Football in Malayalam

തന്റെ ഫുട്ബോൾ സ്കിൽസ് അടങ്ങിയ വീഡിയോ മെസിക്ക് സമർപ്പിച്ച് കുട്ടി ആരാധിക; ഹൃദയം നിറഞ്ഞ മറുപടി നൽകി ലിയോ

Gokul Manthara
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images
facebooktwitterreddit

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ലയണൽ മെസി. ആരാധകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന മെസി ഇപ്പോളിതാ തന്റെ കുട്ടി ആരാധികക്ക് സമൂഹ മാധ്യമത്തിലൂടെ നൽകിയ സ്നേഹം നിറഞ്ഞ മറുപടി ഫുട്ബോൾ ലോകത്ത് വൈറലായിരിക്കുന്നു.

എട്ടു വയസുകാരിയായ ഫെലിസിറ്റാസ് ഫ്ലോറസ് മെസിയുടെ കട്ട ആരാധികയാണ്. കഴിഞ്ഞ ദിവസം തന്റെ ഫുട്ബോൾ സ്കില്ലുകളുടെ വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ആ പെൺകുട്ടി, തന്റെ ആരാധനാ പാത്രമായ ലയണൽ മെസിക്ക് ഈ വീഡിയോ ഏറെ സ്നേഹത്തോടെ സമർപ്പിക്കുന്നുവെന്നും കുറിച്ചു.

അർജന്റൈൻ ജേഴ്സിയണിഞ്ഞ് കൊണ്ടുള്ള ഫെലിസിറ്റസിന്റെ ഫുട്ബോൾ സ്കിൽ വീഡിയോ ശ്രദ്ധയിൽപ്പെട്ട മെസി ഉടൻ തന്നെ അവൾക്ക് മറുപടിയും നൽകി. " ഈ സമർപ്പണത്തിന് വളരെയധികം നന്ദി, ഞാൻ വീഡിയോ കണ്ടു നീയൊരു പ്രതിഭയാണ്," യുവ ആരാധികക്ക് മറുപടിയായി മെസി കുറിച്ചു. തന്റെ കുട്ടി ആരാധികക്ക് മെസി നൽകിയ ഹൃദയം നിറഞ്ഞ ഈ മറുപടി സമൂഹ മാധ്യമങ്ങളിലും വൈറലായി.

അതേ സമയം ക്ലബ്ബ് ഫുട്ബോൾ സീസൺ അവസാനിച്ചതോടെ അർജന്റീന ടീമിനൊപ്പം അന്താരാഷ്ട്ര ഫുട്ബോളിന്റെ തിരക്കുകളിലേക്ക് കടക്കാനൊരുങ്ങുകയാണ് മെസി. വെള്ളിയാഴ്ച ചിലിക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തോടെ തുടങ്ങുന്ന ‌മെസിയുടെ അന്താരാഷ്ട്ര മത്സര തിരക്ക് അടുത്ത മാസം കോപ്പ അമേരിക്ക ടൂർണമെന്റിന് കൊടിയിറങ്ങുന്നത് വരെ നീണ്ടു‌ നിൽക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit