30 കടന്ന ഏറ്റവും മൂല്യമേറിയ ഫുട്ബോൾ താരങ്ങൾ

FC Lorient v Paris Saint Germain - Ligue 1
FC Lorient v Paris Saint Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

യൂറോപ്പിലും മറ്റു വന്‍കരകളിലുമായി വിവിധ ക്ലബുകള്‍ക്കായി നിരവധി താരങ്ങള്‍ പന്ത് തട്ടുന്നുണ്ട്. പലരും ലോകത്തെ മികച്ച താരങ്ങളും ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നവരുമായ താരങ്ങളാണ്. എന്നാല്‍ 30 വയസ് കഴിഞ്ഞിട്ടും ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. 30 വയസോ അതിന് മുകളിലോ ഉള്ള ഏറ്റവും മൂല്യമേറിയ അഞ്ചു താരങ്ങളെ കുറിച്ചാണ് താഴെ വിവരിക്കുന്നത്.

5. റോബര്‍ട്ട് ലെവന്‍ഡോസ്‌കി (33 വയസ്) മൂല്യം: 50 മില്യന്‍ യൂറോ

Robert Lewandowski
FC Bayern München v Borussia Mönchengladbach - Bundesliga / Sebastian Widmann/GettyImages

ഏറെക്കാലമായി ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം ലെവന്‍ഡോസ്‌കിക്ക് ഉണ്ട്. വയസ് 33 ആയെങ്കിലും ഇത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണ് താരത്തിന്റെ പ്രകടനത്തില്‍ നിന്ന് മനസിലാകുന്നത്. ബയേണ്‍ മ്യൂണിക്കിന് വേണ്ടി 355 മത്സരം കളിച്ച ലെവന്‍ഡോസ്‌കി 325 ഗോളുകളാണ് എതിര്‍ വലയില്‍ നിക്ഷേപിച്ചിട്ടുള്ളത്.

4. എൻഗോളോ കാന്റെ (30 വയസ്) മൂല്യം: 50 മില്യന്‍ യൂറോ

N'Golo Kante
Chelsea v Liverpool - Premier League / Shaun Botterill/GettyImages

ഡിഫന്‍സീവ് മിഡിലും അറ്റാക്കിങ് മിഡിലും ഒരുപോലെ കളിക്കുന്ന കാന്റെ പട്ടികയിലെ നാലാമത്തെ താരമാണ്. 50 മില്യന്‍ യൂറോയാണ് ചെല്‍സിയുടെ മധ്യനിര താരത്തിന്റെ മൂല്യം. ഫ്രഞ്ച് ദേശീയ ടീമിനൊപ്പവും മിന്നും പ്രകടനം കാഴ്ചവെക്കുന്ന കാന്റെ നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാവ് കൂടിയാണ്

3. വിര്‍ജില്‍ വാന്‍ ഡൈക്ക് (30 വയസ്) മൂല്യം: 55 മില്യന്‍ യൂറോ

Virgil van Dijk
Liverpool v Shrewsbury Town: The Emirates FA Cup Third Round / Matthew Ashton - AMA/GettyImages

2018ല്‍ ലിവര്‍പൂളിന്റെ പ്രതിരോധത്തില്‍ എത്തിയതിന് ശേഷം മികച്ച പ്രകടനം നടത്തുന്ന താരമാണ് ഡച്ചുകാരനായ വിര്‍ജില്‍ വാന്‍ ഡൈക്ക്. 55 മില്യന്‍ യൂറോയാണ് വാന്‍ ഡൈക്കിന്റെ മൂല്യമായി കണക്കാക്കുന്നത്.

2. ലയണല്‍ മെസ്സി (34 വയസ്) മൂല്യം: 60 മില്യന്‍ യൂറോ

Lionel Messi, Leo Messi
FC Lorient v Paris Saint Germain - Ligue 1 / John Berry/GettyImages

കായിക ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മെസ്സിയും പട്ടികയിലുള്‍പ്പെടുന്നുണ്ട്. 34ാം വയസിലും ഗ്രൗണ്ടില്‍ മായാജാലം തീര്‍ക്കുന്ന മെസ്സിയുടെ മൂല്യം 60 മില്യന്‍ യൂറോയാണ്.

1. കെവിന്‍ ഡി ബ്രൂയിന്‍ (30 വയസ് ), മൂല്യം: 90 മില്യന്‍ യൂറോ

Kevin De Bruyne
Arsenal v Manchester City - Premier League / Julian Finney/GettyImages

നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരിൽ ഒരാളാണ് കെവിന്‍ ഡി ബ്രൂയിന്‍. 30 കടന്ന കളിക്കാരിൽ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരവും ഡി ബ്രൂയിന്‍ തന്നെയാണ്. ബെല്‍ജിയത്തിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും മധ്യനിരയിലെ നട്ടെല്ലാണ് ഡി ബ്രൂയിന്‍.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.