ന്യൂസ് റൗണ്ടപ്പ്: ആദ്യ പ്രീസീസൺ മത്സരത്തിൽ ചെൽസിക്ക് ഉജ്ജ്വല ജയം, ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദികൾ പ്രഖ്യാപിച്ചു

1. ആദ്യ പ്രീസീസൺ മത്സരത്തിൽ ചെൽസിക്ക് ഉജ്ജ്വല ജയം, സിയെച്ചിന് ഹാട്രിക്ക്
Back to it on a sunny Saturday at Cobham! ☀️
— Chelsea FC (@ChelseaFC) July 17, 2021
A hat-trick for Hakim Ziyech in a 6-1 win over @theposhofficial today! ? pic.twitter.com/Gid04syXOl
2021-22 സീസണ് മുന്നോടിയായി നടന്ന ആദ്യ പ്രീസീസൺ സൗഹൃദ മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിക്ക് ഉജ്ജ്വല ജയം. ചാമ്പ്യൻഷിപ്പ് ടീമായ പീറ്റർബോറോ യുണൈറ്റഡിനെതിരെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6-1 നാണ് ചെൽസി വിജയിച്ചത്. ഹക്കിം സിയെച്ച് വിജയികൾക്കായി ഹാട്രിക്ക് നേടിയപ്പോൾ, ടമി എബ്രഹാം, ക്രിസ്റ്റ്യൻ പുലിസിച്ച്, അർമാണ്ടോ ബ്രോജ എന്നിവരാണ് ടീമിന്റെ ശേഷിക്കുന്ന ഗോളുകൾ സ്കോർ ചെയ്തത്.
2. അടുത്ത നാല് ചാമ്പ്യൻസ് ലീഗ് ഫൈനലുകളുടെ വേദികൾ പ്രഖ്യാപിച്ച് യുവേഫ
2022 മുതൽ 2025 വരെയുള്ള ചാമ്പ്യൻസ് ലീഗിന്റെ ഫൈനലുകളുടെ വേദികൾ പ്രഖ്യാപിച്ച് യുവേഫ. 2022 ൽ സെന്റ് പീറ്റേഴ്സ്ബർഗും, 2023 ൽ ഇസ്താംബൂളും, 2024 ൽ ലണ്ടനും, 2025 ൽ മ്യൂണിക്കുമാണ് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലുകൾക്ക് വേദിയാവുക.
3. പ്രതിരോധ താരത്തിനെതിരെ വംശീയാധിക്ഷേപം, സന്നാഹ മത്സരത്തിനിടെ മൈതാനം വിട്ട് ജെർമ്മൻ ഒളിമ്പിക് ടീം
ℹ️ The game has ended 5 minutes early with the score at 1-1. The Germany players left the pitch after Jordan Torunarigha was racially abused.#WirfuerD #Tokyo2020 pic.twitter.com/D85Q63Ynr9
— Germany (@DFB_Team_EN) July 17, 2021
ഒളിമ്പിക്സിന് മുന്നോടിയായി ഹോണ്ടുറാസിനെതിരെ നടന്ന സന്നാഹ മത്സരത്തിനിടെ വംശീയാധിക്ഷേപത്തിനിരയായി ജെർമ്മൻ പുരുഷ ടീമിന്റെ പ്രതിരോധ താരം ജോർഡാൻ ടൊറുനാരിഗ. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് മത്സരം തീരാൻ അഞ്ച് മിനുറ്റ് ബാക്കി നിൽക്കെ ജെർമ്മൻ ടീം മൈതാനം വിട്ട് പുറത്തേക്ക് പോയി. സംഭവം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
4. നവംബറിൽ സംഭവിച്ച പരിക്കിന് ശേഷം വോൾവ്സിനായി ആദ്യ മത്സരം കളിച്ച് റൗൾ ഹിമനസ്
We have some big news...
— Wolves (@Wolves) July 17, 2021
??? pic.twitter.com/yy9ONGttgt
കഴിഞ്ഞ നവംബറിൽ ആഴ്സനലിനെതിരെ നടന്ന മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് പുറത്തായിരുന്ന വോൾവ്സ് താരം റൗൾ ഹിമനസ് എട്ട് മാസങ്ങൾക്ക് ശേഷം വോൾവ്സ് ടീമിനായി കളത്തിലിറങ്ങി. ക്രൂ അലെസാൻഡ്രക്കെതിരെ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ വോൾവ്സിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ച താരത്തിന്റെ തിരിച്ചു വരവ് പുതിയ സീസണ് മുന്നോടിയായി ക്ലബ്ബിന് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല.
5. രണ്ടാം പ്രീസീസൺ മത്സരത്തിൽ പി എസ് ജി ക്ക് സമനില
?⌚ Full-time at the Ooredoo Centre ? Chambly @PSG_English 2⃣-2⃣@FCCOISE
— Paris Saint-Germain (@PSG_English) July 17, 2021
⚽️ @MauroIcardi 21'
⚽️ @xavisimons 64'
#??????? pic.twitter.com/aC4R2Jmipr
2021-22 സീസണ് മുന്നോടിയായുള്ള രണ്ടാം പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബായ ചാമ്പ്ലി എഫ് സിക്കെതിരെ പാരീസ് സെന്റ് ജെർമ്മന് സമനില. (സ്കോർ - 2-2) പി എസ് ജിക്കായി മൗറോ ഇക്കാർഡി, സാവി സിമ്മൺസ് എന്നിവർ വല കുലുക്കിയ മത്സരത്തിൽ ഗ്വില്ലമെ ഹെയിൻറി, ഡൗകൗർ എന്നിവരാണ് എതിർ ടീമിന്റെ ഗോളുകൾ നേടിയത്.