Football in Malayalam

ന്യൂസ് റൗണ്ടപ്പ്: ഗോവൻ താരം കേരളാ‌ ബ്ലാസ്റ്റേഴ്സിലേക്ക്, സുവാരസിനെ വിറ്റ ബാഴ്സയുടെ തീരുമാനത്തെ വിമർശിച്ച് ജോർഡി ആൽബ

Gokul Manthara
FC Barcelona v Valencia CF  - La Liga
FC Barcelona v Valencia CF - La Liga / Alex Caparros/Getty Images
facebooktwitterreddit

1. ഡി ഗിയക്ക് പകരം ഡീൻ ഹെൻഡേഴ്സണാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറാകേണ്ടതെന്ന് ഡേവിഡ് ജെയിംസ്

Dean Henderson
Wolverhampton Wanderers v Manchester United - Premier League / Matthew Ashton - AMA/Getty Images

സ്പാനിഷ് താരമായ ഡേവിഡ് ഡി ഗിയക്ക് പകരം, ഇംഗ്ലണ്ടിന്റെ ഡീൻ ഹെൻഡേഴ്സണാണ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം‌ നമ്പർ ഗോൾ കീപ്പറാവേണ്ടതെന്ന് മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ്‌. ഡി ഗിയ ഒരു മോശം ഗോൾകീപ്പറാണെന്നല്ല താൻ പറയുന്നതെന്നും ടീമിന്റെ ദീർഘകാല പദ്ധതികളെ ഉദ്ദേശിച്ചു കൊണ്ടാണ് താൻ ഇങ്ങനെ അഭിപ്രായപ്പെടുന്നതെന്നും ഗോളിനോട് സംസാരിക്കവെ ജെയിംസ് കൂട്ടിച്ചേർത്തു.

2. ഗോവൻ യുവ താരം കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

ഗോവൻ വിംഗറായ അനിൽ ഗാവോങ്കറെ ടീമിലെത്തിക്കാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്. ഗോവൻ ക്ലബ്ബായ വാസ്കോയുടെ താരമായ ഈ ഇരുപത്തിയഞ്ചുകാരനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാനൊരുങ്ങുന്നുവെന്ന് ഖേൽ നൗവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തയാഴ്ച ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

3. പരിശീലനം പുനരാരംഭിച്ച് മഗ്വയർ, ഇംഗ്ലണ്ടിന് ഹാപ്പി ന്യൂസ്

Harry Maguire
England Training Camp - Euro 2020 / Catherine Ivill/Getty Images

പരിക്കിനെത്തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി കളിക്കളത്തിൽ നിന്ന് പുറത്തായിരുന്ന ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി മഗ്വയർ പരിശീലനം പുനരാരംഭിച്ചു. ക്രൊയേഷ്യക്കെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്ന ഇംഗ്ലണ്ട് ടീമിനൊപ്പം ചേർന്ന താരം യൂറോയിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കുമെന്നാണ് സൂചനകൾ.‌ ഇംഗ്ലണ്ട് ടീമിന് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്.

4. സുവാരസിനെ അത്ലറ്റിക്കോ മാഡ്രിഡിന് വിറ്റ ബാഴ്സലോണയുടെ തീരുമാനത്തെ വിമർശിച്ച് ജോർഡി ആൽബ

Luis Suarez
Barcelona v Liverpool - UEFA Champions League Semi Final: First Leg / Matthias Hangst/Getty Images

ലൂയിസ് സുവാരസിനെ കഴിഞ്ഞ വേനൽക്കാലത്ത് അത്ലറ്റിക്കോ മാഡ്രിഡിന് വിറ്റ ബാഴ്സലോണയുടെ തീരുമാനത്തിൽ വിമർശനവുമായി‌ ക്ലബ്ബിന്റെ സ്പാനിഷ് താരമായ ജോർഡി ആൽബ. ബാഴ്സലോണക്ക് വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്ത സുവാരസിനെ വിറ്റ ക്ലബ്ബിന്റെ തീരുമാനത്തെ കോമാളിത്തരമെന്ന് വിശേഷിപ്പിച്ച ആൽബ അത് പോലൊരു സ്ട്രൈക്കറെ എവിടെ നിന്നാണ് ക്ലബ്ബ് ഇനി കണ്ടു പിടിക്കുകയെന്നും ചോദിക്കുന്നു. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ കഡേന സെർ നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

5. കോവിഡ് നെഗറ്റീവായി ലോറന്റെ, സ്പെയിന് ആശ്വാസം

Marcos Llorente
Spain v Portugal - International Friendly / David Ramos/Getty Images

കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ സ്പാനിഷ് പ്രതിരോധ താരം ഡിയഗോ ലോറന്റെ ഫലം ഉറപ്പിക്കാൻ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായി. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനാണ് ബുധനാഴ്ച നടത്തിയ താരത്തിന്റെ പിസിആർ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ താരത്തിന്റെ ആദ്യ പരിശോധനാഫലം തെറ്റായിരുന്നുവെന്ന് വ്യക്തമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ രണ്ട് തവണ കൂടി താരത്തിന് കോവിഡ് പരിശോധന നടത്തും. ഈ 2 തവണയും നെഗറ്റിവ് ആവുകയാണെങ്കിൽ അദ്ദേഹത്തിന് യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിനൊപ്പം ചേരാനാകും.

facebooktwitterreddit