Football in Malayalam

ന്യൂസ് റൗണ്ടപ്പ്: ജെർമ്മൻ ടീമിലേക്ക് തിരിച്ചെത്തി മുള്ളർ, ലംപാർഡ് പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ

Gokul Manthara
Germany v Sweden: Group F - 2018 FIFA World Cup Russia
Germany v Sweden: Group F - 2018 FIFA World Cup Russia / Alexander Hassenstein/Getty Images
facebooktwitterreddit

1. യൂറോ കപ്പിനുള്ള ജെർമ്മൻ ടീമിനെ പ്രഖ്യാപിച്ചു, മുള്ളറും, ഹമ്മൽസും തിരിച്ചെത്തി

Mats Hummels
Korea Republic v Germany: Group F - 2018 FIFA World Cup Russia / Matthew Ashton - AMA/Getty Images

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള ജെർമ്മൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സീനിയർ താരങ്ങളായ മാറ്റ് ഹമ്മൽസും, തോമസ് മുള്ളറും ദേശീയ ടീമിലേക്ക് തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയം. മാനുവൽ ന്യൂയർ, ജോഷ്വ കിമ്മിച്ച്, ടോണി ക്രൂസ്, ടിമോ വെർണർ, കൈ ഹാവർട്സ് എന്നീ സൂപ്പർ താരങ്ങളും ജോക്കിം ലോ പ്രഖ്യാപിച്ച 26 അംഗ ടീമിലുണ്ട്.

2. ദേശീയ ടീമിലേക്ക് തിരിച്ചെത്താനായതിൽ അഭിമാനം, കുടുംബത്തിനും, ക്ലബ്ബിനും, കൂട്ടുകാർക്കും നന്ദി പറഞ്ഞ് ബെൻസേമ

Karim Benzema
France v Honduras: Group E - 2014 FIFA World Cup Brazil / Paul Gilham/Getty Images

അഞ്ചര വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ അഭിമാനമെന്ന് ഫ്രെഞ്ച് സൂപ്പർ താരം കരീം ബെൻസേമ‌. ഇന്നലെ യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിൽ ഇടം പിടിച്ചതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിൽ അഭിമാനിക്കുന്നതായി ബെൻസേമ കുറിച്ചത്. ദേശീയ ടീം ജേഴ്സിയിലുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഇക്കാലമത്രയും തന്നെ പിന്തുണച്ച കുടുംബത്തിനും, ക്ലബ്ബിനും കൂട്ടുകാർക്കുമുള്ള നന്ദിയും അദ്ദേഹം കുറിച്ചു.

3. പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിച്ച് ‌ലംപാർഡും, ബെർഗ്കാമ്പും

Frank Lampard
Frank Lampard of Chelsea celebrates / Shaun Botterill/Getty Images

ചെൽസി ഇതിഹാസ താരമായ ഫ്രാങ്ക് ലംപാർഡും, ആഴ്സനൽ ഇതിഹാസമായ ഡെന്നിസ് ബെർഗ്കാമ്പും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ. ഇന്നാണ് ഇരുവരേയും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനമെത്തിയത്‌. പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളെ ആദരിക്കുന്നതിന് വേണ്ടി ആരംഭിച്ച ഹാൾ ഓഫ് ഫെയിമിൽ ഇതു വരെ മൊത്തം 6 താരങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്. ലംപാർഡിനും, ബെർഗ്കാമ്പിനും പുറമേ അലൻ ഷിയറർ, തിയറി ഹെന്റി, എറിക്ക് കന്റോണ, റോയ് കീൻ എന്നിവരാണ് പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിലുള്ളത്.

4. പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ബയേർ ലെവർക്യൂസൻ

BSC Young Boys v FC Luzern  - Swiss Super League
BSC Young Boys v FC Luzern - Swiss Super League / Eurasia Sport Images/Getty Images

ജെർമ്മൻ ക്ലബ്ബായ ബയേർ ലെവർക്യൂസൻ തങ്ങളുടെ പുതിയ പരിശീലകനായി ജെറാർഡോ സിയോണിയെ നിയമിച്ചു. സ്വിസ് പരിശീലകനായ അദ്ദേഹം അടുത്ത സീസണിൽ ടീമിന്റെ ചുമതലയേറ്റെടുക്കും. കഴിഞ്ഞയിടക്ക് പീറ്റർ ബോസിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്ന ക്ലബ്ബ് നിലവിൽ താൽക്കാലിക പരിശീലകൻ ഹാന്നസ് വോൾഫിന്റെ കീഴിലാണ് കളിക്കുന്നത്.

5. വരുന്ന സമ്മറിൽ പുതിയ സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാതെ സോൾഷ്യർ

Ole Gunnar Solksjaer
Manchester United v Fulham - Premier League / Robbie Jay Barratt - AMA/Getty Images

വരുന്ന വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ. എഡിൻസൺ കവാനിയുമായുള്ള കരാർ പുതുക്കിയതിനാൽ യുണൈറ്റഡ് പുതിയ സ്ട്രൈക്കറെ സൈൻ ചെയ്യില്ലെന്നാണ് പലരും കരുതുന്നതെന്നും എന്നാൽ അതിൽ കാര്യമില്ലെന്നും പറയുന്ന സോൾഷ്യർ, ടീം ശക്തമാക്കാനാണ് എല്ലായ്പ്പോളും യുണൈറ്റഡ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

6. ജെർമ്മൻ സൂപ്പർ താരം സാമി ഖെദീര ഈ സീസണ് ശേഷം വിരമിക്കും

Sami Khedira
Germany v Argentina: 2014 FIFA World Cup Brazil Final / Laurence Griffiths/Getty Images

2014 ൽ ലോകകപ്പ് നേടിയ ജെർമ്മൻ ദേശീയ ടീമിലുണ്ടായിരുന്ന മധ്യനിര സൂപ്പർ താരം സാമി ഖെദീര ഈ സീസണോടെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കും. താരത്തിന്റെ ക്ലബ്ബായ ഹെർത്ത ബെർലിനാണ് ഇന്ന് വൈകിട്ട് ഇക്കാര്യം പ്രഖ്യാപിച്ചത്‌. മുപ്പത്തിനാലുകാരനായ ഖെദീര റയൽ മാഡ്രിഡ്, യുവന്റസ് എന്നീ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

facebooktwitterreddit