Football in Malayalam

ന്യൂസ് റൗണ്ടപ്പ്: അവസാന മത്സരത്തിൽ ഹസാർഡ് കളിക്കില്ല, യൂറോ കപ്പിന് പോർച്ചുഗൽ അണിനിരത്തുന്നത് അതിശക്തമായ സംഘത്തെ

Gokul Manthara
Luxembourg v Portugal - FIFA World Cup 2022 Qatar Qualifier
Luxembourg v Portugal - FIFA World Cup 2022 Qatar Qualifier / Alexander Scheuber/Getty Images
facebooktwitterreddit

1. യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു

Cristiano Ronaldo
Luxembourg v Portugal - FIFA World Cup 2022 Qatar Qualifier / Sylvain Lefevre/Getty Images

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള 26 അംഗ പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് പോർച്ചുഗീസ് ദേശീയ ടീം പരിശീലകനായ ഫെർണാണ്ടോ സാന്റോസാണ് ടീം പ്രഖ്യാപനം നടത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിൽ ജോവോ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ്, റൂബൻ ഡയസ്, ഡിയൊഗോ ജോട്ട എന്നീ സൂപ്പർ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

2. വിയ്യാറയലിനെതിരായ അവസാന ലാലീഗ മത്സരത്തിൽ ഈഡൻ ഹസാർഡ് റയൽ മാഡ്രിഡ് നിരയിലുണ്ടാവില്ല

Eden Hazard
Athletic Club v Real Madrid - La Liga Santander / Quality Sport Images/Getty Images

നാളെ വിയ്യാറയലിനെതിരെ നടക്കാനിരിക്കുന്ന സീസണിലെ തങ്ങളുടെ അവസാന ലാലീഗ മത്സരത്തിൽ ഈഡൻ ഹസാർഡ് റയൽ മാഡ്രിഡ് നിരയിലുണ്ടാവില്ല‌. പൂർണ ഫിറ്റ്നസ് ഇല്ലാത്ത ഹസാർഡിനെ കളിപ്പിച്ച് റിസ്ക് എടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും അത് കൊണ്ടു തന്നെ വിയ്യാറയലിനെതിരായ മത്സരത്തിനുള്ള റയൽ സ്ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ തന്നെയാണ് വ്യക്തമാക്കിയത്.

3. ലീഗ് വണിലെ ഈ സീസണിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം കെയ്ലർ നവാസിന്

keylor Navas
Paris Saint Germain v AS Monaco - French Cup Final / Xavier Laine/Getty Images

യു എൻ എഫ് പി തിരഞ്ഞെടുത്ത 2020-21 സീസൺ ലീഗ് വണിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം പാരീസ് സെന്റ് ജെർമ്മന്റെ കെയ്ലർ നവാസിന്. ഈ സീസണിൽ പി എസ് ജിക്ക് വേണ്ടി പുറത്തെടുത്ത മിന്നും പ്രകടനങ്ങളാണ് കോസ്റ്റാറിക്കൻ താരമായ നവാസിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്

4. 2022 ലെ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ, മത്സര തീയതി പ്രഖ്യാപിച്ചു

FBL-WC-2016-WOMEN-FINAL-PRK-JPN
FBL-WC-2016-WOMEN-FINAL-PRK-JPN / KHALIL MAZRAAWI/Getty Images

2022 ലെ വനിതാ അണ്ടർ 17 ലോകകപ്പിന് ഇന്ത്യ ആതിഥേയരാവും. അടുത്ത വർഷം ഒക്ടോബർ 11 മുതൽ 30 വരെയാകും ടൂർണമെന്റ് അരങ്ങേറുക. ഇന്നലെ നടന്ന വിർച്വൽ ഫിഫ കൗൺസിൽ മീറ്റിംഗിലാണ് മത്സരതീയതികൾ തീരുമാനിക്കപ്പെട്ടത്.

5. വോൾവ്സ് പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോസ് ഈ സീസണ് ശേഷം ക്ലബ്ബ് വിടും

Nuno Espirito Santo
Everton v Wolverhampton Wanderers - Premier League / Sam Bagnall - AMA/Getty Images

പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിന്റെ മുഖ്യ പരിശീലകനായ നൂനോ എസ്പിരിറ്റോ സാന്റോസ് ഈ സീസണ് ശേഷം ക്ലബ്ബ് വിടും. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിലാകും സാന്റോസ് അവസാനമായി വോൾവ്സിന്റെ പരിശീലകനായുണ്ടാവുക. ഇന്ന് ക്ലബ്ബ് തന്നെയാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ കഴിഞ്ഞ സെപ്റ്റംബറിൽ സാന്റോസ് 3 വർഷത്തെ പുതിയ കരാർ ക്ലബ്ബുമായി ഒപ്പു വെച്ചിരുന്നുവെങ്കിലും പരസ്പര ധാരണയോടെ ഇപ്പോൾ ക്ലബ്ബ് വിടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

facebooktwitterreddit