Football in Malayalam

ന്യൂസ് റൗണ്ടപ്പ്: സീരി എ യിൽ പച്ച ജേഴ്സിക്ക് വിലക്ക് വരുന്നു, എസെക്വിൽ ഗാരെ ഫുട്ബോളിൽ നിന്ന്‌ വിരമിച്ചു

Gokul Manthara
Francesco Pecoraro/Getty Images
facebooktwitterreddit

1. ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ അർജന്റൈൻ താരം എസെക്വിൽ ഗാരെ

Ezequiel Garay
Valencia CF v RC Celta de Vigo - La Liga / David Aliaga/MB Media/Getty Images

പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ അർജന്റൈൻ താരം എസെക്വിൽ ഗാരെ. ക്ലബ്ബ് കരിയറിൽ റയൽ മാഡ്രിഡ്, ബെൻഫിക്ക, വലൻസിയ എന്നിവർക്കായി കളിച്ചിട്ടുള്ള ഗാരെ, 2014 ൽ ഫിഫ ലോകകപ്പിന്റെ ഫൈനലിലെത്തിയ അർജന്റീന ടീമിലുണ്ടായിരുന്ന താരമാണ്.

2. ഇറ്റാലിയൻ സീരി എ യിൽ പുതിയ നിയമം വരുന്നു, അടുത്ത സീസൺ മുതൽ പച്ച ജേഴ്സികൾ പാടില്ല

SPAL v Juventus - Serie A
SPAL v Juventus - Serie A / Pier Marco Tacca/Getty Images

2022-23 സീസൺ മുതൽ ഇറ്റാലിയൻ സീരി എ യിൽ ടീമുകൾക്ക് പച്ച ജേഴ്സി ധരിക്കാൻ പാടില്ലെന്ന നിയമം വന്നേക്കും. ഗ്രൗണ്ടിന്റെ നിറവും, കളിക്കാരുടെ ജേഴ്സിയുടെ നിറവും ഒന്നാകുന്നതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ ബ്രോഡ്കാസ്റ്റർമാർ ചൂണ്ടിക്കാട്ടിയതോടെയാണ് ഇത്തരമൊരു നിയമം കൊണ്ടു വരാൻ അധികൃതർ തയ്യാറെടുക്കുന്നത്. പ്രശസ്ത ഇറ്റാലിയൻ മാധ്യമമായ ഫുട്ബോൾ ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

3. ഇറ്റലിക്കൊപ്പം ചേർന്ന് 2030 ലെ ‌ലോകകപ്പ് ആതിഥേയത്വത്തിന് ബിഡ് ചെയ്യാനൊരുങ്ങി സൗദി അറേബ്യ

adidas Brazuca Launch
adidas Brazuca Launch / Alexandre Loureiro/Getty Images

യൂറോപ്യൻ രാജ്യമായ ഇറ്റലിക്കൊപ്പം ചേർന്ന് 2030 ലെ ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിന് ബിഡ് ചെയ്യാനൊരുങ്ങി ഗൾഫ് രാജ്യമായ സൗദി അറേബ്യ. ബിഡ്ഡിംഗ് തന്ത്രങ്ങൾ രൂപപ്പെടുത്താൻ അമേരിക്കൻ കമ്പനിയായ ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പ് സൗദി അറേബ്യയെ സഹായിക്കുന്നതായാണ് ദി അത്ലറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നത്.

4. റോമൻ പരിശീലകനായുള്ള അരങ്ങേറ്റം കൂറ്റൻ വിജയത്തോടെ ആഘോഷമാക്കി ഹൊസെ മൗറീന്യോ

Josè Mourinho
AS Roma v Montecatini - Pre-Season Friendly / Fabio Rossi/Getty Images

2021-22 സീസണ് മുന്നോടിയായുള്ള ആദ്യ പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമക്ക് തകർപ്പൻ വിജയം. ഇറ്റാലിയൻ ക്ലബ്ബായ മോണ്ടെകാട്ടിനിയെ മറുപടിയില്ലാത്ത 10 ഗോളുകൾക്കാണ് ഹൊസെ മൗറീന്യോ പരിശീലിപ്പിക്കുന്ന റോമ തകർത്തത്. റോമൻ പരിശീലകനായുള്ള ‌മൗറീന്യോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

5. ആർതർ മെലോക്ക് 2021-22 സീസണിന്റെ ആദ്യ രണ്ട് മാസങ്ങൾ നഷ്ടമാകും

Arthur Melo
FC Barcelona v Juventus: Group G - UEFA Champions League / David Ramos/Getty Images

ദീർഘനാളായി അലട്ടുന്ന കാൽമുട്ടിലെ‌ പരിക്കിൽ നിന്ന് മോചിതനാവാൻ ശസ്ത്രക്രിയക്ക് വിധേയനാവാൻ തയ്യാറെടുക്കുന്ന യുവന്റസ് മധ്യനിര താരം ആർതർ മെലോക്ക് 2021-22 സീസണിലെ ആദ്യ രണ്ട് മാസങ്ങൾ നഷ്ടമാകും. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ തുടങ്ങാറാകുമ്പോളേക്ക് താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. എന്നിരുന്നാലും സീരി എ സീസണിന്റെ തുടക്കത്തിൽ താരം കളിക്കാനുണ്ടാകില്ലെന്ന വാർത്ത യുവന്റസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.

facebooktwitterreddit