Football in Malayalam

ന്യൂസ് റൗണ്ടപ്പ്: യുവന്റസിന്റെ ടോപ്പ് 4 സാധ്യതകൾ മങ്ങി, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ഡിബാല ഇല്ല

Gokul Manthara
Juventus  v FC Internazionale - Serie A
Juventus v FC Internazionale - Serie A / Chris Ricco/Getty Images
facebooktwitterreddit

1. നാപ്പോളി വിജയിച്ചു, യുവന്റസിന്റെ ടോപ് 4 പ്രതീക്ഷകൾ മങ്ങി

Dusan Vlahovic, Fabian Ruiz, Amir Rrahmani
ACF Fiorentina v SSC Napoli - Serie A / Gabriele Maltinti/Getty Images

സീരി എ യിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ഫിയോറന്റീനയെ നാപ്പോളി പരാജയപ്പെടുത്തിയതോടെ യുവന്റസിന്റെ ടോപ് 4 പ്രതീക്ഷകൾ മങ്ങി‌. ഈ വിജയത്തോടെ നാപ്പോളി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ യുവന്റസ് അഞ്ചാം സ്ഥാനത്തേക്ക് വീണു. നിലവിൽ 37 മത്സരങ്ങളിൽ 75 പോയിന്റാണ് യുവന്റസിനുള്ളത്. ബോലോഗ്നക്കെതിരായ അവസാന മത്സരത്തിൽ വിജയം നേടുകയും, മറ്റ് ചില മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ മാത്രമേ യുവന്റസിന് ഇക്കുറി ടോപ് ഫോറിലെത്താനും അത് വഴി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാനും കഴിയൂ. എന്നാൽ നിലവിൽ നാലാം സ്ഥാനത്തുള്ള എസി മിലാന് ഇനി രണ്ട് മത്സരങ്ങൾ ബാക്കിയുണ്ടെന്നത് പിർലോയുടെ ടീമിന് കനത്ത തിരിച്ചടിയാണ്.

2. ഡിയൊഗോ ജോട്ട ഈ സീസണിൽ നിന്ന് പുറത്ത്

Diogo Jota
Manchester United v Liverpool - Premier League / Michael Regan/Getty Images

കാൽപ്പാദത്തിനേറ്റ പരിക്കിനെത്തുടർന്ന് ലിവർപൂളിന്റെ പോർച്ചുഗീസ് സൂപ്പർ താരം ഡിയൊഗോ ജോട്ടയ്ക്ക് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിലായിരുന്നു താരത്തിന് പരിക്ക് പറ്റിയത്.

3. എഫ് എ കപ്പ് ഫൈനലിലെ തോൽവിയിൽ നിരാശയുണ്ടെങ്കിലും തന്റെ കളികാരോട് അതിൽ ദേഷ്യമില്ലെന്ന് ടുഷൽ

Thomas Tuchel
Chelsea v Leicester City: The Emirates FA Cup Final / Pool/Getty Images

എഫ് എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് സംഭവിച്ച പരാജയത്തിൽ തനിക്ക് വളരെയധികം നിരാശയുണ്ടെന്ന് ചെൽസി പരിശീലകൻ തോമസ് ടുഷൽ.‌ തോൽവിയിൽ നിരാശയുണ്ടെങ്കിലും അതിന് തന്റെ കളിക്കാരോട് യാതൊരു വിധത്തിലുള്ള ദേഷ്യവുമില്ലെന്നും പറയുന്ന ടുഷൽ, നിർഭാഗ്യം കൊണ്ട് മാത്രമാണ് തങ്ങൾക്ക് പരാജയം നേരിടേണ്ടി വന്നതെന്നും ഇതിനൊപ്പം വ്യക്തമാക്കി‌. ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെൽസി ബോസ്

4. എഫ് എ കപ്പ് ഫൈനലിൽ ടൈലമാൻ നേടിയ അത്ഭുത ഗോൾ ഭാഗ്യം കൊണ്ടായിരുന്നുവെന്ന് ടുഷൽ

Youri Tielemans
Chelsea v Leicester City: The Emirates FA Cup Final / Pool/Getty Images

എഫ് എ കപ്പിന്റെ ഫൈനലിൽ തങ്ങൾക്കെതിരെ വിജയം നേടാൻ ലെസ്റ്റർ സിറ്റിയെ സഹായിച്ച ടൈലമാന്റെ ഗോൾ ഭാഗ്യം കൊണ്ട് സംഭവിച്ചതാണെന്ന് ചെൽസി പരിശീലകൻ ടുഷൽ. കമന്റേറ്റർമാരും ഫുട്ബോൾ പണ്ഡിതരും ലെസ്റ്റർ താരത്തിന്റെ തകർപ്പൻ ലോംഗ് റേഞ്ച് ഗോളിനെ പാടിപ്പുകഴ്ത്തുന്നതിനിടെയാണ് ആ ഗോൾ ഭാഗ്യം കൊണ്ടാണ് സംഭവിച്ചതെന്ന് ടുഷൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. എഫ് എ കപ്പ് ഫൈനലിന്റെ അറുപത്തിമൂന്നാം മിനുറ്റിലായിരുന്നു ടൈലമാന്റെ ഈ അത്ഭുത പോൾ പിറന്നത്. ഈ ഒരൊറ്റ ഗോളിൽ അവർ തങ്ങളുടെ ആദ്യ എഫ് എ കപ്പ് കിരീടം സ്വന്തമാക്കുക യും ചെയ്തു.

5. ബ്രോസോവിച്ചിനും, ബെന്റൻകറിനും വിലക്ക്, ചില്ലിനിക്ക് പിഴശിക്ഷ

Juventus  v FC Internazionale - Serie A
Juventus v FC Internazionale - Serie A / Chris Ricco/Getty Images

ഇന്നലെ സീരി എ യിൽ നടന്ന ഇന്റർ മിലാൻ-യുവന്റസ് മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ഇന്ററിന്റെ മാഴ്സലോ ബ്രോസോവിച്ചിനും, യുവന്റസിന്റെ റോഡ്രിഗോ ബെന്റൻകറിനും ഒരു മത്സരത്തിൽ നിന്ന് വിലക്ക്. ഇതോടെ സീരി എയിലെ അവസാന റൗണ്ട് മത്സരത്തിൽ ഇരുവർക്കും കളിക്കാനാവില്ല. മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച യുവന്റസ് നായകൻ ജ്യോർജിയോ കില്ലിനിക്കും പണി കിട്ടിയിട്ടുണ്ട്. സംഭവത്തിൽ 1500 യൂറോ പിഴയും താക്കീതുമാണ് താരത്തിന് ശിക്ഷ ലഭിച്ചത്.

6. ഡിബാല പുറത്ത്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

Paulo Dybala
Argentina v Venezuela: Quarterfinal - Copa America Brazil 2019 / Wagner Meier/Getty Images

അടുത്ത മാസം ചിലി, കൊളംബിയ ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം പൗളോ ഡിബാലക്ക് ടീമിൽ ഇടമില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതേ സമയം ലയണൽ മെസി, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡി മരിയ തുടങ്ങിയ സീനിയർ താരങ്ങൾ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ച ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit