വമ്പൻ സൈൻ ഓൺ ഫീ നൽകി ബാഴ്സലോണ സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ന്യൂകാസിലിന് പദ്ധതി

ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബാഴ്സലോണ സൂപ്പർ താരം ഉസ്മാൻ ഡെംബലയെ ടീമിലെത്തിക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ടെന്നും, താരത്തെ സ്വന്തമാക്കാൻ വമ്പൻ സൈൻ ഓൺ ഫീ വാഗ്ദാനം ചെയ്യാൻ അവർ തയ്യാറാണെന്നും റിപ്പോർട്ട്. നിലവിൽ ബാഴ്സലോണയിലെ തന്റെ ഭാവി അനിശ്ചിതത്വത്തിലായ ഡെംബലെയെ ഈ സാഹചര്യം മുതലെടുത്തു കൊണ്ട് അവിടെ നിന്ന് റാഞ്ചാനുള്ള പദ്ധതികളാണ് ന്യൂകാസിൽ യുണൈറ്റഡ് തയ്യാറാക്കുന്നത്. ജനുവരിയിൽ താരവുമായി പ്രീ കോണ്ട്രാക്ട് എഗ്രിമെന്റിൽ ഒപ്പു വെക്കുകയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നതെന്നാണ് സൂചനകൾ.
ഫ്രഞ്ച് സൂപ്പർ താരമായ ഡെംബലെക്ക് 15 മില്ല്യൺ യൂറോ സൈനിംഗ് ബോൺസായി ന്യൂകാസിൽ യുണൈറ്റഡ് വാഗ്ദാനം ചെയ്യുമെന്നാണ് സ്പാനിഷ് മാധ്യമമായ ഫുട്മെർകാടോ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ഇംഗ്ലീഷ് ക്ലബ്ബിലേക്കെത്തിയാൽ പ്രതിവർഷം15 മില്ല്യൺ യൂറോയായിരിക്കും താരത്തിന്റെ പ്രതിഫലമെന്നും ഫുട്മെർക്കാടോ അവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
? 2017: Dembélé joins Barcelona in a deal worth £135.5m.
— Don Robbie (@ItsDonRobbie) October 20, 2021
? 2022: Dembélé joins Newcastle on a free transfer? ?
His Barca contract ends next summer but Newcastle are reportedly discussing a deal worth €15m per year... ?
[via @sebnonda] pic.twitter.com/cSE4xaJSBv
നിലവിൽ 2022 ജൂൺ വരെയാണ് ഡെംബലെക്ക് ബാഴ്സലോണയുമായി കരാറുള്ളത്. ഇത് കൊണ്ടു തന്നെ ജനുവരി മുതൽ സ്പെയിന് പുറത്ത് നിന്നുള്ള ക്ലബ്ബുകളുമായി കരാർ കാര്യങ്ങളിൽ ചർച്ചകൾ നടത്താൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. അടുത്ത സമ്മറിൽ ചേക്കേറാൻ ആഗ്രഹിക്കുന്ന ക്ലബ്ബുമായി ഒരു പ്രീ കോണ്ട്രാക്ട് എഗ്രിമെന്റിൽ ഒപ്പുവെക്കാനും ഈ സമയം അദ്ദേഹത്തിനാകും. ന്യൂകാസിൽ യുണൈറ്റഡും ഈയൊരു നീക്കമാണ് ആഗ്രഹിക്കുന്നതെന്നാണ് സൂചനകൾ.
അതേ സമയം 2017 ൽ വമ്പൻ തുകക്ക് ബാഴ്സലോണ സ്വന്തമാക്കിയ ഡെംബലെക്ക് പ്രതീക്ഷിച്ച മികവിലേക്ക് ക്ലബ്ബിൽ ഉയരാനായില്ല. കറ്റാലൻ ക്ലബ്ബിനായി കളിച്ച 118 മത്സരങ്ങളിൽ 30 ഗോളുകളും 21 അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ബാഴ്സലോണക്കൊപ്പം രണ്ട് വീതം ലാലീഗ, കോപ്പ ഡെൽ റേ കിരീടങ്ങളും ഒരു സ്പാനിഷ് സൂപ്പർ കപ്പും നേടിയെങ്കിലും ഡെംബലെയുടെ അവിടുത്തെ പ്രകടനം ശരാശരി മാത്രമാണെന്ന കാര്യത്തിൽ ക്ലബ്ബിന്റെ ആരാധകർക്ക് യാതൊരു സംശയവുമില്ല.