Football in Malayalam

ന്യൂസ് റൗണ്ടപ്പ്; ഓസ്ട്രിയൻ താരത്തെ ഒരു മത്സരത്തിൽ നിന്ന് വിലക്കി യുവേഫ, 2021-22 സീസൺ പ്രീമിയർ ലീഗ് ഫിക്ചർ പുറത്ത്

Gokul Manthara
FBL-EURO-2020-2021-MATCH06-AUT-MKD
FBL-EURO-2020-2021-MATCH06-AUT-MKD / JUSTIN SETTERFIELD/Getty Images
facebooktwitterreddit

1. എതിർ താരത്തെ അധിക്ഷേപിച്ചു, ഓസ്ട്രിയൻ താരത്തെ ഒരു മത്സരത്തിൽ നിന്ന് വിലക്കി യുവേഫ

വടക്കൻ മാസിഡോണിയ താരം എസ്ജൻ അലിയോസ്കിക്കെതിരെ മോശം പദപ്രയോഗം നടത്തിയ ഓസ്ട്രിയൻ മുന്നേറ്റ താരം മാർക്കോ അർണൗട്ടോവിച്ചിനെ ഒരു മത്സരത്തിൽ നിന്ന് വിലക്കി യുവേഫ. കഴിഞ്ഞ ദിവസം ഓസ്ട്രിയയും, വടക്കൻ മാസിഡോണിയയും തമ്മിൽ നടന്ന യൂറോ കപ്പ് മത്സരത്തിനിടെയായിരുന്നു വിലക്കിന് ആധാരമായ സംഭവം. മത്സരത്തിൽ ഗോൾ നേടിയതിന് ശേഷം അലിയോസ്കിക്കെതിരെ മോശം ഭാഷയിൽ അർണൗട്ടോവിച്ച് സംസാരിക്കുകയായിരുന്നു‌. സംഭവം വിവാദമായതോടെ യുവേഫ ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയും അർണൗട്ടോവിച്ച് മോശം പദ പ്രയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ ഒരു മത്സരത്തിൽ നിന്ന്‌ വിലക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ഹോളണ്ടിനെതിരെ നടക്കാനിരിക്കുന്ന യൂറോ കപ്പ് മത്സരം അർണൗട്ടോവിച്ചിന് നഷ്ടമാകും.

2. 2021-22 സീസൺ പ്രീമിയർ ലീഗിന്റെ കിക്കോഫ് ഓഗസ്റ്റ് 14 ന്

Pep Guardiola
Brighton & Hove Albion v Manchester City - Premier League / Mike Hewitt/Getty Images

2021-22 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഓഗസ്റ്റ് 14 ന് ആരംഭിക്കും. ഇന്നാണ് മത്സരത്തിന്റെ ഫിക്ചർ പുറത്ത് വന്നത്. രണ്ട് തകർപ്പൻ മത്സരങ്ങളാണ് ആദ്യ ദിനം നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലീഡ്സ് യുണൈറ്റഡിനെ നേരിടുമ്പോൾ, നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ടോട്ടനവുമായി ഏറ്റുമുട്ടും.

3. കസ്റ്റാനെയുടെ പരിക്ക് ഗുരുതരം, ശസ്ത്രക്രിയക്ക് വിധേയനായി

FBL-EURO-2020-2021-MATCH04-BEL-RUS
FBL-EURO-2020-2021-MATCH04-BEL-RUS / ANTON VAGANOV/Getty Images

റഷ്യക്കെതിരായ യൂറോ കപ്പ് മത്സരത്തിനിടെ മുഖത്ത് പരിക്കേറ്റ ബെൽജിയൻ താരം തിമോത്തി കസ്റ്റാനെ ശസ്ത്രക്രിയക്ക് വിധേയനായി‌. ബെൽജിയം 3-0 ന് വിജയം കണ്ട മത്സരത്തിൽ എതിർ താരം ഡേലർ കുസ്യേവുമായി കൂട്ടിയിടിച്ച് കസ്റ്റാനെയുടെ വലത് കണ്ണിന് സമീപമായിരുന്നു പരിക്കേറ്റത്. പരിക്ക് അല്പം ഗുരുതരമായതിനാൽ ശസ്ത്രക്രിയക്ക് ശേഷം 6 മുതൽ 8 ആഴ്ച വരെ താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് സൂചനകൾ.

4. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഐ എസ് എല്ലിൽ നിന്ന് പുറത്താക്കും - ഈസ്റ്റ് ബെംഗാളിന് മുന്നറിയിപ്പ് നൽകി എഫ് എസ് ഡി എ

നിക്ഷേപകരമായ ശ്രീ സിമന്റ്സുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഈസ്റ്റ് ബെംഗാളിനെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി ടൂർണമെന്റിന്റെ സംഘാടകരായ എഫ് എസ് ഡി എൽ. ഉടനടി ക്ലബ്ബിലെ അഭ്യന്തര പ്രശ്നങ്ങൾ ഈസ്റ്റ് ബെംഗാൾ പരിഹരിക്കണമെന്നും അല്ലെങ്കിൽ ഈ സീസണിൽ 10 ടീമുകളെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടായിരിക്കും ഐ എസ് എൽ നടത്തുകയെന്നും എഫ് എസ് ഡി എൽ, കൊൽക്കത്തൻ ക്ലബ്ബിനെ അറിയിച്ചതായി പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

5. ജേമി വാർഡിക്ക് ഇനി സ്വന്തമായി ക്ലബ്ബും

Jamie Vardy
Leicester City v Tottenham Hotspur - Premier League / Visionhaus/Getty Images

അമേരിക്കൻ ക്ലബ്ബായ റോചസ്റ്റർ റൈനോസിന്റെ സഹ ഉടമയായി ഇംഗ്ലീഷ് സൂപ്പർ താരം ജേമി വാർഡി‌. കഴിഞ്ഞ‌ദിവസം ക്ലബ്ബ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. 1996 ൽ സ്ഥാപിക്കപ്പെട്ട റോചസ്റ്റർ റൈനോസ്‌, യു എസ് ഓപ്പൺ കപ്പ് ഉയർത്തുന്ന, മേജർ ലീഗിന് പുറത്തുള്ള ആദ്യ ക്ലബ്ബ് കൂടിയാണ്. 1999 ലായിരുന്നു ഇത്.

facebooktwitterreddit