Football in Malayalam

ന്യൂസ് റൗണ്ടപ്പ്: ഇംഗ്ലണ്ടിന്റെ പെനാൽറ്റി ടേക്കർമാരിലൊരാൾ പിക്ക്ഫോർഡ്?ജെർമ്മനിയെ എഴുതിത്തള്ളാനാവില്ലെന്ന് ക്ലോപ്പ്

Gokul Manthara
FBL-EUR-NATIONS-SUI-ENG
FBL-EUR-NATIONS-SUI-ENG / MIGUEL RIOPA/Getty Images
facebooktwitterreddit

1. ജെർമ്മനിക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പെനാൽറ്റി ടേക്കർമാരിലൊരാൾ ജോർദാൻ പിക്ക്ഫോർഡ് ആയിരിക്കുമെന്ന് സൂചന

Jordan Pickford
Sweden v England: Quarter Final - 2018 FIFA World Cup Russia / Alex Morton/Getty Images

ജെർമ്മനിക്കെതിരെ നടക്കാനിരിക്കുന്ന യൂറോ കപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീളുകയാണെങ്കിൽ ഇംഗ്ലണ്ടിനായി ആദ്യ റൗണ്ടിൽ പെനാൽറ്റിയെടുക്കുന്നവരിലൊരാൾ അവരുടെ ഗോൾകീപ്പറായ ജോർദാൻ പിക്ക്ഫോർഡ് ആയിരിക്കുമെന്ന് സൂചന. ഡെയിലി മെയിൽ ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്ത് വിട്ടത്. നേരത്തെയും നിർണായക മത്സരങ്ങളിൽ വിജയകരമായി പെനാൽറ്റി കിക്കെടുത്ത് ടീമിനെ വിജയങ്ങളിലേക്ക് നയിച്ചിട്ടുള്ള പിക്ക്ഫോർഡ്, പെനാൽറ്റി പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതായാണ് ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് ലഭിക്കുന്ന വിവരം.

2. ഹംഗറിക്കെതിരെ ബുദ്ധിമുട്ടിയതിന്റെ പേരിൽ ജെർമ്മനിയെ എഴുതിത്തള്ളുന്നത് മണ്ടത്തരമായിരിക്കുമെന്ന് യർഗൻ ക്ലോപ്പ്

TOPSHOT-FBL-EURO-2020-2021-MATCH36-GER-HUN
TOPSHOT-FBL-EURO-2020-2021-MATCH36-GER-HUN / CHRISTOF STACHE/Getty Images

ഹംഗറിക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ പ്രകടനം അടിസ്ഥാനമാക്കി ജെർമ്മനിയെ യൂറോ കപ്പിന്റെ കിരീട സാധ്യതയിൽ നിന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമായിരിക്കുന്നത് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ഫ്രാൻസിനെതിരെയും, പോർച്ചുഗലിനെതിരെയും ജെർമ്മനി നന്നായി കളിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്ന ക്ലോപ്പ്, ഹംഗറിക്കെതിരെ ടീം ബുദ്ധിമുട്ടിയെന്നത് ശരിയാണെന്നും എന്നാൽ ഒരു ടീമെന്ന നിലയിൽ ഇടക്ക് അത്തരം ചില മത്സരങ്ങൾ ആവശ്യമാണെന്നും ജെർമ്മൻ മാധ്യമമായ ബിൽഡിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

3. യൂറോ 2020 ൽ ജെർമ്മനിയുടെ ഇതു വരെയുള്ള ഏറ്റവും എളുപ്പമുള്ള എതിരാളികൾ ഇംഗ്ലണ്ടെന്ന് എഫൻബർഗ്

harry maguire, john Stones, Declan RIce, kalvin phillips, Jack Grelish, raheem sterling, luke shaw, Bukayo Saka
Czech Republic v England - UEFA Euro 2020: Group D / Chloe Knott - Danehouse/Getty Images

