Football in Malayalam

"ക്രിസ്റ്റ്യാനോ, നിങ്ങൾ ഓകെയാണോ?" - റൊണാൾഡോയെ ട്രോളി സഹതാരം നെമെന്യാ മാറ്റിച്ച്

Haroon Rasheed
Nemanja Matic's side emerged victorious over Cristiano Ronaldo's in Man Utd training
Nemanja Matic's side emerged victorious over Cristiano Ronaldo's in Man Utd training / Clive Brunskill/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ട്രോളി സഹതാരം നെമെന്യാ മാറ്റിച്ച്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലന മൈതാനമായ കാരിങ്ടണില്‍ വെച്ച് നടന്ന പരിശീലനമത്സരത്തിന് ശേഷമായിരുന്നു മാറ്റിച്ച് റൊണാള്‍ഡോയെ ട്രോളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.

പരിശീലന മത്സരത്തിൽ റൊണാൾഡോ ഉൾപ്പെടുന്ന ടീം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മാറ്റിച്ച് ഉള്‍പ്പെടുന്ന ടീമായിരുന്നു പരിശീലന മത്സരത്തില്‍ ജയം സ്വന്തമാക്കിയത്.

"വിജയിക്കുന്ന ടീം! ക്രിസ്റ്റ്യാനോ, നിങ്ങൾ ഓകെയാണോ?"കൂടെ കളിയാക്കി ചിരിക്കുന്ന ഇമോജിയും വിജയിച്ച ടീമന്റെ ഫോട്ടോയുമാണ് മാറ്റിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മാറ്റിച്ചിന്റെ പോസ്റ്റിന് താഴെ വിജയിച്ച ടീമിലെ അംഗമായ ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ള താരങ്ങള്‍ കമന്റുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേ സമയം, 28ന് ന്യൂകാസില്‍ യുണൈറ്റഡിനെതിരേയുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിന് വേണ്ടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്. നേരത്തെ കൊവിഡ് കാരണം പല താരങ്ങളും പരിശീലനത്തില്‍ നിന്ന് വിട്ട് നിന്നതിനെ തുടര്‍ന്ന് പരിശീലനം റദ്ദാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറെക്കുറെ താരങ്ങളും പരിശീലനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൊവിഡ് കാരണം ബ്രൈറ്റണ്‍, ബ്രന്റ്‌ഫോര്‍ഡ് എന്നിവര്‍ക്കെതിരേയുള്ള മത്സരം യുണൈറ്റഡ് നീട്ടിവെക്കുകയും ചെയ്തിരുന്നു.

നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്, 19ആം സ്ഥാനത്തുള്ള ന്യൂകാസിലിനെതിരെ മൂന്ന് പോയിന്റും കരസ്ഥമാക്കി, ഇടക്കാല പരിശീലകൻ റാൽഫ് റാങ്നിക്കിന് കീഴിലുള്ള മികച്ച പ്രകടനം തുടരാനാവും ലക്ഷ്യമിടുന്നത്. അതേ സമയം, 2021ലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന മത്സരം കൂടിയാണ് ന്യൂകാസിലിന് എതിരെയുള്ളത്. ഒരു വിജയത്തോടു കൂടി ഈ വർഷം അവസാനിപ്പിക്കാൻ കൂടിയാവും ചുവന്ന ചെകുത്താന്മാർ കളത്തിലിറങ്ങുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit