നുനോ സാന്റോയെ പുറത്താക്കി കോണ്ടെയെ നിയമിച്ച ടോട്ടനം ഹോസ്പറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മൗറീന്യോ


ടോട്ടനം ഹോസ്പർ പരിശീലകസ്ഥാനത്തു നിന്നും പോർച്ചുഗീസ് പരിശീലകനായ നുനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കി അന്റോണിയോ കോണ്ടയെ നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ടോട്ടനം പരിശീലകനും നിലവിൽ ഇറ്റാലിയൻ ക്ലബ് റോമയുടെ മാനേജരുമായ ഹോസെ മൗറീന്യോ. നേരത്തെ വോൾവ്സിനൊപ്പം കഴിവു തെളിയിച്ചിട്ടുള്ള നുനോക്ക് ടോട്ടനം കൂടുതൽ സമയം നൽകണമെന്നാണ് മൗറീന്യോ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ അഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങളിൽ മൂന്നെണ്ണവും തോറ്റ ടോട്ടനം അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയം വഴങ്ങിയത്. ഇതോടെയാണ് നുനോയെ പുറത്താക്കുകയെന്ന തീരുമാനം ടോട്ടനം എടുത്തത്. കഴിഞ്ഞ സീസണിന്റെ അവസാന സമയത്ത് പുറത്താക്കപ്പെട്ട മൗറിന്യോക്ക് പകരക്കാരനായി ഈ സമ്മറിൽ ചുമതലയേറ്റ നുനോ ക്ക് പത്തു മത്സരങ്ങൾ മാത്രം അവസരം നൽകിയതിനെയാണ് മൗറീന്യോ ചോദ്യം ചെയ്യുന്നത്.
?️"I think Conte is a good coach, but Nuno is a very good coach. He did a fantastic job at Wolves for 4-5 years, not one year or a few months. Tottenham have a very good coach now, but they had that with Nuno." #THFC
— Football Talk (@Football_TaIk) November 4, 2021
-José Mourinho on Spurs sacking Nuno Espirito Santo pic.twitter.com/iLYhavUcZa
കോണ്ടേ ടോട്ടനത്തിന്റെ ചുമതല ഏറ്റെടുത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ മൗറീന്യോയുടെ മറുപടി ഇങ്ങിനെയായിരുന്നു. "അദ്ദേഹം മികച്ചൊരു കൊച്ചാണ്, പക്ഷെ നുനോ എസ്പിരിറ്റോ സാന്റോയും മികച്ചൊരു കൊച്ചു തന്നെയാണ്. വോൾവ്സിനൊപ്പം നാലഞ്ചു വർഷങ്ങൾ അദ്ദേഹം മികവു കാണിച്ചിരുന്നു. ഇപ്പോൾ ടോട്ടനത്തിന് ഒരു നല്ല പരിശീലകൻ സ്വന്തമായുണ്ട്, നുനോ ഉള്ളപ്പോഴും അതങ്ങിനെ തന്നെയായിരുന്നു."
ഈ സീസണിലെ ആദ്യത്തെ മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നുനോയുടെ ടോട്ടനം വിജയം നേടിയെങ്കിലും പിന്നീട് കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. അതേസമയം പുതിയ മാനേജർ കോണ്ടെയിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. ഇതിനു മുൻപ് പരിശീലിപ്പിച്ച ഇന്റർ മിലാനും ചെൽസിക്കും ലീഗ് കിരീടം സമ്മാനിച്ച കോണ്ടേക്ക് ടോട്ടനത്തിന്റെ കിരീടാവരൾച്ച അവസാനിപ്പിക്കാൻ കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.