Football in Malayalam

കരിയറിലെ ഏറ്റവും വലിയ ആഗ്രഹം പി എസ് ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതാണെന്ന് എംബാപ്പെ; നിരാശ റയൽ ആരാധകർക്ക്

By Gokul Manthara
TOPSHOT-FBL-EUR-C1-BARCELONA-PSG
TOPSHOT-FBL-EUR-C1-BARCELONA-PSG / LLUIS GENE/Getty Images
facebooktwitterreddit

പാരീസ് സെന്റ് ജെർമ്മനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുന്നതാണ്‌ കരിയറിൽ തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെ. കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബ്ബിലെ തന്റെ സഹതാരമായ നെയ്മറുമായി നടത്തിയ സംയുക്ത അഭിമുഖത്തിലായിരുന്നു‌ എംബാപ്പെ ഇക്കാര്യം വെളിപ്പെടുത്തിയത്.

പി എസ് ജിയുമായി ഒരു വർഷ കരാർ കൂടി ബാക്കിയുള്ള എംബാപ്പെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങളുണ്ട്. അതിനിടെയാണ് പി എസ് ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് എംബാപ്പെയുടെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. എംബാപ്പെ ഈ സീസണിലും പി എസ് ജി യിൽ തുടരുമെന്ന് വ്യക്തമാക്കുന്നതാണ് നെയ്മറുമായുള്ള അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ. ഇത് റയൽ മാഡ്രിഡ് ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്.

""പി എസ് ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് ജയിക്കുകയെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം‌. അത് അതിശയകരമായിരിക്കും. ഇതിന് പുറമേ മറ്റൊരു ലോകകപ്പ് നേടുന്നതും വളരെ മികച്ച കാര്യമായിരിക്കും". "

കെയ്ലിൻ എംബാപ്പെ.

അതേ‌ സമയം ഫ്രഞ്ച് ക്ലബ്ബിന്റെ മാസികക്ക് വേണ്ടിയായിരുന്നു നെയ്മറും, എംബാപ്പെയും തമ്മിലുള്ള അഭിമുഖം. സംയുക്ത അഭിമുഖത്തിനിടെ ഇരു താരങ്ങളും പത്ര പ്രവർത്തകരുടെ വേഷം ഏറ്റെടുക്കുകയായിരുന്നു. നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന എംബാപ്പെയുടെ ചോദ്യത്തിന്, ബ്രസീലിനൊപ്പം ലോകകപ്പും, പി എസ് ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതാണെന്നും പറഞ്ഞ നെയ്മർ ചാമ്പ്യൻസ് ലീഗ് ജയിക്കുന്നതല്ലേ എംബാപ്പെയുടേയും ആഗ്രഹം എന്ന് ഫ്രഞ്ച് താരത്തോട് തിരിച്ച് ചോദിച്ചു. എന്ത് കൊണ്ട് മറ്റൊരു ലോകകപ്പ് ആഗ്രഹിച്ചു കൂടാ എന്നായിരുന്നു 2018 ൽ ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയ എംബാപ്പെ ഇതിന് ചിരിച്ചു കൊണ്ട് നൽകിയ മറുപടി‌.

facebooktwitterreddit