Football in Malayalam

ന്യൂസ് റൗണ്ടപ്പ്: റഫറിയുടെ ആ തീരുമാനത്തിൽ ടോണി ക്രൂസ് ഇപ്പോളും രോഷത്തിൽ, പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ 2 പേർ കൂടി

Gokul Manthara
Real Madrid v Sevilla FC - La Liga Santander
Real Madrid v Sevilla FC - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

1. ഡേവിഡ് ബെക്കാമും, സ്റ്റീവൻ ജെറാർഡും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ

David Beckham, Steven Gerrard
David Beckham of England leads Steven Gerrard of England away from a confrontation / Ross Kinnaird/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഡേവിഡ് ബെക്കാമും, ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡും പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ. ഇന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്‌. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച കളികാരെ ആദരിക്കുന്നതിന് വേണ്ടി ആരംഭിച്ച ഹാൾ ഓഫ് ഫെയിമിൽ ഇതു വരെ ഇടം പിടിച്ചത് 8 താരങ്ങളാണ്‌. ബെക്കാം, ജെറാർഡ് എന്നിവർക്ക് പുറമേ പ്രീമിയർ ലീഗിന്റെ ഹാൾ ഓഫ് ഫെയിമിലുള്ള മറ്റ് താരങ്ങൾ ഇങ്ങനെ - അലൻ ഷിയറർ, തിയറി ഹെന്റി, എറിക്ക് കന്റോണ, റോയ് കീൻ, ഫ്രാങ്ക് ലംപാർഡ്, ഡെന്നിസ് ബെർഗ്കാമ്പ്.

2. ഹാരി കെയിന്റെ ലാപ്പ് ഓഫ് ഓണറിന് പിന്നിൽ അസാധാരണമായ ഒന്നും തന്നെയില്ലെന്ന് ടോട്ടനം പരിശീലകൻ

Harry Kane
Tottenham Hotspur v Aston Villa - Premier League / Richard Heathcote/Getty Images

ആസ്റ്റൺ വില്ലക്കെതിരെ ഇന്നലെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരത്തിന് ശേഷം ടോട്ടനം താരം ഹാരി കെയിൻ കാണികളെ പ്രത്യേക രീതിയിൽ അഭിവാദ്യം ചെയ്തത് ശ്രദ്ധേയമായിരുന്നു. ഈ സീസണിനൊടുവിൽ താരം ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങളും ഇതോടെ കൂടുതൽ ശക്തമായി. എന്നാൽ ഹാരി കെയിന്റെ ഈ പ്രവൃത്തിക്ക് പിന്നിൽ പ്രത്യേകിച്ച് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നാണ് ടോട്ടനത്തിന്റെ താൽക്കാലിക പരിശീലക‌ൻ റയാൻ മേസൺ പറയുന്നത്. സീസണിലെ അവസാന ഹോം മത്സരത്തിന് ശേഷം താരങ്ങൾ ഇങ്ങനെ ചെയ്യുന്നത് സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

3. റഫറിയുടെ ആ വിവാദ തീരുമാനത്തിൽ‌ ക്രൂസ് ഇപ്പോളും കട്ടക്കലിപ്പിൽ

Toni Kroos
Real Madrid v Sevilla - La Liga Santander / Soccrates Images/Getty Images

സെവിയ്യയും, റയൽ മാഡ്രിഡും തമ്മിൽ ഈ മാസം 9 ന് നടന്ന ലാലീഗ മത്സരം അവസാനിക്കാൻ 12 മിനുറ്റ് ബാക്കി നിൽക്കെ സെവിയ്യക്ക് പെനാൽറ്റി നൽകിയ റഫറിയുടെ തീരുമാനം വലിയ വിവാദമായിരുന്നു‌. തങ്ങൾക്ക് അനുകൂലമായി റഫറി പെനാൽറ്റി നൽകുമെന്ന് പ്രതീക്ഷിച്ച റയൽ താരങ്ങളെ മുഴുവൻ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇതിന് മുൻപ് നടന്ന ഹാൻഡ്ബോൾ ചൂണ്ടിക്കാട്ടി വി എ ആർ പരിശോധനക്ക് ശേഷം സെവിയ്യക്ക് അനുകൂലമായി റഫറി യുവാൻ മാർട്ടിനസ് പെനാൽറ്റി വിധിച്ചത്. എന്നാൽ ഈ മത്സരം കഴിഞ്ഞ്‌ ദിവസം പത്തായെങ്കിലും റയൽ മാഡ്രിഡ് താരം ടോണി ക്രൂസ് ഇപ്പോളും കലിപ്പിലാണ്. റഫറിയുടെ അന്നത്തെ തീരുമാനം തെറ്റായിരുന്നുവെന്നും അദ്ദേഹം സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്ന ക്രൂസ്, റഫറിയുമായി താൻ വിയോജിക്കുന്നത് വളരെ അപൂർവ്വമാണെന്നും എന്നാൽ അന്ന് തനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നെന്നും കൂട്ടിച്ചേർത്തു.

4. എഫ് ഡബ്ലു എ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം റൂബൻ ഡയസിന്

Ruben Dias
Manchester City v Burnley - Premier League / Michael Regan/Getty Images

ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ റൂബൻ ഡയസിന്. ടോട്ടനത്തിന്റെ ഹാരി കെയിനേയും, മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ സഹതാരമായ കെവിൻ ഡി ബ്രൂയിനേയും മറികടന്നാണ് ഡയസ് ഈ പുരസ്കാരത്തിന് അർഹനായത്‌. 1989 ന് ശേഷം ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധ താരം കൂടിയാണ് ഡയസ്.

5. പരിശീലനം പുനരാരംഭിച്ച് റാമോസ്, റയലിന് ആശ്വാസ വാർത്ത

Sergio Ramos
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / James Williamson - AMA/Getty Images

പരിക്കിനെത്തുടർന്ന് റയൽ മാഡ്രിഡിന്റെ കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാനിറങ്ങാതിരുന്ന സൂപ്പർ താരം സെർജിയോ റാമോസ് പരിശീലനം പുനരാരംഭിച്ചു. ഇന്ന്‌ ടീമിലെ തന്റെ സഹ താരങ്ങൾക്കൊപ്പം പരിശീലനം നടത്തിയ റാമോസ് തുടർന്ന് ജിമ്മിലും വർക്കൗട്ട് നടത്തി. അടുത്ത ദിവസം വിയ്യാറയലിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുൻപ് റയലിന് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്‌.

facebooktwitterreddit