Football in Malayalam

ന്യൂസ് റൗണ്ടപ്പ്: കൊളംബിയക്കെതിരെ തങ്ങൾ വിജയം അർഹിച്ചിരുന്നുവെന്ന് സ്കലോണി, സ്പാനിഷ് ക്യാമ്പിൽ വീണ്ടും കോവിഡ്

Gokul Manthara
Argentina v Paraguay - South American Qualifiers for Qatar 2022
Argentina v Paraguay - South American Qualifiers for Qatar 2022 / Marcelo Endelli/Getty Images
facebooktwitterreddit

1. കൊളംബിയക്കെതിരെ തങ്ങൾ വിജയം അർഹിച്ചിരുന്നുവെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി

FBL-WC-2022-PER-ARG
FBL-WC-2022-PER-ARG / DANIEL APUY/Getty Images

കൊളംബിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന ജയം അർഹിച്ചിരുന്നുവെന്ന് പരിശീലകൻ ലയണൽ സ്കലോണി‌. രണ്ട് ഗോളിന് മുന്നിട്ട് നിന്നതിന് ശേഷം സമനില കൊണ്ട് തൃപ്തിപ്പെടേ‌ണ്ടി വന്ന മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. "അർജന്റീന ജയം അർഹിച്ചിരുന്നു‌. 94-ം മിനുറ്റ് വരെ ഞങ്ങൾ ചെയ്ത് കൊണ്ടിരുന്നതെല്ലാം മികച്ചതായിരുന്നു. അവസാന നിമിഷത്തെ കളിയാണ് അവർക്ക് ഒരു പോയിന്റ് നൽകിയത്. അത് (കൊളംബിയ)ഒട്ടും അർഹിച്ചിരുന്നതല്ല. ഞങ്ങൾ 3 പോയിന്റുകൾ അർഹിച്ചിരുന്നു. വളരെ ബുദ്ധിമുട്ടേറിയ പിച്ചിൽ, കടുത്ത ചൂടിൽ, മികച്ച എതിരാളികൾക്കെതിരെ നല്ലൊരു മത്സരം കളിച്ച തന്റെ കളികാർ അഭിനന്ദനാർഹരാണ്." സ്കലോണി പറഞ്ഞു.

2. അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്റ്റേഡിയത്തിൽ ഹോം മത്സരങ്ങൾ കളിക്കാനുള്ള പദ്ധതിയിൽ റയൽ മാഡ്രിഡ്

Atletico Madrid v Malaga - La Liga
Atletico Madrid v Malaga - La Liga / David Ramos/Getty Images

തങ്ങളുടെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിന്റെ നവീകരണ‌ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ കുറച്ച് നാളുകൾ കൂടി വേണ്ടി വരുമെന്നതിനാൽ 2021-22 സീസണിന്റെ തുടക്കത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപോളിറ്റാനോയിൽ തങ്ങളുടെ ഹോം മത്സരങ്ങൾ നടത്തുന്നത് റയൽ മാഡ്രിഡ് പരിഗണിക്കുന്നു. നിലവിൽ ബി ‌ടീമിന്റെ ഗ്രൗണ്ടായ ആൽഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലാണ് റയൽ തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുന്നത്. എന്നാൽ ഈ സ്റ്റേഡിയത്തിൽ കൂടുതൽ കാണികൾക്ക് മത്സരം കാണാനുള്ള സൗകര്യമില്ല. 2021-22 സീസണിൽ 30,000 കാണികളെ വരെ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കാനുള്ള ആലോചനകൾ ലാലീഗ അധികൃതർ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചിര വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്റ്റേഡിയത്തിൽ തങ്ങളുടെ ഹോം മത്സരങ്ങളും നടത്തുന്നതിനെക്കുറിച്ച് റയൽ ചിന്തിക്കുന്നത്.

3. ഒരു സ്പാനിഷ് താരത്തിന് കൂടെ കോവിഡ് സ്ഥിരീകരിച്ചു

Diego Llorente
Spain v Portugal - International Friendly / Angel Martinez/Getty Images

നായകൻ സെർജിയോ ബുസ്ക്വെറ്റ്സിന് പുറമേ ഒരു‌ താരത്തിന് കൂടി സ്പെയിൻ ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചു. പ്രതിരോധ താരം ഡിയഗോ ലോറന്റെയാണ് ഇപ്പോൾ കോവിഡ് പോസിറ്റീവായിരിക്കുന്നത്‌. യൂറോ കപ്പിന്റെ കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്പെയിന് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്. കോവിഡ് സ്ഥിരീകരിക്കുന്ന താരങ്ങൾക്ക് തുടർന്ന് 10 ദിവസം ഐസോലേഷനിൽ തുടരേണ്ടതുണ്ട്. ഇതിനാൽ സ്വീഡനെതിരെ നടക്കാനിരിക്കുന്ന യൂറോ കപ്പിലെ സ്പെയിന്റെ ആദ്യ മത്സരം ബുസ്ക്വെറ്റ്സിനും, ലോറന്റെക്കും നഷ്ടമാകുമെന്ന് ഉറപ്പായി.

4. പരിശീലക വേഷത്തിൽ ആദ്യമായി ആൻഫീൽഡിലെത്താനൊരുങ്ങി ജെറാർഡ്, റേഞ്ചേഴ്സും ലിവർപൂളും തമ്മിലുള്ള മത്സരം ജൂലൈയിൽ

Steven Gerrard
Rangers v Aberdeen - Scottish Premiership / Ian MacNicol/Getty Images

പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ ഇതിഹാസ കളികാരനായ സ്റ്റീവൻ ജെറാർഡ്, പരിശീലക വേഷത്തിൽ ആദ്യമായി ആൻഫീൽഡിൽ എത്താനൊരുങ്ങുന്നു. നിലവിൽ സ്കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്സിന്റെ പരിശീലകനാണ് ജെറാഡ്. അടുത്ത മാസം റേഞ്ചേഴ്സും, ലിവർപൂളും തമ്മിൽ ആൻഫീൽഡിൽ പ്രീസീസൺ സൗഹൃദ മത്സരം നടക്കുമെന്ന് ഉറപ്പായതോടെയാണ് പുതിയ വേഷത്തിൽ ജെറാഡിന്റെ ആൻഫീൽഡിലേക്കുള്ള വരവിന് വഴിയൊരുങ്ങിയത്.

5. താൻ ആരാണെന്ന് ഈ യൂറോയിൽ വെർണർ കാണിച്ചു തരുമെന്ന് ജെറോം ബോട്ടെംഗ്

FBL-EURO-2020-2021-FRIENDLY-GER-LAT
FBL-EURO-2020-2021-FRIENDLY-GER-LAT / ODD ANDERSEN/Getty Images

താൻ ആരാണെന്ന് വരാനിരിക്കുന്ന യൂറോയിൽ ടിമോ വെർണർ കാണിച്ചു തരുമെന്ന് ജെർമ്മൻ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ജെറോം ബോട്ടെംഗ്. ഉയർച്ചകളും, താഴ്ചകളുമുള്ള നല്ലൊരു സീസണിലൂടെയാണ് വെർണർ കടന്നു പോയതെന്നും അത് അവനെ ശക്തനാക്കുന്നുവെന്നും അഭിപ്രായപ്പെട്ട ബോട്ടെംഗ്, ധാരാളം കാര്യങ്ങൾ അതിൽ നിന്ന് വെർണർ പഠിച്ചതായും ചൂണ്ടിക്കാട്ടി.

facebooktwitterreddit