PSG

പിഎസ്‌ജിയിലെ ആദ്യ സീസണിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതിരുന്ന ലയണൽ മെസ്സിക്ക് പിന്തുണയുമായി നെയ്‌മർ

Ali Shibil Roshan
Neymar has jumped to the defense of Lionel Messi
Neymar has jumped to the defense of Lionel Messi / John Berry/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയതിന് ശേഷമുള്ള ആദ്യ സീസണിൽ, പ്രതീക്ഷക്കൊത്തുയരാൻ കഴിയാത്ത ലയണൽ മെസ്സിയെ പിന്തുണച്ച് സഹതാരവും സുഹൃത്തുമായ നെയ്‌മർ. ഒരു ടീമിൽ നിന്ന് മറ്റൊരു ടീമിലേക്ക് മാറുമ്പോൾ, പൊരുത്തപ്പെടാൻ എളുപ്പമല്ലെന്ന് അഭിപ്രായപ്പെട്ട നെയ്‌മർ, മെസ്സിയുടെ ശൈലി മനസിലാകാത്ത താരങ്ങളുണ്ടെന്നും അതും മെസ്സിയുടെ പ്രകടനത്തെ ബാധിച്ചെന്നും വ്യക്തമാക്കി.

"അവൻ വർഷങ്ങളായി ബാഴ്‌സലോണയിരുന്നു. (ക്ലബ് മാറുമ്പോൾ) പൊരുത്തപ്പെടാൻ എളുപ്പമല്ല. ടീമും നഗരവും മാറുന്നത് ബുദ്ധിമുട്ടാണ്. മാത്രമല്ല, അവൻ തനിച്ചല്ല വരുന്നത്. അവനോടൊപ്പം കുടുംബവും ഉണ്ട്," നെയ്‌മർ കനാൽ ഫുട്ബോൾ ക്ലബിനോട് പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു.

മെസ്സി കളിക്കുന്ന രീതി മനസിലാകാത്ത താരങ്ങളുണ്ടെന്നും, അതും താരത്തിന്റെ പ്രകടനത്തെ ബാധിച്ചെന്നും നെയ്‌മർ പറഞ്ഞു. താനും മെസ്സിയും നെയ്‌മറും എംബാപ്പെയും പ്രകടനത്തിന്റെയും, കണക്കുകളുടെയും, വിജയിച്ച കിരീടങ്ങളുടെയും, എല്ലാത്തിന്റെയും പേരിൽ വിലയിരുത്തപ്പെടുന്ന താരങ്ങളാണെന്നും നെയ്‌മർ അഭിപ്രായപ്പെട്ടു.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസ്സി, സീസണിൽ 34 മത്സരങ്ങളിലാണ് ഫ്രഞ്ച് വമ്പൻമാർക്ക് വേണ്ടി ബൂട്ടണിഞ്ഞത്. അത്രയും മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം. അത് ചെറിയ കാര്യമല്ലെങ്കിലും, മെസ്സിയുടെ മുൻ വർഷങ്ങളിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ പിഎസ്‌ജിയിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞില്ലെന്നാണ് വ്യക്തമാകുന്നത്. പിഎസ്‌ജിക്കൊപ്പം ലീഗ് 1 കിരീടം നേടാനും 2021/22 സീസണിൽ മെസ്സിക്ക് കഴിഞ്ഞു.


facebooktwitterreddit