Football in Malayalam

യൂറോ കപ്പ് ഫൈനലിൽ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ബുകയോ സാകയുടെ കരിയറിന് ഗുണം ചെയ്‌തെന്ന് മൈക്കല്‍ അര്‍ട്ടേറ്റ

Haroon Rasheed
Arteta says Saka's penalty miss at Euro 2020 final was great for his career
Arteta says Saka's penalty miss at Euro 2020 final was great for his career / Robin Jones/GettyImages
facebooktwitterreddit

2020 യൂറോ കപ്പിന്റെ ഫൈനലില്‍ യുവ ഇംഗ്ലീഷ് താരം ബുകയോ സാക പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ കരിയറിന് ഗുണം ചെയ്തുവെന്ന് ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ.

"ധാരാളം കളിക്കാര്‍ക്ക് ഒരിക്കലും ഉണ്ടാകാത്ത അനുഭവമാണ് ബുകായോക്ക് ഉണ്ടായിരുന്നതെന്ന് ഞാന്‍ കരുതുന്നു. അത് അവന്റെ കരിയറിന് മികച്ചതായിരുന്നെന്ന് ഞാന്‍ കരുതുന്നു. കാരണം തങ്ങൾ അവനെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും എത്രമാത്രം ബഹുമാനിക്കുന്നുവെന്നും ഫുട്ബോൾ ലോകം കാണിച്ചു," അര്‍ട്ടേറ്റ പറഞ്ഞതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

2020 യൂറോ കപ്പിന്റെ ഫൈനലിലായിരുന്നു സാക പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ഇറ്റലിക്കെതിരേയുള്ള ഫൈനല്‍ പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചിരിക്കുകയായിരുന്നു. പിന്നീട് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-3 എന്ന സ്‌കോറിന് ഇംഗ്ലണ്ട് പരാജയപ്പെടുകയായിരുന്നു. ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ നിർണായകമായ അഞ്ചാം പെനാൽറ്റി എടുത്തത് സാകയായിരുന്നു. എന്നാൽ, പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുന്നതിൽ താരം പരാജയപ്പെട്ടു.

അതേ സമയം, ഇപ്പോള്‍ ഗണ്ണേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് സാക നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ വാട്‌ഫോര്‍ഡിനെതിരേയുള്ള മത്സരത്തില്‍ ഗോളുമായി സാക മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. ജയത്തോടെ ഗണ്ണേഴ്‌സ് ആദ്യ നാലില്‍ തിരിച്ചെത്തിയിരിക്കുകയാണിപ്പോള്‍. 28 മത്സരത്തില്‍ നിന്ന് 48 പോയിന്റാണ് ഇപ്പോള്‍ ഗണ്ണേഴ്‌സിന്റെ സമ്പാദ്യം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit