Football in Malayalam

മെസിയുടെ ബാലൺ ഡി ഓർ വിജയം ഫുട്ബോളിലെ നീതിയാണെന്ന് ബാഴ്‌സലോണ പരിശീലകൻ സാവി

Sreejith N
Villarreal CF v FC Barcelona - La Liga Santander
Villarreal CF v FC Barcelona - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

റയൽ ബെറ്റിസുമായി നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ 2021 വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം തന്റെ മുൻ സഹതാരമായ ലയണൽ മെസി ഉയർത്തിയതിനെപ്പറ്റി പ്രതികരിച്ച് സാവി ഹെർണാണ്ടസ്. നിരവധി വർഷങ്ങൾ ഒരുമിച്ചു കളിച്ച് ഒട്ടനവധി നേട്ടങ്ങൾ ഒപ്പം സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസിയുടെ ബാലൺ ഡി ഓർ നേട്ടം ഫുട്ബോളിലെ നീതിയാണെന്നാണ് സാവി അഭിപ്രായപ്പെട്ടത്.

"എനിക്കാദ്യം ചെയ്യേണ്ട കാര്യം അലെക്‌സിയ പുട്ടയാസിനെ അനുമോദിക്കുകയാണ്. കോപ്പ അവാർഡ് നേടിയ പെഡ്രിയെയും ഞാൻ അഭിനന്ദിക്കുന്നു. മെസിയുടെ വിജയം ഫുട്ബോളിലെ നീതിയാണ്. മറ്റുള്ളവർ അതർഹിക്കുന്നുവെന്നു നമുക്ക് ചിന്തിക്കാം, എന്നാൽ കവർ തുറന്ന് മെസിയാണ് വിജയിയെന്നു വായിക്കുമ്പോൾ അത് തീർത്തും ന്യായമായ കാര്യം തന്നെയാണ്." സാവി പറഞ്ഞു.

വനിതാ ഫുട്ബോളിന്റെ വളർച്ചയെക്കുറിച്ച് പരാമർശിച്ച സാവി ഭാവിയിൽ അവരെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു. "കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിലാണ് അതു വളർന്നു കൊണ്ടിരിക്കുന്നത്. സാങ്കേതികമായും തന്ത്രപരമായും ഒരുപാട് മെച്ചപ്പെട്ട അതിനെ ഞാൻ ബഹുമാനിക്കുന്നു. പല മത്സരങ്ങളും ഞാൻ കണ്ടിരുന്നു, പല താരങ്ങൾക്കും വലിയ കഴിവുകളുണ്ട്. ഒരു വനിതാ ടീമിനെ പരിശീലിപ്പിക്കാനുള്ള സാധ്യത ഞാൻ തള്ളുന്നില്ല." സാവി വ്യക്തമാക്കി.

"ബാഴ്‌സലോണ ലോകത്തിലെ വളരെയധികം ബുദ്ധിമുട്ടേറിയ ക്ലബാണ്. ക്യൂൾസും കാറ്റലൻസും വളരെ കൂടുതൽ ആവശ്യപ്പെടുന്ന ആളുകളാണ്, ഞങ്ങൾക്ക് വിജയം മാത്രം പോരാ, നന്നായി കളിക്കുകയും വേണം. വിയ്യാറയലിനെതിരായ വിജയം ഞങ്ങൾക്ക് പ്രാധാന്യവും മൂല്യവുമുള്ളതാണ്. കളിയുടെ പല മേഖലകളിലും ഞങ്ങൾ മികച്ചതല്ലെന്നും പന്ത് ഞങ്ങളുടെ കാലിലല്ലെന്നും അറിയാവുന്ന കാര്യമാണ്." സാവി പറഞ്ഞു.

സാവിയെത്തിയതോടെ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകുന്ന ഫ്രങ്കീ ഡി ജോങിനെ മറ്റു ടീമുകൾക്ക് നൽകാനുള്ള യാതൊരു പദ്ധതിയുമില്ലെന്നും സാവി വ്യക്തമാക്കി. വിയ്യാറയലിനെതിരെ താരം മികച്ച പ്രകടനം നടത്തിയെന്നും ആ ഡി ജോങിനെയാണ് ഞങ്ങൾക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

facebooktwitterreddit