Football in Malayalam

ന്യൂസ് റൗണ്ടപ്പ്: ചെൽസി വിടാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് സാരി, എ എഫ് സി കപ്പിൽ ഇന്ത്യൻ ക്ലബ്ബുകൾക്ക് തിരിച്ചടി

Gokul Manthara
Chelsea v Arsenal - UEFA Europa League Final
Chelsea v Arsenal - UEFA Europa League Final / Robbie Jay Barratt - AMA/Getty Images
facebooktwitterreddit

1. എ എഫ് സി കപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ റദ്ദാക്കിയേക്കും; ഇന്ത്യൻ ക്ലബ്ബുകൾക്ക് കനത്ത തിരിച്ചടി

FBL-IND-BENGALURU-MUMBAI
FBL-IND-BENGALURU-MUMBAI / MANJUNATH KIRAN/Getty Images

ഇക്കുറിയും എ എഫ് സി കപ്പിൽ ഇന്ത്യൻ ക്ലബ്ബുകളുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യതകൾ കുറഞ്ഞു. കഴിഞ്ഞ തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ ടൂർണമെന്റ് പൂർണമായും റദ്ദാക്കിയെങ്കിൽ ഇക്കുറി ഇന്ത്യൻ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡി യിലെ മത്സരങ്ങൾ ഒഴിവാക്കാനാണ് സാധ്യത. എടികെ മോഹൻബഗാൻ നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയപ്പോൾ ബെംഗളൂരു എഫ് സി ഗ്രൂപ്പ് ഘട്ട പ്രവേശനത്തിന് തൊട്ടരികിലായിരുന്നു. നേരത്തെ മെയിൽ മാലിദ്വീപിലായിരുന്നു ഡി ഗ്രൂപ്പിലെ മത്സരങ്ങൾ നടക്കാനിരുന്നത്‌. എന്നാൽ മത്സരങ്ങൾക്കായെത്തിയ ബെംഗളൂരു ടീമിലെ കുറച്ച് പേർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയും സംഭവം വലിയ വിവാദമാവുകയുമായിരുന്നു. ഇതിന് പിന്നാലെ നിർത്തി വെച്ച മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്താൻ അധികൃതർ ശ്രമിക്കുന്നുണ്ട്. എന്നാൽ പുതിയ വേദി കണ്ടെത്താനാവാതെ വന്നാൽ ഡി ഗ്രൂപ്പിലെ മത്സരങ്ങൾ ഉപേക്ഷിച്ച് ടൂർണമെന്റ് നടത്താനാണ് അധികൃതരുടെ പദ്ധതി.

2. ചെൽസി വിടാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് മൗറീസിയോ സാരി

Maurizio Sarri
Manchester City v Chelsea FC - Premier League / Laurence Griffiths/Getty Images

ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയുടെ പരിശീലക സ്ഥാനത്ത് നിന്ന് മടങ്ങാനുള്ള തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് സ്റ്റാർ പരിശീലകൻ മൗറീസിയോ സാരി. ചെൽസി ക്ലബ്ബിന്റെ ഡയറക്ടറായ മറീന ഗ്രനോവ്സ്കിയ താൻ ചെൽസി വിടാതിരിക്കാൻ ഒത്തിരി ശ്രമിച്ചെന്നും എന്നാൽ എന്ത് വിലകൊടുത്തും ഇറ്റലിയിലേക്ക് തിരിച്ചു‌പോകാനുള്ള തന്റെ തീരുമാനം തെറ്റിയെന്നും സ്പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിനിടെ സാരി വ്യക്തമാക്കി.

3. ഇംഗ്ലണ്ട് ടീമിനൊപ്പം നേടുന്ന ട്രോഫിക്ക്, ക്ലബ്ബ് തലത്തിലെ മറ്റേത് നേട്ടത്തേക്കാളും വിലയുണ്ടെന്ന് ഹാരി കെയിൻ

FBL-EURO-2020-2021-ENG-TRAINING
FBL-EURO-2020-2021-ENG-TRAINING / PAUL ELLIS/Getty Images

ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം നേടുന്ന കിരീടത്തിന് ക്ലബ്ബ് തലത്തിൽ സ്വന്തമാക്കാൻ കഴിയുന്ന ഏതൊരു നേട്ടത്തിനേക്കാളും മൂല്യമുണ്ടെന്ന് ഇംഗ്ലണ്ട് നായകൻ ഹാരി കെയിൻ. യൂറോ 2020 ൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ ടോക്സ്പോർടിനോട് സംസാരിക്കവെയായിരുന്നു ഹാരി കെയിൻ ഇങ്ങനെ പറഞ്ഞത്.

4. 'ബാഴ്സ ഭയപ്പെടേണ്ട, ഒളിമ്പിക്സിന് ശേഷം ആവശ്യത്തിന് വിശ്രം നേടി മികച്ച ഫിറ്റ്നസോടെയേ താൻ തിരികെയെത്തൂ'-പെഡ്രി

Pedri
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images

താൻ സ്പാനിഷ് ദേശീയ ടീമിനൊപ്പം ഒളിമ്പിക്സ് കളിക്കാൻ പോകുന്നതിൽ ബാഴ്സലോണ പേടിക്കേണ്ടതില്ലെന്നും, ഒളിമ്പിക്സിന് ശേഷം ആവശ്യത്തിന് വിശ്രമം നേടി മികച്ച ഫിറ്റ്നസോടെയേ താൻ ടീമിലേക്ക് തിരികെയെത്തൂവെന്നും യുവ താരം പെഡ്രി. വരും സീസണിൽ ബാഴ്സലോണയുടെ പ്രധാന പ്രതീക്ഷകളിൽ ഒരാളായ പെഡ്രി, ഒളിമ്പിക്സ് കളിക്കാൻ പോകുന്നതിൽ ബാഴ്സലോണക്ക് അത്ര താല്പര്യമില്ലെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിന് പിന്നാലെയാണ് പെഡ്രി ഇങ്ങനെ പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

5. 2018 ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം ഇംഗ്ലണ്ട് ഏറെ മെച്ചപ്പെട്ടെന്ന് ട്രിപ്പിയർ

Kieran Trippier
Ukraine v England - UEFA Euro 2020: Quarter-final / Alessandra Tarantino - Pool/Getty Images

2018 ൽ നടന്ന ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമല്ല ഇപ്പോളത്തേതെന്നും ആ തോൽവിക്ക് ശേഷം ടീം ഒത്തിരി മെച്ചപ്പെട്ടെന്നും പ്രതിരോധ സൂപ്പർ താരം കീറൻ ട്രിപ്പിയർ. രണ്ടു വർഷം കൊണ്ട് ടീം വളരെയധികം മാറിയതായും നിലവിൽ തങ്ങളുടേതായ ഒരു ചരിത്രം സൃഷ്ടിക്കാൻ കഴിയുന്ന സ്ഥാനത്താണ് ടീമെന്നും ചൂണ്ടിക്കാട്ടുന്ന ട്രിപ്പിയർ ആ ലോകകപ്പിൽ നിന്നുള്ള ആറോ ഏഴോ പേർ മാത്രമേ ഇപ്പോളത്തെ ഇംഗ്ലണ്ട് ടീമിലുള്ളൂവെന്നും വളരെയധികം യുവ പ്രതിഭകളെ പിന്നീട് തങ്ങൾക്ക് ലഭിച്ചുവെന്നും കൂട്ടിച്ചേർത്തു.

facebooktwitterreddit