Mumbai City FC News

ജോർജ് പെരേര ഡയസ് ഇനി മുംബൈ സിറ്റി എഫ്.സിയുടെ താരം

Haroon Rasheed
Diaz has joined Mumbai City FC
Diaz has joined Mumbai City FC / Indian Super League
facebooktwitterreddit

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അര്‍ജന്റൈന്‍ താരമായിരുന്ന ജോർജ് പെരേര ഡയസ് സൈൻ ചെയ്‌ത്‌ മുംബൈ സിറ്റി എഫ്‌സി. സമൂഹമാധ്യമങ്ങളിലൂടെ മുംബൈ സിറ്റി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താരം മെഡിക്കൽ പാസാവുന്നതിന് വിധേയമായിരിക്കും ഡീലെന്നും മുംബൈ സിറ്റി വ്യക്തമാക്കുന്നു.

അര്‍ജന്റൈന്‍ ക്ലബായ പ്ലാറ്റന്‍സെയുടെ താരമായിരുന്ന ഡയസ് കഴിഞ്ഞ സീസണില്‍ ലോണടിസ്ഥാനത്തില്‍ ബ്ലാസ്‌റ്റേഴ്‌സിലായിരുന്നു കളിച്ചിരുന്നത്. ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ വരെ എത്തുന്നതില്‍ അര്‍ജന്റൈന്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍ മികച്ച ഫോം കണ്ടെത്തിയ ഡയസിനെ നിലനിര്‍ത്താന്‍ മഞ്ഞപ്പടയുടെ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നെങ്കിലും നീക്കങ്ങളൊന്നും ഫലം കണ്ടില്ല.

അടുത്ത സീസണിലേക്കായി മികച്ച താരങ്ങളേയാണ് മുംബൈ സിറ്റി എഫ്.സി ടീമിലെത്തിച്ചിക്കൊണ്ടിരിക്കുന്നത്. എഫ്.സി ഗോവയില്‍ നിന്ന് ആല്‍ബെര്‍ട്ടോ നോഗ്വേരയെയും ജംഷെഡ്പൂരില്‍ നിന്ന് ഗ്രെഗ് സ്റ്റുവര്‍ട്ടിനെയും മുംബൈ ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത ഡയസ് കൊമ്പന്മാര്‍ക്കായി 21 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളും നേടിയിട്ടുണ്ട്.

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ യുവതാരമായിരുന്ന സ്ഞ്ജീവ് സ്റ്റാലിനും നേരത്തെ മുംബൈ സിറ്റി സ്വന്തമാക്കിയിരുന്നു. നേരത്തെ മഞ്ഞപ്പടയുടെ മറ്റൊരു മുന്നേറ്റ താരമായിരുന്ന സ്‌പെയിനില്‍ നിന്നുള്ള അല്‍വോരോ വാസ്‌കസ് ക്ലബ്ബ് വിട്ടിരുന്നു. എഫ്.സി ഗോവയാണ് വാസ്‌കസിനെ സ്വന്തമാക്കിയത്. അതേസമയം അടുത്ത സീസണിലേക്കായി പുതിയ താരങ്ങളെ എത്തിക്കുന്ന തിരിക്കിലാണിപ്പോള്‍ മഞ്ഞപ്പട. കൊല്‍ക്കത്തയില്‍ നടക്കുന്ന ഡ്യുറാൻഡ് കപ്പിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കേരളാ ബ്ലാസ്‌റ്റേസ്.


facebooktwitterreddit