ന്യൂസ് റൗണ്ടപ്പ്: അരങ്ങേറ്റം തകർത്ത് സിമിയോണിയുടെ പുത്രൻ, അലക്സ് ടെല്ലസ് പരിക്കിന്റെ പിടിയിൽ

1. അത്ലറ്റിക്കോ മാഡ്രിഡിനായി അരങ്ങേറി സിമിയോണിയുടെ പുത്രൻ, ആദ്യ മത്സരത്തിൽ പുറത്തെടുത്തത് തകർപ്പൻ പ്രകടനം
സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി അരങ്ങേറി അവരുടെ പരിശീലകനായ ഡിയഗോ സിമിയോണിയുടെ പുത്രൻ ഗ്യുലിയാനോ സിമിയോണി. ഇന്നലെ സ്പാനിഷ് ക്ലബ്ബായ നുമാൻസിയക്കെതിരെ നടന്ന പ്രീസീസൺ സൗഹൃദ പോരാട്ടത്തിൽ കളിച്ച് അത്ലറ്റിക്കോ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച ഈ പതിനെട്ടുകാരൻ, മത്സരത്തിൽ ടീമിന്റെ ഗോളിന് അസിസ്റ്റും ചെയ്തു. ആകർഷണീയമായ പ്രകടനമായിരുന്നു മത്സരത്തിലുടനീളം ഈ അർജന്റൈൻ വിംഗർ പുറത്തെടുത്തത്. അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയഗോ സിമിയോണിയുടെ ഏറ്റവും ഇളയ പുത്രനാണ് പതിനെട്ടുകാരനായ ഗ്യുലിയാനോ. അതേ സമയം ഗ്യുലിയാനോ അത്ലറ്റിക്കോക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ടീം ഷൂട്ടൗട്ടിൽ വിജയം കാണുകയായിരുന്നു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്ന മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ 5-4 നാണ് മാഡ്രിഡ് സംഘം വിജയിച്ചത്.
2. അലക്സ് ടെല്ലസിന് പരിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിന് തലവേദന
പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് താരം അലക്സ് ടെല്ലസിനേറ്റ പരിക്ക്. പരിശീലനത്തിനിടെ താരത്തിന്റെ കണ്ണങ്കാലിനാണ് പരിക്കേറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കിൽ നിന്ന് മോചിതനാവാൻ ഏതാനും ആഴ്ചകൾ താരത്തിന് വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. പുതിയ സീസണ് തയ്യാറെടുക്കുന്ന റെഡ് ഡെവിൾസിന് വലിയ തലവേദന സമ്മാനിക്കുന്ന കാര്യമാണിത്.
ℹ An update on @AT13Oficial from the boss.#MUFC
— Manchester United (@ManUtd) July 24, 2021
3. രാഹുൽ കെ പി, ഇന്ത്യൻ ആരാധകർ തിരഞ്ഞെടുത്ത പോയ സീസണിലെ മികച്ച താരം
? ????' ?????? ?????? ????-?? ?
— Indian Football Team (@IndianFootball) July 23, 2021
Congrats, ?????! ? ?
Give it up for the @KeralaBlasters winger, voted the Indian Football Fans' Player of the Year 2020-21! ???#IndianFootball ⚽ #IndianFootballForwardTogether ? #BackTheBlue ? pic.twitter.com/fnCxGc5UvZ
ഇന്ത്യൻ ഫുട്ബോൾ ആരാധകർ തിരഞ്ഞെടുത്ത 2020-21 സീസണിലെ മികച്ച പുരുഷതാരം ഐ എസ് എൽ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിംഗർ രാഹുൽ കെ പി. ഇന്നലെ വൈകിട്ട് എ ഐ എഫ് എഫ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
4. പ്രീസീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ക്യു പി ആർ
A stern test for a young United side in our second pre-season game.#MUFC
— Manchester United (@ManUtd) July 24, 2021
പ്രീ സീസൺ സൗഹൃദ മത്സരത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ക്യു പി ആർ. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സംഘത്തെ ക്യു പി ആർ വീഴ്ത്തിയത്. ലിൻഡൻ ഡൈക്സിന്റെ ഇരട്ട ഗോളുകളും, ചാർളി ഓസ്റ്റിൻ, മോസസ് ഒഡുബാജോ എന്നിവരുടെ ഗോളുകളും ക്യു പി ആറിനെ വിജയത്തിലേക്ക് നയിച്ചപ്പോൾ, ലിംഗാർഡ്, ആന്തണി എലാംഗ എന്നിവരാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോളുകൾ കണ്ടെത്തിയത്.