Football in Malayalam

മെസി ബാലൺ ഡി ഓർ നേടില്ല, എന്നാൽ അദ്ദേഹം അസാമാന്യ പ്രതിഭാശാലി ; ബാഴ്സലോണ താരത്തെ പ്രശംസിച്ച് ഫാബിയോ ഡി കാപ്പല്ലോ

Gokul Manthara
FBL-EUR-C1-PSG-BARCELONA
FBL-EUR-C1-PSG-BARCELONA / FRANCK FIFE/Getty Images
facebooktwitterreddit

‌ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീക്വാർട്ടറിൽ പി എസ് ജി യോട് സമനില വഴങ്ങിയതിന് പിന്നാലെ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസിക്ക് പ്രശംസകളുമായി വിഖ്യാത പരിശീലകൻ ഫാബിയോ ഡി കാപ്പല്ലോ രംഗത്ത്. മത്സരത്തിലെ സമനിലയിലൂടെ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്സലോണ പുറത്തായെങ്കിലും ലയണൽ മെസിയെ പുകഴ്ത്തുന്നതിൽ കാപ്പല്ലോ പിശുക്ക് കാണിക്കുന്നില്ല. പി എസ് ജിക്കെതിരായ രണ്ടാം പാദ പ്രീക്വാർട്ടറിൽ മെസി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തതെന്ന് അഭിപ്രായപ്പെടുന്ന കാപ്പല്ലോ, ഈ മത്സരത്തിൽ നാം കണ്ട മെസി ഒരു പ്രതിഭാസമാണെന്നും കൂട്ടിച്ചേർത്തു.

മെസിയെ സമാനതകളില്ലാത്ത കളികാരനെന്നാണ് കാപ്പല്ലോ വിശേഷിപ്പിക്കുന്നത്. മറ്റ് കളികാർക്ക് ചെയ്യാനാവാത്ത ചില കാര്യങ്ങൾ തനിക്ക് സാധിക്കുമെന്ന് മെസി വീണ്ടും കാണിച്ചു തന്നതായി പറയുന്ന കാപ്പല്ലോ മറ്റുള്ളവർ അവരുടെ കൈകൾ ഉപയോഗിക്കുന്നത് പോലെയാണ് മെസി തന്റെ കാൽപ്പാദങ്ങൾ ഉപയോഗിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

മെസി ഇക്കുറി ബാലൺ ഡി ഓർ നേടില്ലെന്ന് കരുതുന്ന കാപ്പല്ലോ, എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലുള്ളവർക്ക് ബാലൺ ഡി ഓർ നേടാനാകുമെന്നും സ്കൈ സ്പോർട്സിനോട് സംസാരിക്കവെ വ്യക്തമാക്കി.

"മെസി ഒരു പ്രതിഭാശാലിയാണ്. മറ്റുള്ളവർക്ക് കണക്കുകൂട്ടാൻ പോലും കഴിയാത്തത്ര വേഗതയും, ക്വാളിറ്റിറ്റിയുമാണ് അദ്ദേഹത്തിന്റേത്.‌ മറ്റുള്ളവർ അവരുടെ കൈകൾ ഉപയോഗിക്കുന്നത് പോലെയാണ് മെസി തന്റെ കാൽപ്പാദങ്ങൾ ഉപയോഗിക്കുന്നത്. പി എസ് ജിക്കെതിരെ മികച്ചൊരു മെസിയേയും, നല്ലൊരു ബാഴ്സലോണ സംഘത്തേയും ഞാൻ കണ്ടു. "

ഫാബിയോ കാപ്പല്ലോ.

അതേ‌ സമയം രണ്ടാം പാദ പ്രീക്വാർട്ടറിൽ പി എസ് ജിക്കെതിരെ സമനില‌(സ്കോർ 1-1) വഴങ്ങിയ ബാഴ്സലോണ ഇരുപാദങ്ങളിലുമായി 5-2 എന്ന സ്കോറിൽ പിന്നിലായി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയായിരുന്നു‌. രണ്ടാം പാദ പ്രീക്വാർട്ടറിൽ ബാഴ്സലോണ നേടിയ ഏക ഗോളിന് അവകാശിയായ മെസി മത്സരത്തിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

facebooktwitterreddit