Football in Malayalam

ഫുട്‌ബോള്‍ ഏജന്റ് മിനോ റയോള അന്തരിച്ചു

Haroon Rasheed
Mino Raiola represented some of the games biggest names
Mino Raiola represented some of the games biggest names / Stefano Guidi/GettyImages
facebooktwitterreddit

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഏജന്റ് മിനോ റയോള അന്തരിച്ചു. അസുഖ ബാധയെ തുടര്‍ന്നാണ് അന്ത്യമെന്നാണ് പ്രാഥമിക വിവരം. ഒരു പ്രസ്‌താവനയിലൂടെ അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് മരണം സ്ഥിരീകരിച്ചത്.

യൂറോപ്പിലെ നിരവധി മുന്‍നിര താരങ്ങളുടെ ഏജന്റാണ് റയോള. എ.സി മിലാന്റെ സ്വീഡിഷ് താരം സ്ലാറ്റന്‍ ഇബ്രാഹീമോവിച്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ, ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാളണ്ട്, പി.എസ്.ജിയുടെ ഇറ്റാലിയന്‍ താരം മാര്‍ക്കോ വെറാറ്റി, ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ഡോണരുമ്മ തുടങ്ങിയ താരങ്ങളുടെ ഏജന്റാണ് റയോള.

യൂറോപ്യന്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ പ്രധാന ഏജന്റുമാരിലൊരാളായ റയോള സതേണ്‍ ഇറ്റലിയിലെ സെലര്‍നോയിലായില്‍ 1967 നവംബര്‍ നാലിനായിരുന്നു ജനിച്ചത്.

ഇറ്റലിയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലേക്ക് താമസം മാറിയ റയോള അവിടെയായിരുന്നു വളര്‍ന്നത്. ഇതിനിടെ ജിവിതോപാധിക്കായി പല ജോലികളും ചെയ്തു. ഇക്കാലയളവില്‍ യൂറോപ്പിലെ പ്രധാന ഭാഷകളായ ഇറ്റാലിയന്‍, ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഡച്ച് ഭാഷകളില്‍ പ്രാവീണ്യം നേടി. ഡച്ച് ഫുട്‌ബോള്‍ ക്ലബായ എച്ച്.എഫ്.സി ഹാര്‍ലം ക്ലബിലൂടെ ഫുട്‌ബോള്‍ കളിയാരംഭിച്ചു. 18ാം വയസില്‍ 1987ല്‍ യൂത്ത് ടീമിന്റെ നായകനായി.

ഇതിലൂടെയായിരുന്നു റയോള ഫുട്‌ബോള്‍ ലോകത്തേക്ക് പിച്ചവെച്ചത്. പിന്നീട് കളിക്കാരനും ഫുട്‌ബോള്‍ അഡ്മിനിസ്‌ട്രേറ്റരുമായ റയോള പിന്നീട് ഫുട്‌ബോള്‍ ലോകത്തെ പ്രധാന സാന്നിധ്യമായി. പിന്നീട് സ്‌പോട്‌സ് പ്രമോഷന് വേണ്ടി ജോലിയാരംഭിച്ച റയോള സ്‌പോട്‌സ് ഏജന്റ് കംപനിക്കും തുടക്കം കുറിച്ചു. ഇവിടെ നിന്നായിരുന്നു യൂറോപ്പിലെ പ്രധാന ഏജന്റായി മാറിയ റയോളയുടെ വളര്‍ച്ച.


facebooktwitterreddit