മെസിയും റൊണാൾഡോയും നിലവിൽ ലോകത്തിലെ മികച്ച താരങ്ങളല്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ


ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളല്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരവും മുൻ നായകനുമായ ഗാരി നെവിൽ. ഇരുവരും അവരുടെ ഏറ്റവും മികച്ച ഫോം നിലനിർത്തി മുന്നോട്ടു പോകുമ്പോൾ തന്നെ അവരുടെ നിലവാരത്തിൽ ഇടിവു വന്നിട്ടുണ്ടെന്നു പറഞ്ഞ നെവിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായി ആരാധകർ ചൂണ്ടിക്കാണിക്കുക ആരെയോക്കെയാണെന്നും വെളിപ്പെടുത്തി.
മെസിയുടെയും റൊണാൾഡോയുടെയും എപ്പോഴെങ്കിലുമുള്ള മികച്ച പ്രകടനങ്ങൾ കാണാൻ കഴിയുമെങ്കിലും അവർ രണ്ടു പേരും കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് പോവുന്നുവെന്നാണ് സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ നെവിൽ പറഞ്ഞത്. ഈ രണ്ടു ഇതിഹാസതാരങ്ങൾ മോശമായിക്കൊണ്ടിരിക്കുന്നു എന്നു പറഞ്ഞാൽ അതു ശരിയായ വാക്കായിരിക്കില്ലെന്നു പറഞ്ഞ അദ്ദേഹം അവരുടെ ശക്തി കുറഞ്ഞു വരികയാണെന്നും വ്യക്തമാക്കി.
Gary Neville insists Lionel Messi and Cristiano Ronaldo no longer world's best footballershttps://t.co/3JuO5A1dlT pic.twitter.com/JhpFPgDEXb
— Mirror Football (@MirrorFootball) March 9, 2022
ഇപ്പോൾ ആരോടെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണെന്നു ചോദിക്കുകയും ഒരാളെ മാത്രം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്താൽ നിരവധി വർഷങ്ങൾക്കു ശേഷം അവർ മെസ്സിയെയും റൊണാൾഡോയെയും തിരഞ്ഞെടുക്കാത്ത സാഹചര്യമാണുള്ളതെന്ന് നെവിൽ പറയുന്നു. എംബാപ്പെ, ഹാലൻഡ്, മൊഹമ്മദ് സലാ, ലെവൻഡോസ്കി എന്നിവരിൽ ഒരാളെയാകും അവർ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഈ താരങ്ങൾ അവരുടെ കഴിവിന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമ്പോഴും അവർക്കു ശേഷം ആരാണെന്ന തിരഞ്ഞെടുപ്പ് നടത്തുന്നത് അവരുടെ നിലവാരത്തിലുണ്ടായ ഇടിവു വ്യക്തമാക്കുന്നുവെന്ന് നെവിൽ അഭിപ്രായപ്പെടുന്നു. അവർ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായി തുടരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ താരങ്ങൾക്കു പകരക്കാരനായി വരാൻ കൂടുതൽ സാധ്യത എംബാപ്പക്കാണെന്നും നെവിൽ കൂട്ടിച്ചേർത്തു. ആളുകളെ ആവേശം കൊള്ളിക്കാനും തന്റെ വേഗതയും എംബാപ്പയെ അസാമാന്യനായ കളിക്കാരനാക്കുന്നുവെന്നു പറഞ്ഞ നെവിൽ താരം തിയറി ഹെൻറിയെയാണ് ഓർമിപ്പിക്കുന്നതെങ്കിലും ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോ താരത്തിനുള്ളിൽ ഉണ്ടെന്നും അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.