Neymar Jr

നാസർ അൽ-ഖലൈഫിയുടെ പ്രസ്‌താവനകൾക്ക് പിന്നാലെ പിഎസ്‌ജി വിടുന്നത് നെയ്‌മർ പരിഗണിക്കുന്നു

Haroon Rasheed
Neymar is reportedly considering leaving PSG
Neymar is reportedly considering leaving PSG / John Berry/GettyImages
facebooktwitterreddit

പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജി വിടുന്നത് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയെന് നൽകിയ അഭിമുഖത്തിൽ പിഎസ്‌ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫിയുടെ ചില പ്രസ്താവനകൾക്ക് പിറകെയാണ് നെയ്മര്‍ ക്ലബ് വിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്.

അഭിമുഖത്തിൽ കഴിഞ്ഞ സീസണിലെ പോരായ്മകളെ കുറിച്ച് സംസാരിച്ച അൽ-ഖലൈഫി, അടുത്ത സീസണിൽ നെയ്മര്‍ ക്ലബിലുണ്ടാകുമെന്ന് സ്ഥിരീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ചെയ്തതിനേക്കാൾ കൂടുതൽ താരങ്ങളിൽ നിന്ന് അടുത്ത സീസണിൽ തങ്ങൾ പ്രതീക്ഷിക്കുന്നതായും അൽ-ഖലൈഫി പറഞ്ഞിരുന്നു.

എന്നാൽ, അൽ-ഖലൈഫിയുടെ വാക്കുകൾ തന്നെ ലക്ഷ്യം വെച്ചാണെന്ന് നെയ്‌മറിന് തോന്നിയതായും, പിഎസ്‌ജി വിടാൻ താരം തയ്യാറാണെന്നും ആർഎംസി സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു.

നെയ്മറിന്റെ പ്രതിനിധി യുവന്റുസുമായി ചര്‍ച്ച നടത്തി സീരീ എ ടീമിലേക്ക് മാറാനുള്ള സാധ്യതകള്‍ തേടിയതായി എ.എസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. എന്നാൽ, നെയ്മറിന്റെ വമ്പൻ പ്രതിഫലം താങ്ങാൻ യുവന്റസിന് ആവില്ല എന്നത് അത്തരമൊരു നീക്കത്തിനുള്ള സാധ്യത കുറക്കുന്നു.

അഞ്ച് വര്‍ഷം മുന്‍പ് റെക്കോര്‍ഡ് തുകക്കായിരുന്നു നെയ്‌മർ ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജിയിലെത്തിയത്. പി.എസ്.ജിക്കായി ഇത് വരെ 144 മത്സരങ്ങളിൽ കളിച്ച നെയ്‌മർ, 100 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.


facebooktwitterreddit