Lionel Messi

ഓടാൻ പോലും കഴിഞ്ഞിരുന്നില്ല, കോവിഡ് തന്റെ ശ്വാസകോശത്തെ ബാധിച്ചിരുന്നുവെന്ന് ലയണൽ മെസി

Sreejith N
Messi Reveals His Struggle With Covid 19
Messi Reveals His Struggle With Covid 19 / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ഈ വർഷത്തിന്റെ തുടക്കത്തിൽ കോവിഡ് അണുബാധ ഉണ്ടായത് തന്റെ ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്ന് ലയണൽ മെസി. അതു കാരണം ഒന്നര മാസത്തോളം തനിക്ക് ഓടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്നും മെസി വ്യക്തമാക്കി.

ലോകമെമ്പാടും കോവിഡ് കേസുകൾ ഉയർന്ന ജനുവരിയുടെ തുടക്കത്തിലാണ് മെസിക്കും രോഗബാധയേറ്റത്. വളരെ പെട്ടന്നു തന്നെ താരത്തിന് നെഗറ്റിവ് ഫലം ലഭിച്ചെങ്കിലും അതിനു ശേഷം പാർശ്വഫലങ്ങൾ ബാധിച്ചുവെന്നും അതു പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായിരുന്നുവെന്നുമാണ് താരം പറയുന്നത്.

"അതെന്നിൽ ഒരുപാട് പാർശ്വഫലങ്ങളുണ്ടാക്കി. അതെന്റെ ശ്വാസകോശത്തിലും പാർശ്വഫലങ്ങളുണ്ടാക്കി. ഞാൻ തിരിച്ചു വന്ന ഒന്നര മാസത്തോളം ഓടാൻ പോലും കഴിയുന്നില്ലായിരുന്നു, കാരണം എന്റെ ശ്വാസകോശത്തെ അതു ബാധിച്ചിരുന്നു." മെസി അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ടിനോട് പറഞ്ഞു.

"എനിക്ക് കഴിക്കുന്നതിനേക്കാൾ വേഗത്തിൽ ഞാൻ തിരിച്ചെത്താൻ ശ്രമിച്ചു. എന്നാൽ ഞാൻ വളരെ വേഗതയിൽ മുന്നോട്ടു പോയതിനാൽ അതു വഷളായി, എനിക്ക് തിരിച്ചടി നൽകുകയും ചെയ്‌തു. പക്ഷെ എനിക്കത് സ്വീകരിക്കാൻ കഴിയില്ലായിരുന്നു. എനിക്ക് പരിശീലനം ആവശ്യമായിരുന്നു. മുന്നോട്ടു പോകാനാണ് ഞാൻ ശ്രമിച്ചതെങ്കിലും അതു കൂടുതൽ വഷളായി." മെസി പറഞ്ഞു.

രണ്ടു ലീഗ് മത്സരവും ഒരു ഫ്രഞ്ച് കപ്പ് മത്സരവുമാണ് കോവിഡ് അണുബാധയെ തുടർന്ന് മെസിക്ക് നഷ്‌ടമായത്. പാരീസിലെ ജീവിതവുമായി ഇണങ്ങിച്ചേരാനുള്ള മെസിയുടെ പദ്ധതികളെയും അതു ബാധിച്ചിരുന്നു. എന്നാൽ അടുത്ത സീസണിൽ താരം തിരിച്ചു വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit