Football in Malayalam

ക്രിസ്റ്റ്യാനോയുടെ ശരീരക്ഷമത, മെസിയുടെ ഇടം കാൽ; സമ്പൂർണനായ ഫുട്ബോളറാവാൻ വേണ്ട കഴിവുകൾ ചൂണ്ടിക്കാട്ടി നെയ്മർ

Gokul Manthara
Manchester City v Barcelona - UEFA Champions League Round of 16
Manchester City v Barcelona - UEFA Champions League Round of 16 / Clive Brunskill/Getty Images
facebooktwitterreddit

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നെയ്മർ. അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിനായും, ക്ലബ്ബ് ഫുട്ബോളിൽ പി എസ് ജി ക്കായും ഉജ്ജ്വല പ്രകടനങ്ങൾ പുറത്തെടുത്തു കൊണ്ടിരിക്കുന്ന നെയ്മർ ഇപ്പോളിതാ ഏതൊക്കെ താരങ്ങളുടെ എന്തൊക്കെ സവിശേഷതകൾ ചേർന്നാലാണ് ഏറ്റവും സമ്പൂർണനായ ഒരു ഫുട്ബോൾ താരമാകാൻ കഴിയുക എന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഏതൊക്കെ താരങ്ങളുടെ, എങ്ങനെയുള്ള സവിശേഷതകൾ ഒത്തു ചേർന്നാലാണ് എല്ലാം തികഞ്ഞ, ഒരു സമ്പൂർണ ഫുട്ബോളറാവാൻ കഴിയുക എന്ന ചോദ്യം നെയ്മറിന് നേരിടേണ്ടി വന്നു. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, റോബർട്ട് ലെവൻഡോസ്കി എന്നിവരുടെയെല്ലാം വ്യത്യസ്ത ഗുണങ്ങൾ ചൂണ്ടിക്കാട്ടി അവയെല്ലാം ഒത്തു ചേർന്നാലാണ് ഒരു സമ്പൂർണ താരമാവുക എന്നായിരുന്നു നെയ്മറിന്റെ മറുപടി.

തന്റെ വലത് കാലും, മെസിയുടെ ഇടത് കാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശരീരക്ഷമതയും, ഇബ്രാഹിമോവിച്ചിന്റെ ഇലാസ്റ്റിസിറ്റിയും സമ്പൂർണ താരമാകാൻ അനിവാര്യമാണെന്ന് നെയ്മർ പറയുന്നു. ഇതിന് പുറമേ റാമോസിന്റെ ഹെഡിംഗ് മികവും, എംബാപ്പെയുടെ വേഗതയും, റോബർട്ട് ലെവൻഡോസ്കിയുടെ പൊസിഷനിംഗും, എൻ ഗോളോ കാന്റെയുടെ ടാക്ലിംഗും, മാർക്കോ വെറാറ്റിയുടെ ക്രിയേറ്റിവിറ്റിയും കൂടി ചേർന്നാൽ എല്ലാം തികഞ്ഞ കളികാരനാവാമെന്ന് നെയ്മർ വ്യക്തമാക്കി.

അതേ സമയം ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മർ കഴിഞ്ഞയിടക്ക് തന്റെ ക്ലബ്ബായ പി എസ് ജിയുമായുള്ള കരാർ 2025 വരെ നീട്ടിയിരുന്നു‌. 2020-20 സീസണിൽ പി എസ് ജിക്കായി കളിച്ച 30 മത്സരങ്ങളിൽ 17 ഗോളുകളും, 11 അസിസ്റ്റുകളും നേടിയ താരം അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ്.

facebooktwitterreddit