Football in Malayalam

ന്യൂസ് റൗണ്ടപ്പ്: പിക്ക്ഫോഡിന്റെ പ്രകടനത്തിൽ മൗറീന്യോക്ക് ആശങ്ക, ഇംഗ്ലണ്ടിന്റെ വേഗം ഭയപ്പെടുത്തുന്നതെന്ന് ബൊനൂച്ചി

Gokul Manthara
England v Denmark  - UEFA Euro 2020: Semi-final
England v Denmark - UEFA Euro 2020: Semi-final / Laurence Griffiths/Getty Images
facebooktwitterreddit

1. പിക്ക്ഫോഡിന്റെ പ്രകടനം യൂറോ കപ്പ് ഫൈനലിന് മുൻപ് തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് മൗറീന്യോ

Jordan Pickford
England v Denmark - UEFA Euro 2020: Semi-final / Laurence Griffiths/Getty Images

ഡെന്മാർക്കിനെതിരായ യൂറോ കപ്പിന്റെ സെമി‌പോരാട്ടത്തിൽ ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് അസ്വസ്ഥനായി കാണപ്പെട്ടെന്നും ഫൈനൽ മത്സരത്തിന് മുൻപ് അദ്ദേഹം ശാന്തനാകേണ്ടതുണ്ടെന്നും സ്റ്റാർ പരിശീലകനായ ഹൊസെ മൗറീന്യോ. തിരക്കു പിടിച്ചുള്ള കളിയായിരുന്നു സെമിയിൽ പിക്ക്ഫോർഡിന്റേതെന്ന് ചൂണ്ടിക്കാട്ടിയ മൗറീന്യോ അദ്ദേഹത്തിന്റെ പ്രകടനം ഫൈനൽ പോരാട്ടത്തിന് മുമ്പ്‌ തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

2. ഇംഗ്ലണ്ട് താരങ്ങളുടെ വേഗത തങ്ങളെ ഭയപ്പെടുത്തുന്നുണ്ടെന്ന് ലിയൊണാഡോ ബൊനൂച്ചി

Leonardo Bonucci
Italy Training Session & Press Conference / Claudio Villa/Getty Images

ഇംഗ്ലണ്ട് ആക്രമണ താരങ്ങളുടെ വേഗത അവർക്കെതിരെ നടക്കാനിരിക്കുന്ന യൂറോ കപ്പിന്റെ ഫൈനൽ മത്സരത്തിന് മുൻപ് തങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് ഇറ്റാലിയൻ പ്രതിരോധ താരം ലിയൊണാഡോ ബൊനൂച്ചി. ഇംഗ്ലണ്ടിന് വളരെ മികച്ച ആക്രമണ താരങ്ങൾ ഒപ്പമുണ്ടെന്നും അവരെയും ഇംഗ്ലണ്ട് ടീമിനെ മൊത്തത്തിലായും തങ്ങൾ ശരിക്കും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയ ബൊനൂച്ചി, ഇംഗ്ലണ്ട് താരങ്ങളുടെ വേഗത്തെ തങ്ങൾ കരുതിയിരിക്കണമെന്നും കൂട്ടിച്ചേർത്തു.

3. ഫ്രാൻസ് ദേശീയ ടീം പരിശീലകനായി ദെഷാംപ്സ് തുടരും

Didier Deschamps
France v Switzerland - UEFA Euro 2020: Round of 16 / Daniel Mihailescu - Pool/Getty Images

ദിദിയർ ദെഷാംപ്സ് ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രേറ്റ്. നേരത്തെ ഫ്രാൻസ്, യൂറോ കപ്പിന്റെ പ്രീക്വാർട്ടറിൽ തോറ്റ് പുറത്തായതിന് പിന്നാലെ ദെഷാംപ്സ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുമെന്ന സൂചനകൾ ശക്തമായിരുന്നു. എന്നാൽ ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ ദെഷാംപ്സിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം ടീമിന്റെ പരിശീലകനായി തുടരുമെന്നും നോയൽ ലെ ഗ്രേറ്റ് വ്യക്തമാക്കുകയായിരുന്നു.

4. താനായിരുന്നുവെങ്കിൽ ഇംഗ്ലണ്ടിന് ആ പെനാൽറ്റി നൽകില്ലായിരുന്നുവെന്ന് മാർക്കോ വെറാറ്റി

Raheem Sterling, Joacim Maehile
England v Denmark - UEFA Euro 2020: Semi-final / Kaz Photography/Getty Images

യൂറോ കപ്പിന്റെ സെമി ഫൈനലിൽ ഡെന്മാർക്കിനെതിരെ ഇംഗ്ലണ്ടിന് അനുവദിക്കപ്പെട്ട പെനാൽറ്റി ഫുട്ബോൾ ലോകത്ത് വലിയ വിവാദമായിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് മുന്നേറ്റ താരം റഹീം സ്റ്റെർലിംഗിനെ പെനാൽറ്റി ഏരിയയിൽ വെച്ച് ഡെന്മാർക്ക് താരങ്ങൾ വീഴ്ത്തിയതിനായിരുന്നു ഇംഗ്ലണ്ടിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി നേരിട്ട് ഗോളാക്കി മാറ്റാൻ കിക്കെടുത്ത ഹാരി കെയിന് കഴിഞ്ഞില്ലെങ്കിലും റീബൗണ്ട് വന്ന പന്ത് വലയിലെത്തിച്ച ഇംഗ്ലണ്ട് നായകൻ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഈ വിവാദ പെനാൽറ്റിയെച്ചൊല്ലിയുള്ള ചർച്ചകൾക്ക് ചൂടു പിടിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇപ്പോളിതാ താനായിരുന്നെങ്കിൽ ആ അത് പെനാൽറ്റി അനുവദിക്കില്ലായിരുന്നുവെന്ന് വ്യക്തമാക്കി ഇറ്റാലിയൻ താരം മാർക്കോ വെറാറ്റി രംഗത്തെത്തിയിരിക്കുന്നു. യൂറോ കപ്പിന്റെ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സ്റ്റെർലിംഗിനെ വീഴ്ത്തിയതിന്റെ പേരിൽ ഇംഗ്ലണ്ടിന് അനുവദിക്കപ്പെട്ട പെനാൽറ്റി താനായിരുന്നെങ്കിൽ നൽകിയില്ലായിരുന്നുവെന്ന് ഇറ്റാലിയൻ മധ്യനിര താരം വെളിപ്പെടുത്തിയത്.

5. യൂറോ കപ്പിന് പിന്നാലെ പരിശീലകനെ പുറത്താക്കി റഷ്യ

Stanislav Cherchesov
Russia v Denmark - UEFA Euro 2020: Group B / Wolfgang Rattay - Pool/Getty Images

യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ ടീമിന്റെ മുഖ്യ പരിശീലകനായ സ്റ്റാനിസ്ലാവ് ചെർച്ചസോവിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി റഷ്യ. ഇന്ന് റഷ്യയുടെ ഗവേണിംഗ് ഫുട്ബോൾ യൂണിയനാണ് (ആർ എഫ് എസ്) പരിശീലകനെ പുറത്താക്കിയ വിവരം പുറത്ത് വിട്ടത്. യൂറോ കപ്പിന്റെ ഗ്രൂപ്പ് ബി യിൽ ബെൽജിയം, റഷ്യ, ഡെന്മാർക്ക് എന്നിവർക്കൊപ്പം കളിച്ച റഷ്യ അവസാന സ്ഥാനക്കാരായിട്ടായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ഫിനിഷ് ചെയ്തത്

facebooktwitterreddit