ഫുട്ബോള്‍ ഏജന്റ് മിനോ റയോള അന്തരിച്ചെന്ന വാർത്തകൾ തള്ളി അദ്ദേഹത്തിൻറെ ഏജൻസി

ഇറ്റാലിയന്‍ ഫുട്ബോള്‍ ഏജന്റ് മിനോ റയോള അന്തരിച്ചതായുള്ള റിപോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ ഏജൻസി. റയോള മരിച്ചിട്ടില്ലെന്നും, അഭ്യൂഹങ്ങൾ വ്യാജമാണെന്നും അദ്ദേഹത്തിൻറെ ഏജൻസി തന്നോട് പറഞ്ഞതായി ദി അസോസിയേറ്റഡ് പ്രെസ്സിന്റെ ഇറ്റാലിയൻ സ്പോർട്സ് പ്രധിനിധി ഡാനിയേല മാറ്റർ ആണ് വ്യക്തമാക്കിയത്.
അദ്ദേഹം മോശം അവസ്ഥയിലാണെന്നും, എന്നാൽ മരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ വലംകൈ ആയ ഫോർട്ടസ് റോഡ്രിഗസ് തങ്ങളോട് പറഞ്ഞതായി എൻഓഎസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മിലാനിലെ സാൻ റഫായേലെ ഹോസ്പിറ്റലിലെ ഡോക്ടർ ആൽബർട്ടോ സാംഗ്രില്ലോയും റയോള മരിച്ചെന്ന വാർത്തകൾ തള്ളിയിട്ടുണ്ട്. "അതിജീവനത്തിനായി പോരാടുന്ന ഒരു മനുഷ്യന്റെ ജീവനെ കുറിച്ച് ഊഹങ്ങൾ നടത്തുന്ന കപട പത്രപ്രവർത്തകരുടെ ഫോൺ കോളുകളിൽ ഞാൻ പ്രകോപിതനാണ്," അദ്ദേഹം പറഞ്ഞു.
എ.സി മിലാന്റെ സ്വീഡിഷ് താരം സ്ലാറ്റന് ഇബ്രാഹീമോവിച്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ, ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാളണ്ട്, പി.എസ്.ജിയുടെ ഇറ്റാലിയന്‍ താരങ്ങളായ മാര്‍ക്കോ വെറേറ്റി, ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ഡോണരുമ്മ തുടങ്ങിയ താരങ്ങളുടെ ഏജന്റാണ് റയോള.