ന്യൂസ് റൗണ്ടപ്പ്: പെനാൽറ്റി നഷ്ടമാക്കിയതിന് ആരാധകരോടും സഹതാരങ്ങളോടും മാപ്പു ചോദിച്ച് സാഞ്ചോ, ആര്യൻ റോബൻ വിരമിച്ചു

1. പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് ചോദിച്ച് ജേഡൻ സാഞ്ചോ
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട യൂറോ കപ്പിന്റെ ഫൈനലിൽ ഇറ്റലിക്കെതിരെ നിർണായക കിക്ക് പാഴാക്കിയതിന് സഹതാരങ്ങളോടും, പരിശീലക സ്റ്റാഫിലെ അംഗങ്ങളോടും, ആരാധകരോടും മാപ്പ് ചോദിച്ച് ഇംഗ്ലീഷ് സൂപ്പർ താരം ജേഡൻ സാഞ്ചോ. ഇത് വരെയുള്ള തന്റെ കരിയറിലെ ഏറ്റവും മോശം അനുഭവമാണിതെന്ന് ചൂണ്ടിക്കാട്ടിയ സാഞ്ചോ, ഇംഗ്ലണ്ട് ശക്തമായി തിരിച്ചു വരുമെന്നും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു
2. പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആര്യൻ റോബൻ
പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഡച്ച് സൂപ്പർ താരം ആര്യൻ റോബൻ. നേരത്തെ 2019 ൽ കളിക്കളത്തിൽ നിന്ന് ബൂട്ടഴിക്കാൻ തീരുമാനിച്ചിരുന്ന റോബൻ പിന്നീട് തന്റെ ആദ്യ കാല ക്ലബ്ബായ ഗ്രോനിഞ്ചനിൽ കളിച്ചു കൊണ്ട് ഫുട്ബോൾ മൈതാനത്തേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ പരിക്ക് 2020-21 സീസണിൽ വില്ലനായതോടെ കളിക്കളത്തിൽ നിന്ന് എന്നന്നേക്കുമായി വിരമിക്കാൻ റോബൻ തീരുമാനിക്കുകയായിരുന്നു. നെതർലൻഡ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റോബൻ, ക്ലബ്ബ് ഫുട്ബോളിൽ ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നീ വമ്പന്മാർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
Beste voetbalvrienden,
— Arjen Robben (@ArjenRobben) July 15, 2021
Ik heb besloten om te stoppen met mijn actieve voetbalcarrière. Een heel moeilijke keuze. Ik wil iedereen bedanken voor alle hartverwarmende steun!
Groetjes, Arjen pic.twitter.com/aAEdxdL5tU
3. ദേശീയ ടീം മാറാൻ തയ്യാറെടുത്ത് കല്ലം ഹഡ്സൻ ഒഡോയ്, ഇനി കളിക്കുക ഘാനക്ക് വേണ്ടിയായിരിക്കുമെന്ന് സൂചന
അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുള്ള ചെൽസി താരം കല്ലം ഹഡ്സൺ ഒഡോയ് ഘാന ദേശീയ്ക്ക് ടീമിലേക്ക് ചേക്കാറാനുള്ള പദ്ധതികളിലെന്ന് സൂചന. ഫിഫയുടെ നിയമം അനുസരിച്ച് ഒരു രാജ്യത്തിനായി മൂന്നിലധികം മത്സരങ്ങൾ (സൗഹൃദ മത്സരങ്ങൾ അടക്കം) കളിച്ചിട്ടില്ലാത്ത, 21 വയസ് തികഞ്ഞിട്ടില്ലാത്ത താരത്തിന് ദേശീയ ടീം മാറാനുള്ള അനുവാദമുണ്ട്. ഈ നിയമം ഉപയോഗപ്പെടുത്തി ഘാന ടീമിലേക്ക് തന്റെ അന്താരാഷ്ട്ര തട്ടകം മാറ്റാനാണ് ഒഡോയ് തയ്യാറെടുക്കുന്നത്.
4. 2020-21 സീസണിലേക്കുള്ള ഹോം കിറ്റ് പുറത്തിറക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
? @B_Fernandes8 is ready to represent.
— Manchester United (@ManUtd) July 15, 2021
Get your hands on our new 2021/22 @adidasfootball home kit ⬇#MUFC
2021-22 സീസണിലേക്കുള്ള തങ്ങളുടെ ഹോം കിറ്റ് പുറത്തിറക്കി പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ്. റെട്രോ രീതിയിലുള്ള ടീമിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത് അഡിഡാസ് ആണ്. ടീം വ്യൂവർ ക്ലബ്ബിന്റെ സ്പോൺസറായി എത്തിയതിന് ശേഷമുള്ള ആദ്യ ജേഴ്സിയാണിത്.
5. 2021-22 സീരി എ സീസണ് ഓഗസ്റ്റ് 22 ന് തുടക്കമാകും
2021-22 സീരി എ സീസൺ അടുത്ത മാസം 22 ന് തുടങ്ങി 2022 മെയ് 22 ന് അവസാനിക്കും. അഞ്ച് മിഡ് വീക്ക് റൗണ്ടുകളും, അഞ്ച് അന്താരാഷ്ട്ര ഇടവേളകളുമാണ് ഇക്കുറി സീരി എയിലുണ്ടാവുക. തുടക്ക ദിനമായ 22 ന് നടക്കുന്ന പ്രധാന മത്സരങ്ങളിൽ ഇന്റർ മിലാൻ ജെനോവയേയും, യുവന്റസ്, ഉഡിനിസിനേയും നേരിടും.