Football in Malayalam

ഡോണരുമ്മയുമായി വാക്ക് തര്‍ക്കമുണ്ടായെന്ന വാര്‍ത്ത നിഷേധിച്ച് നെയ്മര്‍

Haroon Rasheed
Neymar has denied reports of dressing room bust-up with PSG teammate Gianluigi Donnarumma
Neymar has denied reports of dressing room bust-up with PSG teammate Gianluigi Donnarumma / David Ramos/GettyImages
facebooktwitterreddit

റയല്‍ മാഡ്രിഡിനെതിരെയുള്ള മത്സരശേഷം ഡ്രസിങ് റൂമില്‍ വെച്ച് പിഎസ്‌ജി സഹതാരമായ ജിയാന്‍ലൂജി ഡോണരുമ്മയുമായി വാര്‍ക്ക് തര്‍ക്കമുണ്ടായതായുള്ള റിപ്പോര്‍ട്ട് നിഷേധിച്ച് നെയ്മര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മര്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്.

"ഇവിടെ വന്ന് വാര്‍ത്തകള്‍ സംസാരിക്കുന്നത് എനിക്ക് വെറുപ്പാണ്.
എന്നാല്‍ ഇത് ഒരു നുണയാണ്. ഡ്രസിങ് റൂമില്‍ വഴക്കുണ്ടായിട്ടില്ല! സ്വയം പ്രമോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന കഴിവില്ലാത്ത പത്രപ്രവർത്തകർ. അടുത്ത തവണ പരീക്ഷിക്കൂ," എന്നായിരുന്നു നെയ്മര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. ഡ്രസിങ് റൂമിലെത്തിയ നെയ്മര്‍ ഡോണരുമ്മയുമായി തര്‍ക്കിച്ചെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ഡോണരുമ്മയുടെ പിഴവില്‍ നിന്നാണ് റയലിന്റെ വിജയത്തിലേക്കുള്ള പഴുത് തുറന്നതെന്ന് നെയ്മര്‍ വ്യക്തമാക്കിയപ്പോള്‍ രണ്ടാം ഗോളിന് വഴിയൊരുക്കിയത് നെയ്മറാണെന്ന് ഡോണരുമ്മയും ആരോപിച്ചു. ഇതായിരുന്നു വാക്കുതര്‍ക്കത്തിലേക്ക് നീണ്ടതെന്നായിരുന്നു മാര്‍ക്കയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാക്ക് തര്‍ക്കം ചൂടുപിടിച്ചപ്പോള്‍ സഹതരാങ്ങള്‍ ഇരുവരേയും പിടിച്ചുമാറ്റിയെന്നും വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഇതെല്ലാം നെയ്മര്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. റയല്‍ മാഡ്രിഡിനെതിരേയുള്ള മത്സരത്തില്‍ ഒരു ഗോളിന്റെ ലീഡുണ്ടായിരുന്നിട്ടും മത്സരത്തില്‍ പി.എസ്.ജി തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മത്സരം അവസാനിക്കാന്‍ 25 മിനുട്ട് ബാക്കി നില്‍ക്കെ മൂന്ന് ഗോള്‍ വഴങ്ങിയായിരുന്നു പി.എസ്.ജി തോല്‍വി രുചിച്ച് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കിലിയന്‍ എംബാപ്പെ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ കരീം ബെന്‍സേമയുടെ ഹാട്രിക്കായിരുന്നു റയലിനെ തുണച്ചത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit