Lionel Messi

ലയണൽ മെസി ട്രാൻസ്‌ഫറിൽ വാണിജ്യപരമായി മികച്ച നേട്ടങ്ങളുണ്ടാക്കി പിഎസ്‌ജി

Sreejith N
Messi Transfer Made Huge Financial Boost For PSG
Messi Transfer Made Huge Financial Boost For PSG / John Berry/GettyImages
facebooktwitterreddit

ലയണൽ മെസിയെ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിച്ചത് വാണിജ്യപരമായി ക്ലബിന് ഗുണം ചെയ്‌തുവെന്നു സ്ഥിരീകരിച്ച് പ്രസിഡന്റ് നാസർ അൽ ഖലൈഫി. ഇമേജ് അവകാശങ്ങൾ, മാർക്കറ്റിങ്, സ്റ്റേഡിയം എന്നിവയടക്കം നിരവധി മാർഗങ്ങളിലൂടെ ക്ലബിന്റെ വരുമാനത്തിൽ അതു സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം എംബാപ്പക്ക് പുതിയ കരാർ നൽകിയതിലൂടെ സാമ്പത്തികമായി കൂടുതൽ ഗുണമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

ലയണൽ മെസി പിഎസ്‌ജിയിൽ എത്തിയതോടെ പത്ത് പുതിയ സ്‌പോൺസർഷിപ്പ് കരാറാണു ലഭിച്ചതെന്ന് ക്ലബിന്റെ പ്രസ്‌തുത വിഭാഗം കൈകാര്യം ചെയ്യുന്ന മാർക് ആംസ്ട്രോങ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ മൂന്നു മുതൽ അഞ്ചു വരെ മില്യൺ യൂറോയെന്ന നിലയിൽ വന്നിരുന്ന സ്‌പോൺസർഷിപ്പ് കരാറുകൾ ഒറ്റയടിക്ക് അഞ്ചു മുതൽ എട്ടു വരെയായി വർധിച്ചത് മെസിയുടെ ട്രാൻസ്‌ഫർ ഉണ്ടാക്കിയ സ്വാധീനം വ്യക്തമാക്കുന്നു.

ഡയർ, ക്രിപ്റ്റോ.കോം, ഗൊറില്ലാസ്, ഓട്ടോഹീറോ, ഗോട്ട്, സ്‍മാർട്ട് ഗുഡ് തിങ്സ്, ഇൻഫിനിറ്റി സ്പോർട്ട് വാട്ടർ, ഗീക്ക്‌വേപ്പ്, പ്ലേയ്‌ബെറ്റ്‌ആർ, ബിഗ്‌കോള എന്നിവരാണ് പിഎസ്‌ജിയുടെ സ്പോൺസർമാരായി വന്നത്. ക്രിപ്റ്റോ ഇപ്പോൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും മെസിയെ സ്വന്തമാക്കിയ സമയത്ത് പിഎസ്‌ജിയുടെ കോയിനുകളുടെ മൂല്യം ഇരട്ടിയായാണ് വർധിച്ചത്. മൊത്തത്തിൽ 300 മില്യൺ യൂറോയുടെ വരുമാനമാണ് പിഎസ്‌ജി നേടിയതെന്ന് മാർക്ക പറയുന്നു.

ഇതിനു പുറമെ മെസി ട്രാൻസ്‌ഫറിനു ശേഷം പിഎസ്‌ജിയുടെ ജേഴ്‌സി വിൽപ്പനയിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നെയ്‌മർ, എംബാപ്പെ എന്നീ താരങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും അതിനേക്കാൾ വലിയ സ്വാധീനമാണ് മെസിയുടെ ട്രാൻസ്‌ഫർ സൃഷ്‌ടിച്ചത്‌. ചരിത്രത്തിൽ ആദ്യമായി പിഎസ്‌ജിയുടെ ഒരു മില്യൺ ഷർട്ടുകൾ വിറ്റപ്പോൾ അതിൽ അറുപതു ശതമാനവും മെസിയുടേതായിരുന്നു.

ഇതിനു പുറമെ ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ. സോഷ്യൽ മീഡിയ, സ്റ്റേഡിയം വരുമാനം എന്നിവയിലും വലിയ കുതിപ്പുണ്ടായിട്ടുണ്ട്. മെസി എത്തിയതിനു ശേഷം 15 മില്യൺ ആളുകൾ വർധിച്ച് സോഷ്യൽ മീഡിയയിൽ 150 മില്യൺ ഫോളോവേഴ്‌സ് പിഎസ്‌ജിക്ക് ഇപ്പോഴുണ്ട്. ഇതിനു പുറമെ എല്ലാ മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകൾ വിറ്റഴിയുക വഴി സ്റ്റേഡിയം വരുമാനത്തിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit