Football in Malayalam

ന്യൂസ് റൗണ്ടപ്പ്: രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുക അസാധ്യമെന്ന് സെഫെറിൻ, പിർലോക്ക് നന്ദി പറഞ്ഞ് റൊണാൾഡോ

Gokul Manthara
Juventus  v FC Crotone - Serie A
Juventus v FC Crotone - Serie A / Chris Ricco/Getty Images
facebooktwitterreddit

1. രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുക അസാധ്യമെന്ന് സെഫെറിൻ

FBL-EURO-2024-UEFA-BID
അലക്‌സാണ്ടർ സെഫെറിൻ / FABRICE COFFRINI/Getty Images

രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുക അസാധ്യമാണെന്നും, ആ ആശയം യുക്തിരഹിതമാണെന്നും യുവേഫ പ്രെസിഡന്റായ അലക്‌സാണ്ടർ സെഫെറിൻ. 2028ൽ യൂറോ കപ്പ് ഉള്ളതിനാൽ, ആ വർഷം ലോകകപ്പ് ഉണ്ടെങ്കിൽ യൂറോപ്യൻ ടീമുകൾ അതിൽ കളിക്കില്ലെന്നും സെഫെറിൻ പറഞ്ഞു.

2. ആന്ദ്രെ പിർലോക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ

Andrea Pirlo, Cristiano Ronaldo
പിർലോയും റൊണാൾഡോയും / Stefano Guidi/Getty Images

2020-21 സീസൺ അവസാനിച്ചതിന് പിന്നാലെ യുവന്റസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ആന്ദ്രെ പിർലോക്ക് നന്ദി അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു കഴിഞ്ഞ സീസണിൽ പിർലോക്ക് കീഴിൽ കളിച്ച റോണോ അദ്ദേഹത്തോടുള്ള തന്റെ നന്ദി പ്രകടിപ്പിച്ചത്. "നന്ദി മാസ്ട്രോ, നിങ്ങളാൽ പരിശീലിപ്പിക്കപ്പെട്ടത് ഒരു ബഹുമതിയായിരുന്നു," കൈയ്യടിക്കുന്ന ഒരു ഇമോജിക്കൊപ്പം റോണോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

3. ബാഴ്സലോണയിലേക്ക് പോകുന്നത് ധീരമായ നീക്കമെന്ന് എറിക് ഗാർസിയ

Eric Garcia
Eric Garcia / David Ramos/Getty Images

ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും സ്പാനിഷ് യുവ താരം എറിക് ഗാർസിയ, മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ‌ ദിവസം കറ്റാലൻ സ്പോർട്സ് പത്രമായ എൽ എസ്പോർട്യുവിനോട് സംസാരിക്കവെ ഇത് സംബന്ധിച്ച സൂചനകൾ അദ്ദേഹം നൽകുകയും ചെയ്തു. ബാഴ്സയിലേക്ക് മടങ്ങുന്നത് ധീരമായ നീക്കമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.‌ ഭാവിയെക്കുറിച്ച് താൻ ചിന്തിച്ചിട്ടുണ്ടെന്നും, താനെടുത്ത തീരുമാനങ്ങളിൽ കൃത്യമായ ബോധ്യമുണ്ടെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

4. മെയ് മാസത്തെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം ജോ വില്ലോക്ക്

Joe Willock
ജോ വില്ലോക്ക് / Stu Forster/Getty Images

മെയ് മാസത്തെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി ആഴ്‌സണലിൽ നിന്നും ലോണിൽ ന്യൂകാസിലിന് വേണ്ടി കളിക്കുന്ന ജോ വില്ലോക്കിനെ തിരഞ്ഞെടുത്തു. ആലിസൺ, സാദിയോ മാനെ, ക്രിസ്ത്യൻ ബെന്റെക്കെ, ഗാരെത് ബെയിൽ, നിക്കൊളാസ് പെപെ, ആരോൺ റംസ്‌ഡെയിൽ, റോഡ്രിഗോ എന്നിവരെ മറികടന്നാണ് വില്ലോക്ക് ഈ പുരസ്കാരം സ്വന്തമാക്കിയത്.

5. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി ബ്രെന്റ്ഫോഡ്

Pontus Jansson
ബ്രെന്റ്ഫോഡ് / Catherine Ivill/Getty Images

ചാംപ്യൻഷിപ് പ്ലേ-ഓഫ് ഫൈനലിൽ സ്വാൻസിയെ 2-0ന് തോൽപ്പിച്ച് ബ്രെന്റ്ഫോഡ് പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷൻ കരസ്ഥമാക്കി. ഇതോടെ 1946-47 സീസണിന് ശേഷം ആദ്യമായാണ് ബ്രെന്റ്ഫോഡ് ഇംഗ്ലീഷ് ആദ്യ ഡിവിഷനിൽ കളിക്കാൻ പോകുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit