Football in Malayalam

ന്യൂസ് റൗണ്ടപ്പ്; ഡീൻ ഹെൻഡേഴ്സൺ യൂറോ കപ്പിൽ നിന്ന് പുറത്ത്, പാസിംഗിൽ റെക്കോർഡിട്ട് സ്പെയിൻ

Gokul Manthara
Wolverhampton Wanderers v Manchester United - Premier League
Wolverhampton Wanderers v Manchester United - Premier League / Catherine Ivill/Getty Images
facebooktwitterreddit

1. ഡീൻ ഹെൻഡേഴ്സൺ യൂറോ കപ്പിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Dean Henderson
Wolverhampton Wanderers v Manchester United - Premier League / Matthew Ashton - AMA/Getty Images

ഇംഗ്ലണ്ട് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൺ യൂറോ 2020 ൽ നിന്ന് പുറത്ത്. ഇടുപ്പിനേറ്റ പരിക്കാണ് കാരണം. ക്രൊയേഷ്യക്കെതിരെ നടന്ന ടീമിന്റെ ആദ്യ പോരാട്ടത്തിൽ ബെഞ്ചിലുണ്ടായിരുന്ന ഹെൻഡേഴ്സണ് പരിക്ക് മൂലം ടൂർണമെന്റിൽ തുടരാനാവില്ലെന്ന് വ്യക്തമാവുകയും തുടർന്ന് അദ്ദേഹത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കാൻ ഇംഗ്ലണ്ട് തീരുമാനിക്കുകയുമായിരുന്നു. ഹെൻഡേഴ്സണ് പകരക്കാരനായി ഷെഫീൽഡ് യുണൈറ്റഡിന്റെ ഗോൾകീപ്പറായ ആരോൺ റംസ്ദാലെയെ ഇംഗ്ലണ്ട് യൂറോ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2. നിരാശപ്പെടുത്തുന്ന സമനിലക്കിടയിലും പാസിംഗിൽ റെക്കോർഡിട്ട് സ്പെയിൻ

FBL-EURO-2020-2021-MATCH09-ESP-SWE
FBL-EURO-2020-2021-MATCH09-ESP-SWE / JOSE MANUEL VIDAL/Getty Images

സ്വീഡനെതിരെ കഴിഞ്ഞ ദിവസം നടന്ന യൂറോ മത്സരത്തിൽ നിരാശാജനകമായ ഗോൾ രഹിത സമനിലയായിരുന്നു സ്പെയിനെ കാത്തിരുന്നത്. പന്തടക്കത്തിന്റെ കാര്യത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് 90 മിനുറ്റുകളും പന്ത് തട്ടിയ സ്പാനിഷ് സംഘം യൂറോ കപ്പിലെ ഒരു പിടി പാസിംഗ് റെക്കോർഡുകളും ഈ മത്സരത്തിൽ സ്വന്തമാക്കി‌.

സ്വീഡനെതിരായ മത്സരത്തിൽ 85 ശതമാനം ബോൾ പൊസഷനായിരുന്നി സ്പെയിനുണ്ടായിരുന്നത്. 1980 ൽ ഒപ്റ്റ, യൂറോകപ്പിന്റെ ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരു ടീം 85% ബോൾ പൊസഷനുമായി ഒരു യൂറോ മത്സരം പൂർത്തിയാക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ 419 പാസുകളാണ് എൻറിക്വെയുടെ സംഘം പൂർത്തിയാക്കിയത്. ഒരു യൂറോ കപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ പാസുകൾ പൂർത്തിയാക്കുന്ന‌ ടീമെന്ന റെക്കോർഡും ഇതോടെ സ്പെയിന് സ്വന്തമാക്കി. സ്വീഡനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്പെയി‌ൻ പൂർത്തിയാക്കിയ പാസുകളിൽ 303 എണ്ണവും എതിരാളികളുടെ ഹാഫിലായിരുന്നു. ഇതും ഒരു റെക്കോർഡാണ്. മത്സരത്തിൽ മൊത്തം 917 പാസുകളാണ് സ്പാനിഷ് ടീം നടത്തിയത്‌. ഇതോടെ പാസിംഗിന്റെ കാര്യത്തിൽ തങ്ങളുടെ തന്നെ മുൻ യൂറോ റെക്കോർഡും അവർ പഴങ്കഥയാക്കി.

3. അടുത്ത തവണ 3 ഗോളുകൾ നേടി മൊറാത്ത എല്ലാവരുടേയും വായടപ്പിക്കും- അയ്മെറിക്ക് ലപ്പോർട്ടെ പറയുന്നു

Ludwig Augustinsson, Alvaro Morata
Spain v Sweden - UEFA Euro 2020: Group E / Thanassis Stavrakis - Pool/Getty Images

സ്വീഡനെതിരെ കഴിഞ്ഞ ദിവസം നടന്ന യൂറോ മത്സരത്തിലെ നിരാശാജനകമായ പ്രകടനത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾക്ക് വിധേയനാകുന്ന സ്പാനിഷ് താരം അൽവാരോ മൊറാത്തക്ക് പിന്തുണയുമായി സഹതാരം അയ്മെറിക്ക് ലപ്പോർട്ടെ. മൊറാത്ത ഇതിനകം തന്റെ മികവ് കാണിച്ച താരമാണെന്നും അദ്ദേഹത്തെപ്പോലൊരു ആക്രമണകാരിയുടെ പ്രകടനമികവിൽ സംശയിക്കരുതെന്നും ചൂണ്ടിക്കാട്ടുന്ന ലപ്പോർട്ടെ, അടുത്ത തവണ മൊറാത്ത മൂന്ന് ഗോളുകൾ സ്കോർ ചെയ്യുമെന്നും അതിലൂടെ എല്ലാവരുടേയും വായടിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. സ്വീഡനെതിരെ തന്റെ ടീം ഗോൾ രഹിത സമനില വഴങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധ താരമായ ലപ്പോർട്ടെ

4. ബാഴ്സലോണയിലെ കന്നി സീസണിൽ താനൊരു ശരാശരി താരം മാത്രമായിരുന്നുവെന്ന് ഡച്ച് യുവ താരം ഫ്രെങ്കി ഡി ജോംഗ്.

Frenkie De Jong
FC Barcelona Unveil New Player Frenkie de Jong / Eric Alonso/Getty Images

ബാഴ്സലോണക്കൊപ്പമുള്ള കന്നി സീസണിൽ താനൊരു സാധാരണ‌ കളികാരൻ മാത്രമായിരുന്നുവെന്ന് ഡച്ച് യുവ താരം ഫ്രെങ്കി‌ ഡി ജോംഗ്. എന്നാൽ കഴിഞ്ഞ വർഷം ധാരാളം മത്സരങ്ങളിൽ നന്നായി കളിക്കാൻ തനിക്ക് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഇനിയും ഏറെ മുന്നോട്ട് പോകാനും വളരാനും തനിക്ക് കഴിയുമെന്ന‌ പ്രത്യാശയും പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം വോയിറ്റ്ബോൽ ഇന്റർനാഷണലിനോട് സംസാരിക്കവെയായിരുന്നു 2019 ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയിലെത്തിയ ഡച്ച്‌ യുവ താരം ഇങ്ങനെ പറഞ്ഞത്.

5. ബ്ലാസ്റ്റേഴ്സിൽ നിന്ന് പോയ ഗാരി ഹൂപ്പർ ഇനി എ ലീഗിലെ സൂപ്പർ ക്ലബ്ബിൽ

Gary Hooper
Wellington Phoenix Training Session / Mark Kolbe/Getty Images

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ കേരളാ‌ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഇംഗ്ലീഷ് മുന്നേറ്റ താരം ഗാരി ഹൂപ്പർ എ ലീഗ് ക്ലബ്ബായ വെല്ലിംഗ്ടൺ ഫീനിക്സിലേക്ക് മടങ്ങി. ഹൂപ്പറുമായി കരാറിലെത്തിയ കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻപ് കേരളാ ബ്ലാസ്റ്റേഴ്സിലെത്തുന്നതിന് മുൻപ് ഫീനിക്സിനായി കളിച്ചിരുന്ന താരമാണ് ഹൂപ്പർ. 2020-21 സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരമായിരുന്ന ഹൂപ്പർ 5 ഗോളുകളും 4 അസിസ്റ്റുകളുമായിരുന്നു മഞ്ഞക്കുപ്പായത്തിൽ സ്വന്തമാക്കിയത്.

facebooktwitterreddit