Football in Malayalam

ന്യൂസ് റൗണ്ടപ്പ്: അഗ്യൂറോ ബാഴ്സലോണയുടെ പ്രധാനപ്പെട്ട സൈനിംഗെന്ന് കൂമാൻ, പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

By Gokul Manthara
FC Barcelona Sign Sergio Aguero
FC Barcelona Sign Sergio Aguero / Quality Sport Images/Getty Images
facebooktwitterreddit

1. അഗ്യൂറോ ബാഴ്സലോണയുടെ അതിപ്രധാനമായ സൈനിംഗെന്ന് റൊണാൾഡ് കൂമാൻ

Sergio Aguero
FC Barcelona Sign Sergio Aguero / Quality Sport Images/Getty Images

ഈ സമ്മറിൽ ബാഴ്സലോണയിലെത്തിയ അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ക്ലബ്ബിന്റെ പ്രധാനപ്പെട്ട സൈനിംഗാണെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ. വലിയ പരിചയസമ്പത്തുള്ള അഗ്യൂറോ ബോക്സിൽ വളരെയധികം അപകടകാരിയാണെന്ന് ചൂണ്ടിക്കാട്ടുന്ന കൂമാൻ, ബാഴ്സലോണയിൽ അഗ്യൂറോ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലായിരിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായും കൂട്ടിച്ചേർത്തു.

2. ആദ്യ പ്രീസീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

2021-22 സീസണ് മുന്നോടിയായുള്ള ആദ്യ പ്രീസീസൺ സൗഹൃദ മത്സരത്തിൽ വെയിൻ റൂണി പരിശീലിപ്പിക്കുന്ന ഡെർബി കൗണ്ടി ടീമിനെ 2-1 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ തഹിത് ചോംഗ്, ഫക്കുണ്ടോ പെലിസ്ട്രി എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി വല കുലുക്കിയത്. ഡെർബി കൗണ്ടിയുടെ ഗോൾ കോളിൻ കാസിം റിച്ചാർഡ്സ് നേടി.

3. ഇഗോർ സ്റ്റിമാച്ചുമായി പുതിയ കരാർ ഒപ്പുവെക്കാനൊരുങ്ങി എ ഐ എഫ് എഫ്

Igor Stimac
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നതായി സൂചന. പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ ജയ്ദീപ് ബസുവാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്ത് വിട്ടത്‌. തിങ്കളാഴ്ച ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

4. അടുത്ത 15 വർഷത്തേക്ക് ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറായി ഡോണരുമ്മ തുടരുമെന്ന് കന്നവാരോ

Gianluigi Donnarumma
Italy v England - UEFA Euro 2020: Final / Visionhaus/Getty Images

യൂറോ കപ്പിൽ ഇറ്റലിയുടെ കിരീടധാരണത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ച യുവ ഗോൾകീപ്പർ ജിയാൻല്യൂജി ഡോണരുമ്മയെ വാനോളം പ്രശംസിച്ച് മുൻ ഇറ്റാലിയൻ നായകൻ ഫാബിയോ കന്നാവാരോ‌. നിലവിൽ ഇറ്റലി ടീമിലെ ഏറ്റവും മികച്ച താരം ഡോണരുമ്മയാണെന്ന് ചൂണ്ടിക്കാട്ടിയ കന്നവാരോ, അടുത്ത 10, 15 വർഷത്തേക്ക് ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറായി ഡോണരുമ്മ തുടരുമെന്നും കൂട്ടിച്ചേർത്തു.

5. രണ്ടാം പ്രീസീസൺ മത്സരത്തിൽ ആഴ്സനലിന് സമനില

രണ്ടാം പ്രീസീസൺ മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സനലിന് സമനില. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ സ്കോട്ടിഷ് സൂപ്പർ ക്ലബ്ബായ റേഞ്ചേഴ്സാണ് പീരങ്കിപ്പടയെ സമനിലയിൽ തളച്ചത്. (സ്കോർ 2-2). ആഴ്സനലിനായി നൂനോ ടവെരസ്, എങ്കിറ്റ എന്നിവർ വല കുലുക്കിയപ്പോൾ ലിയോൺ ബാലോഗൻ, സെഡ്രിക് ഇറ്റൻ എന്നിവരാണ് റേഞ്ചേഴ്സിന്റെ ഗോൾ സ്കോറർമാർ.

facebooktwitterreddit