Football in Malayalam

ന്യൂസ് റൗണ്ടപ്പ്: പോഗ്ബയുടെ പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി‌ സിൽവസ്റ്റർ, ബുണ്ടസ് ലീഗ കിക്കോഫ് ഓഗസ്റ്റ് 13 ന്

Gokul Manthara
Portugal v France - UEFA Euro 2020: Group F
Portugal v France - UEFA Euro 2020: Group F / Franck Fife - Pool/Getty Images
facebooktwitterreddit

1. പോഗ്ബയുടെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണെന്ന് മൈക്കൽ സിൽവസ്റ്റർ

Paul Pogba
Hungary v France - UEFA Euro 2020: Group F / Tibor Illyes - Pool/Getty Images

ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയുടെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണെന്ന് മുൻ ഫ്രാൻസ് താരം മൈക്കൽ സിൽവസ്റ്റർ. പോഗ്ബ തന്റെ ഏറ്റവും ഉയർന്ന മികവിൽ കളിക്കുമ്പോൾ അദ്ദേഹം മറ്റൊരു തലത്തിലുള്ള കളികാരനാണെന്ന് പറയുന്ന സിൽവസ്റ്റർ, എന്നാൽ എല്ലാ മത്സരങ്ങളിലും ഒരേ മികവ് ആവർത്തിക്കുന്നതിന് അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

2. 17 മാസങ്ങൾക്ക് ശേഷം ഈ ഓഗസ്റ്റിൽ ക്യാമ്പ് നൗ കാണികൾക്കായി തുറക്കും

Barcelona v Liverpool - UEFA Champions League Semi Final: First Leg
Barcelona v Liverpool - UEFA Champions League Semi Final: First Leg / Michael Regan/Getty Images

17 മാസത്തെ ഇടവേളക്ക് ശേഷം ഈ വർഷം ഓഗസ്റ്റിൽ ക്യാമ്പ് നൗ കാണികൾക്ക് തുറന്നു കൊടുക്കാൻ തീരുമാനിച്ച് എഫ് സി ബാഴ്സലോണ. ഓഗസ്റ്റ് എട്ടാം തീയതി യുവന്റസിനെതിരെ നടക്കാനിരിക്കുന്ന ജോൺ ഗാംപർ ട്രോഫി മത്സരത്തിലാകും കാണികൾ ക്യാമ്പ് നൗവിലേക്ക് തിരിച്ചെത്തുക. കോവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷമായിരുന്നു ക്യാമ്പ് നൗവിലെ ഗ്യാലറി അടച്ചത്. ഇത് മൂലം കഴിഞ്ഞ സീസണിൽ 200 മില്ല്യൺ യൂറോക്കും, 300 മില്ല്യൺ യൂറോക്കുമിടയിൽ വരുന്ന നഷ്ടം ബാഴ്സലോണക്ക് സംഭവിച്ചെന്നാണ് ഏകദേശ കണക്ക്.

3. ഇംഗ്ലണ്ടിനൊപ്പം യൂറോ കപ്പ് നേടുന്നത് തന്റെ പ്രീമിയർ ലീഗ് കിരീടങ്ങളേക്കാൾ വലിയ നേട്ടമായിരിക്കുമെന്ന് സ്റ്റെർലിംഗ്

FBL-EURO-2020-2021-ENG-TRAINING
FBL-EURO-2020-2021-ENG-TRAINING / JUSTIN TALLIS/Getty Images

ഇംഗ്ലണ്ടിനൊപ്പം യൂറോ കപ്പ് നേടുന്നത്, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള തന്റെ മൂന്ന് പ്രീമിയർ ലീഗ് കിരീട നേട്ടത്തേക്കാൾ വലുതായിരിക്കുമെന്ന് റഹീം സ്റ്റെർലിംഗ്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും വിജയിക്കുന്നതാണ് ജീവിതത്തിലെ തനിക്ക് നേടാൻ കഴിയുന്ന ഏറ്റവും വലിയ നേട്ടമെന്ന് പറയുന്ന സ്റ്റെർലിംഗ്, ക്ലബ്ബ് ഫുട്ബോളിലെ നേട്ടങ്ങളേക്കാൾ വളരെ വലുതായിരിക്കും അതെന്നും കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഫുട്ബോളിന്റെ ഔദ്യോഗിക ‌യൂടൂബ് ചാനലിൽ സംസാരിക്കവെ കൂട്ടിച്ചേർത്തു.

4. ലോകത്തെ ഏറ്റവും മികച്ച ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർ ലിയോൺ ഗൊരെട്സ്കയെന്ന് അദ്ദേഹത്തിന്റെ മുൻ പരിശീലകൻ

Leon Goretzka
Germany v Hungary - UEFA Euro 2020: Group F / Markus Gilliar/Getty Images

ബയേൺ മ്യൂണിക്കിന്റെ ജെർമ്മൻ താരം ലിയോൺ ഗോരെട്സ്കയാണ് ലോകത്തെ ഏറ്റവും മികച്ച ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറെന്ന് അദ്ദേഹത്തിന്റെ മുൻ പരിശീലകനായ പീറ്റർ ന്യൂറുറർ. ടെക്നിക്കൽ സ്കില്ലുകളുടേയും മത്സര ബുദ്ധിയുടേയും കാര്യത്തിൽ ഗൊരെട്സ്ക വളരെ മികച്ചു നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ന്യൂറുറർ, ടീമിന് വേണ്ടി ഏറ്റവും മികച്ച രീതിയിൽ എങ്ങനെ സംഭാവന നൽകണമെന്ന് അദ്ദേഹത്തിന് അറിയാമെന്നും കൂട്ടിച്ചേർത്തു. ഗൊരെട്സ്ക മുൻപ് ബോചം ക്ലബ്ബിനായി കളിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പരിശീലകനായിരുന്നു ന്യൂറുറർ.

5. 2021-22 സീസൺ ബുണ്ടസ് ലീഗക്ക് ഓഗസ്റ്റ് 13 ന് തുടക്കമാകും

SV Werder Bremen v Bayer 04 Leverkusen - Bundesliga
SV Werder Bremen v Bayer 04 Leverkusen - Bundesliga / Stuart Franklin/Getty Images

2021-22 സീസണിലെ ജെർമ്മൻ ബുണ്ടസ് ലീഗ മത്സരങ്ങൾക്ക് ഓഗസ്റ്റ് പതിമൂന്നാം തീയതി തുടക്കമാകും. നിലവിലെ ‌ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും, ബൊറൂസിയ മോൻചെൻഗ്ലാഡ്ബാക്കും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ഇന്നാണ് മത്സരത്തിന്റെ ഫിക്സ്ചർ അധികൃതർ പുറത്തു വിട്ടത്.

facebooktwitterreddit