Football in Malayalam

ന്യൂസ് റൗണ്ടപ്പ്: കരാർ നീട്ടാനുള്ള റയലിന്റെ ഓഫർ അംഗീകരിച്ചിരുന്നെന്ന് റാമോസ്, ഒളിമ്പിക്സിനുള്ള ബ്രസീൽ ടീമിൽ ആൽവസും

Ali Shibil Roshan
Sergio Ramos
Sergio Ramos / Soccrates Images/Getty Images
facebooktwitterreddit

1. വെയിൽസിനെതിരായ മത്സരം കില്ലീനിക്ക് നഷ്ടമായേക്കും

Giorgio Chiellini
Giorgio Chiellini / Claudio Villa/Getty Images

സ്വിട്സർലൻഡിനെതിരെയുള്ള മത്സരത്തിനിടെ പരിക്ക് പറ്റിയ പ്രതിരോധതാരം ജോർജിയോ കില്ലീനിക്ക് ഇറ്റലിയുടെ അടുത്ത മത്സരം നഷ്ടമായേക്കും. പ്രീ-ക്വാർട്ടറിന് യോഗ്യത നേടിയ ഇറ്റലി ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ വെയിൽസിനെയാണ് നേരിടുക.

2. ഒളിമ്പിക്സിനുള്ള ബ്രസീൽ സ്‌ക്വാഡിൽ ഡാനി ആൽവസും

Dani Alves
Dani Alves / Pool/Getty Images

ടോക്യോ ഒളിമ്പിക്സിനുള്ള ബ്രസീൽ ഫുട്ബോൾ സ്‌ക്വാഡിൽ ഡാനി ആൽവസ് ഇടം പിടിച്ചു. ആന്ദ്രേ ജാർഡൈൻ പ്രഖ്യാപിച്ച 18അംഗ സ്‌ക്വാഡിലാണ് 38-കാരനായ റൈറ്റ്-ബാക്ക് താരം സ്ഥാനം കണ്ടെത്തിയത്. നിലവിലെ ജേതാക്കളായ ബ്രസീൽ ഇത്തവണയും ഗോൾഡ് മെഡൽ തന്നെയാണ് ലക്ഷ്യമിടുന്നത്.

3. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക തന്റെ സ്വപ്‌നമാണെന്ന്‌ ഏർലിങ് ഹാലൻഡ്

Erling Haaland
Erling Haaland / Fran Santiago/Getty Images

ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നത് തന്റെ വലിയ സ്വപ്നമാണെന്നും, ആ കിരീടം ഉയർത്താൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർതാരം ഏർലിങ് ഹാലൻഡ്.

4. റയൽ മാഡ്രിഡിന്റെ കരാർ പുതുക്കാനുള്ള ഓഫർ താൻ അംഗീകരിച്ചിരുന്നെന്ന് സെർജിയോ റാമോസ്

Sergio Ramos
Sergio Ramos / Quality Sport Images/Getty Images

റയൽ മാഡ്രിഡിൽ തുടരാനായിരുന്നു തനിക്ക് ആഗ്രഹമെന്നും, ക്ലബ് നൽകിയ അവസാന കരാർ പുതുക്കാനുള്ള ഓഫർ താൻ അംഗീകരിച്ചപ്പോഴേക്കും അതിനുള്ള സമയം കഴിഞ്ഞതായാണ് തന്നോട് പറഞ്ഞതെന്നും വെളിപ്പെടുത്തി സെർജിയോ റാമോസ്.

"[ക്ലബുമായുള്ള] അവസാന സംഭാഷണങ്ങളിൽ ഞാൻ [കരാർ പുതുക്കാനുള്ള വാഗ്ദാനം] അംഗീകരിച്ചെന്ന് പറഞ്ഞപ്പോൾ, ഇപ്പോൾ അങ്ങനെയൊരു ഓഫർ ഇല്ലെന്നാണ് അവർ പറഞ്ഞത്. എനിക്ക് നൽകിയ അവസാന ഓഫർ ഞാൻ സമ്മതിച്ചെങ്കിലും, അത് കാലഹരണപ്പെടുന്ന ഒരു തിയ്യതി ഉണ്ടായിരുന്നെന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ അതിനെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു," റാമോസ് തന്റെ വിടവാങ്ങൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

5. ഫിയോറെന്റീന വിട്ട് ജെന്നാരോ ഗട്ടൂസോ

Gennaro Gattuso
Gennaro Gattuso / Francesco Pecoraro/Getty Images

പരിശീലകനായി നിയമിക്കപ്പെട്ട് വെറും 22 ദിവസത്തിന് ശേഷം സീരി എ ക്ലബായ ഫിയോറെന്റീന വിട്ട് ജെന്നാരോ ഗട്ടൂസോ. ട്രാൻസ്ഫർ കാര്യത്തിൽ ഫിയോറെന്റീന ബോർഡുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇറ്റാലിയൻ പരിശീലകൻ ക്ലബ് വിട്ടതെന്നാണ് റിപോർട്ടുകൾ. അതേ സമയം, ടോട്ടൻഹാം ഹോട്സ്പറിന്റെ പരിശീലകസ്ഥാനത്തേക്ക് ഗട്ടൂസോയെ പരിഗണിക്കുന്നുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit