Football in Malayalam

ഹാലൻഡ് ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട തന്റെ പരാമർശങ്ങൾ തിരുത്തിപ്പറഞ്ഞ് മിനോ റയോള

Sreejith N
Borussia Dortmund v Besiktas: Group C - UEFA Champions League
Borussia Dortmund v Besiktas: Group C - UEFA Champions League / Alex Grimm/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡ് വരുന്ന ട്രാൻസ്‌ഫർ ജാലകത്തിൽ ചേക്കേറാൻ സാധ്യതയുള്ള ക്ലബുകളെ വെളിപ്പെടുത്തിയതു തിരുത്തിപ്പറഞ്ഞ് താരത്തിന്റെ ഏജന്റായ മിനോ റയോള. കഴിഞ്ഞ ദിവസം സ്‌പോർട് വണിനു നൽകിയ അഭിമുഖത്തിൽ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകളിൽ ഒന്നിലേക്കാണ് ഹാലൻഡ് ചേക്കേറാൻ സാധ്യതയെന്ന പരാമർശമാണ് റയോള തിരുത്തിയത്.

സ്‌പോർട് വണിനു നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഹാലാൻഡിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ഞാൻ പരാമർശിച്ച നാലു ക്ലബുകൾ വെറും ഉദാഹരണങ്ങളായി മാത്രമാണ്. യൂറോപ്പിലെ പതിനഞ്ചു മികച്ച ക്ലബുകളിൽ ഏതെങ്കിലും ഒന്നിലേക്കാവും താരം ചേക്കേറുക."

"ഇപ്പോൾ എർലിങ് ഹാലാൻഡിന്റെ ശ്രദ്ധ ഫുട്ബോളിൽ മാത്രമാണ്, ഒരു ക്ലബുമായും ചർച്ചകൾ നടക്കുന്നില്ല. ഞാൻ പറഞ്ഞത് ഒന്നുകൂടി വ്യക്തമാക്കുന്നു, ഈ സമ്മറിൽ താരം ക്ലബ് വിടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ചിലപ്പോൾ അതിനടുത്ത സമ്മറിലായിരിക്കും അത് സംഭവിക്കുക." ട്വിറ്ററിലൂടെ മിനോ റയോള പറഞ്ഞു.

നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി ഏവരും അംഗീകരിക്കുന്ന എർലിങ് ഹാലാൻഡിനായി യൂറോപ്പിലെ പ്രധാന ക്ലബുകളെല്ലാം രംഗത്തുണ്ട്. എന്നാൽ ഇതുവരെയും ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് ചേക്കേറുന്ന കാര്യത്തിൽ താരം തീരുമാനം എടുത്തിട്ടില്ല. അടുത്ത സമ്മറിൽ തന്നെ താരം ഡോർട്മുണ്ട് വിടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit