അസൂയപ്പെടുത്തുന്ന തരത്തിലാണ് പിഎസ്ജി സൂപ്പർതാരങ്ങളെ ടീമിലേക്ക് എത്തിച്ചത്. മെസി, സെർജിയോ റാമോസ്, അഷ്റഫ് ഹക്കിമി, ജിയാൻലൂജി ഡോണറുമ്മ, ജോർജിനോ വൈനാൽഡം എന്നിവരെ സ്വന്തമാക്കിയ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നത്തെക്കുറിച്ചും നെയ്മർ പറഞ്ഞു.
Who has the most success with the ladies?
— Oh My Goal (@OhMyGoalUS) November 18, 2021
Who talks the most on the pitch?
Who takes the best penalties?
Neymar reveals all in the "Mbappé, Neymar or Messi" interview ? pic.twitter.com/UOKEQERcqI
ഓ മൈ ഗോളിനോട് സംസാരിക്കുമ്പോഴാണ് പിഎസ്ജി പരിശീലന സെഷനിൽ ഏറ്റവുമധികം വിസ്മയിപ്പിക്കുന്ന താരം ആരാണെന്ന കാര്യത്തിൽ നെയ്മർ മറുപടി പറഞ്ഞത്. " മെസി, അവൻ കാര്യങ്ങളെ വളരെ അനായാസമാക്കുന്നു. അതിനൊപ്പം തന്നെ അവയെ അതിമനോഹരമാക്കുകയും ചെയ്യുന്നു."
ചാമ്പ്യൻസ് ലീഗ് കിരീടമെന്ന തന്റെ സ്വപ്നത്തെക്കുറിച്ച് നെയ്മർ പറഞ്ഞത് ഇങ്ങിനെയായിരുന്നു. "ഞങ്ങൾ മൂന്നു പേരും (നെയ്മർ, എംബാപ്പെ, മെസി) ഗോളുകൾ നേടും. ഞങ്ങളുടെ മൂന്നു പേരുടെയും ഗോളുകളിൽ 3-1നു വിജയിക്കും. അതാർക്കെതിരെയാണെന്നത് എനിക്കു പ്രശ്നമല്ല. ആർക്കെതിരെയായാലും പാരിസ് വിജയിക്കുന്നതെല്ലാം എനിക്കു സന്തോഷമാണ്."
എന്നാൽ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം സഫലമാക്കാൻ പിഎസ്ജി ഇനിയും മുന്നോട്ടു പോകേണ്ടത് നിർബന്ധമാണ്. ലോകോത്തര താരങ്ങൾ നിരവധി ഉണ്ടെങ്കിലും ഒരു ടീമെന്ന നിലയിൽ പിഎസ്ജിക്ക് ഒത്തിണക്കം ലഭിച്ചിട്ടില്ല. എല്ലാ താരങ്ങളും ഒരുമിച്ചിറങ്ങി കൂടുതൽ മത്സരങ്ങൾ കളിച്ചാൽ അതിലേക്ക് ടീം എത്തുമെന്നാണ് ആരാധകർ കരുതുന്നത്.