യൂറോ 2020 ൽ ജെർമ്മനിക്ക് ലഭിച്ച ഏറ്റവും എളുപ്പമുള്ള എതിരാളികളാണ് ഇംഗ്ലണ്ടെന്ന് മുൻ ജെർമ്മൻ താരം സ്റ്റെഫാൻ എഫൻബർഗ്. യൂറോ കപ്പിന്റെ പ്രീക്വാർട്ടറിൽ ജെർമ്മനി, ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനവുമായി എഫൻബർഗ് രംഗത്തെത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ജെർമ്മനിക്ക്, ഫ്രാൻസ്, പോർച്ചുഗൽ, ഹംഗറി എന്നീ കടുപ്പമുള്ള എതിരാളികളെയാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയ മുൻ ജെർമ്മൻ താരം, ഈ മത്സരങ്ങൾ തങ്ങൾ അതിജീവിച്ചെന്നും കൂട്ടിച്ചേർത്തു

4. പ്രീക്വാർട്ടറിൽ നേടിയ ചുവപ്പ് കാർഡിലൂടെ യൂറോ കപ്പിലെ മറക്കാൻ മാത്രം ആഗ്രഹിക്കുന്ന റെക്കോർഡ് സ്വന്തമാക്കി ഡിലൈറ്റ്

Matthijs De Ligt
Netherlands v Czech Republic - UEFA Euro 2020: Round of 16 / BSR Agency/Getty Images

യൂറോ കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ചുവപ്പ് കാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നെതർലൻഡ്സിന്റെ മത്തിസ് ഡിലൈറ്റ്. ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ചുവപ്പ് കാർഡ് ലഭിച്ചതോടെയാണ് മറക്കാൻ മാത്രം ആഗ്രഹിക്കുന്ന നേട്ടം ഡച്ച് യുവ താരത്തിന് സ്വന്തമായത്. ചെക്ക് റിപ്പബ്ലിക്കിനെതിരെ ചുവപ്പ് കാർഡ് കാണുമ്പോൾ 21 വർഷവും 319 ദിവസവുമായിരുന്നു ഡിലൈറ്റിന്റെ പ്രായം. 2000 ൽ നടന്ന യൂറോ കപ്പിന്റെ സെമി ഫൈനലിൽ നെതർലൻഡ്സിനെതിരെ തന്റെ 23-ം വയസിൽ ചുവപ്പ് കാർഡ് കണ്ട ഇറ്റലിയുടെ ജിയാൻ ലൂക്ക സംബ്രോട്ടയുടെ പേരിലായിരുന്നു ഇത്രയും നാൾ നാണക്കേടിന്റെ ഈ റെക്കോർഡ്

5. ചെൽസി താരം ജോർജീഞ്ഞോ ബാലൺ ഡി ഓർ പുരസ്കാര ത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടാൻ യോഗ്യനെന്ന് ഇൻസിഗ്നെ

Jorginho
Italy v Austria - UEFA Euro 2020: Round of 16 / Marc Atkins/Getty Images

ചെൽസിയുടെ ഇറ്റാലിയൻ മധ്യനിര താരം ജോർജീഞ്ഞോ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിയിൽ ഇടം പിടിക്കാൻ അർഹനെന്ന് ദേശീയ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായ ലോറൻസോ ഇൻസിഗ്നെ. ജോർജീഞ്ഞോയെപ്പൊലൊരു താരത്തിനൊപ്പം കളിക്കാനാവുന്നത് വളരെയധികം അഭിമാനം നൽകുന്ന കാര്യമാണെന്ന് പറയുന്ന ഇൻസിഗ്നെ, വളരെ മികച്ച കളികാരനായ അദ്ദേഹം ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ ഷോർട്ട് ലിസ്റ്റിൽ ഇക്കുറി ഇടം പിടിക്കുമെന്ന് താൻ കരുതുന്നതായും ‌കൂട്ടിച്ചേർത്തു.

facebooktwitterreddit