Football in Malayalam

'അവനെ പിച്ചിൽ സഹിക്കാനാകുമായിരുന്നില്ല'; ഏറ്റവുമധികം പ്രകോപിപ്പിച്ച എതിരാളിയായി നെയ്മറെ തിരഞ്ഞെടുത്ത് ജുവാൻഫ്രാൻ

Gokul Manthara
FC Barcelona v Club Atletico de Madrid - La Liga
FC Barcelona v Club Atletico de Madrid - La Liga / David Ramos/Getty Images
facebooktwitterreddit

നിലവിൽ സ്പാനിഷ് ക്ലബ്ബായ പി എസ് ജിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മർ കളിക്കളത്തിനകത്ത് അസഹനീയനായിരുന്നുവെന്ന് അത്ലറ്റിക്കോ‌ മാഡ്രിഡിന്റെ‌ മുൻ പ്രതിരോധ താരമായ ജുവാൻഫ്രാൻ. എതിരെ കളിച്ചപ്പോളെല്ലാം നെയ്മർ തന്നെ പ്രകോപിതനാക്കിയിട്ടുണ്ടെന്ന് പറയുന്ന ഈ മുൻ അത്ലറ്റിക്കോ താരം, പിച്ചിനകത്തെ അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഒരിക്കലും സഹിക്കാൻ കഴിയാത്തതാണെന്ന് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ ' കഡേന സെർ'നോട് സംസാരിക്കവെയായിരുന്നു ചൂണ്ടിക്കാട്ടിയത്.

പി‌ എസ് ജി‌യിലെത്തുന്നതിന് മുമ്പ് ബാഴ്സലോണ താരമായിരുന്നു നെയ്മർ. 2014 മുതൽ 2017 വരെ കറ്റാലൻ ക്ലബ്ബിനൊപ്പമുണ്ടായിരുന്ന നെയ്മർക്കെതിരെ ഈ കാലഘട്ടത്തിൽ ജുവാൻഫ്രാൻ നിരവധി തവണ കളിക്കാനിറങ്ങിയിട്ടുണ്ട്. അന്ന് നെയ്മർക്കെതിരെ കളിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മൈതാനത്തിനകത്ത് സഹിക്കാൻ കഴിയുമായിരുന്നില്ലെന്ന് ജുവാൻഫ്രാൻ ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഫുട്ബോൾ കരിയറിൽ തന്നെ ഏറ്റവുമധികം പ്രകോപിപ്പിച്ച കളികാരൻ ആരെന്ന‌ സ്പാനിഷ് മാധ്യമത്തിന്റെ ചോദ്യത്തിന് ജുവാൻഫ്രാൻ പറഞ്ഞ മറുപടി ഇങ്ങനെ, "പിച്ചിന് പുറത്ത് നെയ്മർ നല്ല ആളാണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ പിച്ചിനകത്ത് അദ്ദേഹം അസഹനീയമാണ്.‌ പന്ത് ഉപയോഗിച്ചും, അതില്ലാതെയും അദ്ദേഹം നിങ്ങളെ പ്രകോപ്പിക്കും. എന്നാൽ ഞാനും സത്യത്തിൽ ഒരു വിശുദ്ധനായിരുന്നില്ല."

അതേ സമയം 2011 മുതൽ 2019 വരെ അത്ലറ്റിക്കോ മാഡ്രിഡിലുണ്ടായിരുന്ന ജുവാൻഫ്രാൻ, 2019 ലാണ് ക്ലബ്ബ് വിട്ടത്. അത്ലറ്റിക്കോയിൽ നിന്ന് ബ്രസീലിയൻ ക്ലബ്ബായ സാവോപോളോയിലെത്തിയ അദ്ദേഹം 2021 മാർച്ച് അവരെ അവർക്കൊപ്പമുണ്ടായിരുന്നു. നിലവിൽ ഫ്രീ ഏജന്റാണ്.

facebooktwitterreddit