Football in Malayalam

ന്യൂസ് റൗണ്ടപ്പ്: ഇറ്റാലിയൻ സൂപ്പർ താരം വെയിൽസിനെതിരെ കളിക്കും, വിഎആറിനെതിരെ അൽകാൻട്ര

Gokul Manthara
Italy v Northern Ireland - FIFA World Cup 2022 Qatar Qualifier
Italy v Northern Ireland - FIFA World Cup 2022 Qatar Qualifier / Claudio Villa/Getty Images
facebooktwitterreddit

1. വെറാറ്റി തിരിച്ചെത്തും, വെയിൽസിനെതിരെ ഇറ്റലി കളിക്കുക മാറ്റങ്ങളുമായി

Marco Verratti
Italy Training Session and Press Conference - UEFA Euro 2020: Group A / Claudio Villa/Getty Images

പരിക്കിനെത്തുടർന്ന് യൂറോ 2020 ലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ഇറ്റാലിയൻ സൂപ്പർ താരം മാർക്കോ വെറാറ്റി വെയിൽസിനെതിരായ മത്സരത്തിൽ കളിക്കുമെന്ന് ഉറപ്പായി‌. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പരിശീലകൻ റോബർട്ടോ മാൻസീനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ജോർജീഞ്ഞോ, മാനുവൽ ലൊകാടെല്ലി, നിക്കോ ബാരെല്ല എന്നിവരിൽ ഒരാൾക്ക് വെയിൽസിനെതിരെ പുറത്തിരിക്കേണ്ടി വരും. യൂറോ 2020 ഗ്രൂപ്പ് എ യിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇറ്റലി നേരത്തെ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.

2. വിഎആർ ഫുട്ബോളിനെ തകർക്കുന്നു; തുറന്നടിച്ച് തിയാഗോ അൽകാൻട്ര

Thiago Alcantra
England v Spain - International Friendly / Mike Hewitt/Getty Images

താൻ ആധുനിക ഫുട്ബോളിനെ വെറുക്കുന്നുവെന്നും, വിഎആർ പോലുള്ള സാങ്കേതിക വിദ്യകൾ കളിയെ നശിപ്പിക്കുന്നുവെന്നും സ്പാനിഷ് സൂപ്പർ താരം തിയഗോ അൽകാൻട്ര. താൻ എല്ലായ്പ്പോളും വിഎആറിന് എതിരാണെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം വിഎആർ ഉണ്ടെങ്കിൽ നിങ്ങൾ നേടുന്ന ഒരു മികച്ച ഗോൾ പോലും ആഘോഷിക്കാനായി കാത്തിരിക്കേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ദി ഗാർഡിയനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

3. കാൽമുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞു, ഇബ്രാഹിമോവിച്ചിന് 2 മാസം വിശ്രമം വേണ്ടി വരും

SSC Napoli v AC Milan - Serie A
SSC Napoli v AC Milan - Serie A / MB Media/Getty Images

പരിക്കിനെത്തുടർന്ന് കാൽമുട്ടിൽ ശസ്ത്രക്രിയക്ക് വിധേയനായ സ്വീഡിഷ് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് രണ്ട് മാസം വിശ്രമം വേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ 2021-22 സീസണിന്റെ തുടക്കം അദ്ദേഹത്തിന് നഷ്ടമാകുമെന്ന് ഉറപ്പായി. താരത്തിന്റെ ക്ലബ്ബായ എസി മിലാന് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.

4. കഴിഞ്ഞ തവണ ബാലൺ ഡി ഓർ ഉണ്ടായിരുന്നെങ്കിൽ ലെവൻഡോസ്കിക്ക് അത് ലഭിച്ചേനെയെന്ന് അൽകാൻട്ര

Robert Lewandowski
Poland v Slovakia - UEFA Euro 2020: Group E / Lars Baron/Getty Images

റോബർട്ട് ലെവൻഡോസ്കി യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്നും കഴിഞ്ഞ തവണ ബാലൺ ഡി ഓർ പുരസ്കാരം ഉണ്ടായിരുന്നുവെങ്കിൽ അത് അദ്ദേഹം സ്വന്തമാക്കുമായിരുന്നുവെന്നും സ്പാനിഷ് സൂപ്പർ താരം തിയഗോ അൽകാൻട്ര. ബാലൺ ഡി ഓർ പുരസ്കാരം പോയ വർഷം ഓൺലൈനിൽ നൽകാതിരുന്നത് അന്യായമാണെന്ന് താൻ കരുതുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ശാരീരികമായും മാനസികമായും ലെവൻഡോസ്കി പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു‌

5. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വിലക്ക് നീക്കി ഫിഫ

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരളാ ‌ബ്ലാസ്റ്റേഴ്സിന് ഏർപ്പെടുത്തിയിരുന്ന ട്രാൻസ്ഫർ വിലക്ക് നീക്കി ഫിഫ. കേരളാ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്‌. നേരത്തെ പ്രതിഫലക്കുടിശിക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ താരം മറ്റേജ് പൊപ്ലാറ്റ്നിക്ക് നൽകിയ പരാതിയിലായിരുന്നു ഫിഫ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ പൊപ്ലാറ്റ്നിക്കിന് നൽകാൻ ബാക്കിയുണ്ടായിരുന്ന‌ വേതന കുടിശിക ബ്ലാസ്റ്റേഴ്സ് കൊടുത്തു തീർക്കുകയും, പിന്നാലെ വിലക്കിൽ നിന്ന് അവർ പുറത്ത് കടക്കുകയുമായിരുന്നു.

facebooktwitterreddit