Football in Malayalam

ബാഴ്സലോണയിൽ പ്രതീക്ഷിച്ചത്ര മത്സരസമയം ലഭിക്കാത്തതിന്റെ കൃത്യമായ കാരണം തനിക്കറിയില്ലെ‌ന്ന് മിറാലം പ്യാനിച്ച്

By Gokul Manthara
Soccrates Images/Getty Images
facebooktwitterreddit

ബാഴ്സലോണയിൽ പ്രതീക്ഷിച്ചത്ര മത്സരസമയം ലഭിക്കാത്തതിന്റെ കൃത്യമായ കാരണം തനിക്കറിയില്ലെന്ന് മിറാലം പ്യാനിച്ച്. കഴിഞ്ഞ സമ്മറിൽ വലിയ സ്വപ്നങ്ങളുമായി യുവന്റസിൽ നിന്ന്‌ ബാഴ്സയിലെത്തിയ പ്യാനിച്ചിന് ആഗ്രഹിച്ചത് പോലുള്ള അവസരങ്ങൾ കറ്റാലൻ ക്ലബ്ബിൽ ലഭിക്കാത്തതിനാൽ ഇതു വരെ ക്ലബ്ബിന്റെ പ്രധാന കളിക്കാരനെന്ന തലത്തിലേക്ക് ഉയരാനും കഴിഞ്ഞിട്ടില്ല. ഇതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന അദ്ദേഹം ക്ലബ്ബിലെ സ്ഥിതിഗതികൾ മാറ്റി മറിക്കുമെന്ന ദൃഢ നിശ്ചയത്തിലാണ്.

"എനിക്ക് പ്രതീക്ഷിച്ച മത്സരസമയം ലഭിക്കാത്തതിന്റെ കൃത്യമായ കാരങ്ങൾ എന്തെന്ന് അറിയില്ല. ഞാൻ കഠിനമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു, നിങ്ങൾ അനുകൂലിക്കുന്നില്ലെങ്കികും, (ക്ലബ്ബ്) എടുക്കുന്ന തീരുമാനങ്ങളെ നിങ്ങൾ മാനിക്കണം. ഈ ക്ലബ്ബിൽ എന്റെ മുദ്ര പതിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

മിറാലം പ്യാനിച്ച്

ഈയാഴ്ച പി എസ് ജിക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തെക്കുറിച്ചും, സൂപ്പർ താരം ലയണൽ മെസിയെക്കുറിച്ചുമുള്ള ചോദ്യങ്ങളും ടെലിഫുടിന് നൽകിയ അഭിമുഖത്തിനിടെ പ്യാനിച്ചിന് നേരിടേണ്ടി വന്നു. ഈ ചോദ്യങ്ങൾക്ക് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു,

"ഇത് റൗണ്ട് ഓഫ് 16 മത്സരമാണ്. ഇരു ടീമുകൾക്കും ഇത് എളുപ്പമാകില്ല‌. ഞങ്ങൾക്കും ആരാധകർക്കും ക്ലബ്ബിനും പിഎസ്‌ജിയെ പരാജയപ്പെടുത്തുന്നത് വളരെയധികം പ്രധാനമാണ്. നിലവിൽ ഈ സീസണിൽ ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിലാണ് മെസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അദ്ദേഹം പ്രചോദിതനും, ശക്തനുമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ അദ്ദേഹത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും, എല്ലാ മത്സരങ്ങളിലും കഴിയുന്നിടത്തോളം പോവുകയും വേണം. "

മിറാലം പ്യാനിച്ച്.
facebooktwitterreddit