Football in Malayalam

ന്യൂസ് റൗണ്ടപ്പ്: കില്ലിനി ക്വാർട്ടറിൽ കളിച്ചേക്കും, മാൻസൂക്കിച്ചിന് ഓഫറുമായി എടികെ മോഹൻ ബഗാൻ

Gokul Manthara
Mario Mandzukic
Mario Mandzukic / Nicolò Campo/Getty Images
facebooktwitterreddit

1. കില്ലിനി ക്വാർട്ടറിൽ കളിച്ചേക്കും, ഇറ്റലിക്ക് ആശ്വാസ വാർത്ത

Giorgio Chiellini
Italy Training Session And Press Conference / Claudio Villa/Getty Images

പരിക്കിനെത്തുടർന്ന് ഇറ്റലിയുടെ അവസാന രണ്ട് മത്സരങ്ങളിൽ കളിക്കാനില്ലാതിരുന്ന സീനിയർ പ്രതിരോധ താരം ജോർജിയോ കില്ലിനി പരിക്കിൽ നിന്ന് മുക്തമായി ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ഇതോടെ ബെൽജിയത്തിനെതിരെ നടക്കാനിരിക്കുന്ന യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കില്ലിനി ഇറ്റലിയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാകുമെന്ന സൂചനകൾ ശക്തമായി. കില്ലിനി ടീമിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ ഫ്രാൻസെസ്കോ അകെർബിക്കാവും പുറത്തേക്ക് പോകേണ്ടി വരിക.

2. ക്രൊയേഷ്യൻ സൂപ്പർ താരം മരിയോ മാൻസൂക്കിച്ചുമായി എടികെ മോഹൻ ബഗാൻ ചർച്ചകൾ നടത്തുന്നതായി സൂചന

Mario Mandzukic
Mario Mandzukic of Ac Milan gestures during the Serie A... / Marco Canoniero/Getty Images

ക്രൊയേഷ്യൻ സൂപ്പർ താരം മരിയോ മാൻസൂക്കിച്ചിനെ ടീമിലെത്തിക്കാൻ ഐ എസ് എൽ ക്ലബ്ബായ എടികെ മോഹൻ ബഗാൻ ചർച്ചകൾ നടത്തുന്നതായി സൂചന. കഴിഞ്ഞ‌ സീസണിൽ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാന്റെ താരമായിരുന്ന മാൻസൂക്കിച്ച് ഈ സമ്മറിൽ ഫ്രീ ഏജന്റാവുകയായിരുന്നു. ഇതോടെയാണ് കൊൽക്കത്തൻ ക്ലബ്ബ് താരത്തെ ടീമിലെത്തിക്കാനുള്ള നീക്ക‌ങ്ങൾ ആരംഭിച്ചത്. ക്രൊയേഷ്യൻ മാധ്യമമായ എച്ച് ആർ ടി, മാൻസൂക്കിച്ചിന് എടികെ മോഹൻ ബഗാനിൽ നിന്ന് ഓഫർ ലഭിച്ച വിവരം പുറത്ത് വിട്ടിട്ടുണ്ട്. എസി മിലാന് പുറമേ ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ്, യുവന്റസ്, എസി മിലാൻ എന്നീ ക്ലബ്ബുകൾക്കായും കളിച്ചിട്ടുള്ള താരമാണ് മാൻസൂക്കിച്ച്.

3. സുനിൽ ഛേത്രിയെ ഖേൽരത്ന പുരസ്കാരത്തിനായി ശുപാർശ ചെയ്ത് എ ഐ എഫ് എഫ്

Sunil Chhetri
India v Bahrain - AFC Asian Cup Group A / Matthew Ashton - AMA/Getty Images

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെ ഈ വർഷത്തെ ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ ചെയ്ത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. വനിതാ ഫുട്ബോൾ താരം ബാലദേവിയുടെ പേര് അർജുന പുരസ്കാരത്തിനായും എ ഐ എഫ് എഫ് ശുപാർശ ചെയ്തിട്ടുണ്ട്.

4. പരിശീലനത്തിൽ നിന്ന് വിട്ടു നിന്ന് ഹസാർഡും, ഡിബ്രൂയ്നും, ബെൽജിയത്തിന്റെ ആശങ്ക വർധിക്കുന്നു

Kevin De Bruyne, Eden Hazard
Belgium v Panama: Group G - 2018 FIFA World Cup Russia / Richard Heathcote/Getty Images

ഇറ്റലിക്കെതിരെ നടക്കാനിരിക്കുന്ന യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന ബെൽജിയം ടീമിന്റെ അവസാന പരിശീലന സെഷനിൽ നിന്ന് വിട്ടു നിന്ന് സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡും, കെവിൻ ഡിബ്രൂയിനും. ഇതോടെ അടുത്ത ദിവസം നടക്കാനിരിക്കുന്ന അതിനിർണായകമായ ക്വാർട്ടർ മത്സരത്തിൽ ഇരുവരും കളിക്കുന്ന കാര്യം സംശയത്തിലായി. ബെൽജിയം ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്. നേരത്തെ പോർച്ചുഗലിനെതിരെ നടന്ന ടീമിന്റെ പ്രീക്വാർട്ടർ മത്സരത്തിനിടെയായിരുന്നു ഹസാർഡിനും, ഡിബ്രൂയിനും പരിക്കേറ്റത്.

5. ഇംഗ്ലണ്ടിനെ തങ്ങൾ ഭയക്കുന്നില്ലെന്ന് ഉക്രൈൻ താരം സിഞ്ചെങ്കോ

Oleksandr Zinchenko
Sweden v Ukraine - UEFA Euro 2020: Round of 16 / Ian MacNicol/Getty Images

യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എതിരാളികളായ ഇംഗ്ല‌ണ്ടിനെ തങ്ങൾ ഭയക്കുന്നില്ലെന്ന് ഉക്രൈൻ സൂപ്പർ താരം സിഞ്ചെങ്കോ. ഇംഗ്ലീഷ് ടീമിലെ പല‌ താരങ്ങളേയും തനിക്ക് വ്യക്തിപരമായി അറിയാമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇംഗ്ല‌ണ്ടിന്റെ ബെഞ്ച് സ്ട്രെംഗ്ത്ത് വളരെ ശക്തമാണെന്നും, ഉക്രൈന്റെ മൂന്ന് ദേശീയ ടീമുകളെ ഒരുക്കാനുള്ള കളികാർ അവരുടെ ബെഞ്ചിലുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഇംഗ്ലണ്ടിന്റെ കരുത്ത് തങ്ങളെ ഭയപ്പെടുത്തുകയല്ല മറിച്ച് പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവ കൂട്ടിച്ചേർത്തു.

facebooktwitterreddit